ഗുരുരത്നം ജ്ഞാന തപസ്വി ഉദ്ഘാടനം ചെയ്യുന്നു.
പാരിപ്പള്ളി: പ്രാര്‍ഥന മനുഷ്യന്റെ ഹൃദയം ദൈവത്തോട് സംവദിക്കുന്ന ആത്മീയ അനുഭവമാണെന്നും ജാതി, മതം, വര്‍ഗം, വര്‍ണം എന്നീ വേര്‍തിരിവുകള്‍ക്കതീതമായി മനുഷ്യരെ ഒന്നിപ്പിക്കുന്ന ദൈവിക ശക്തിയാണു പ്രാര്‍ഥനയെന്നും ശാന്തിഗിരി ആശ്രമം ജനറല്‍ സെക്രട്ടറി ഗുരുരത്നം ജ്ഞാനതപസ്വി. വേളമാനൂര്‍ ഗാന്ധിഭവന് സ്നേഹാശ്രമത്തിലെ നവീകരിച്ച പ്രാര്‍ഥനാ ഹാള്‍ ഭദ്രദീപം തെളിച്ച് ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
കിഴക്കനേല എള്ളുവിള ശ്രേയസില്‍ ശ്രീധരന്‍പിള്ളയുടെയും രമാ ശ്രീധറിന്റെയും ഓര്‍മയ്ക്കായി മകന് എസ്. സഞ്ജയ്കുമാര്‍ ആറരലക്ഷം രൂപ ചെലവഴിച്ചാണു ഹാള്‍ നവീകരിച്ച് സമര്‍പ്പിച്ചത്. പത്തനാപുരം ഗാന്ധിഭവന് ചെയര്‍ പേഴ്സണ്‍ ഡോ. ഷാഹിദാ കമാല്‍ ആമുഖപ്രഭാഷണം നടത്തി. സ്നേഹാശ്രമം ചെയര്മാന് ബി. പ്രേമാനന്ദ് അധ്യക്ഷത വഹിച്ചു.
ഡയറക്ടര്‍ പത്മാലയം ആര്. രാധാകൃഷ്ണന്, വര്‍ക്കിംഗ് ചെയര്മാന് തിരുവോണം രാമചന്ദ്രന് പിള്ള, സെക്രട്ടറി പി.എം. രാധാകൃഷ്ണന്, സെയിഫ്, വേളമാനൂര്‍ ഉണ്ണികൃഷ്ണപിള്ള, ജി. രാമചന്ദ്രന് പിള്ള, കെ.എം. രാജേന്ദ്രകുമാര്‍, ആലപ്പാട് ശശിധരന്, ആര്.ഡി. ലാല്‍, ഡോ. രവിരാജ്, മൈത്രി, പത്മകുമാര്‍ എന്നിവര്‍ പ്രസംഗിച്ചു. കല്ലുവാതുക്കല്‍ എനര്‍ജി കാസ്റ്റില്‍ ഉടമ എം.പി. ജയകുമാര്‍ സ്നേഹാശ്രമത്തിനു സോളാര്ലൈറ്റ് സംഭാവനയായി സമര്‍പ്പിച്ചു.
Tags : Nattuvishesham Districtnews