x
ad
Sun, 18 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പു​ന​ലൂ​രി​ല്‍ ബലിതർപ്പണത്തിനുള്ള ഒ​രു​ക്ക​ങ്ങ​ള്‍ പൂ​ര്‍​ത്തി​യാ​യി

വെബ്ഡെസ്ക്
Published: August 10, 2026 11:42 PM IST | Updated: August 10, 2026 11:42 PM IST

പു​ന​ലൂ​ര്‍: ന​ഗ​ര​ത്തി​ല്‍ ബ​ലി ത​ര്‍​പ്പ​ണ​ത്തി​നാ​യു​ള്ള ഒ​രു​ക്ക​ങ്ങ​ള്‍ പൂ​ര്‍​ത്തി​യാ​യ​താ​യി സം​ഘാ​ട​ക​ര്‍ അ​റി​യി​ച്ചു. ന​ഗ​ര​ത്തി​ലും സ​മീ​പ​പ്ര​ദേ​ശ​ങ്ങ​ളി​ലു​മാ​യി ടി.​ബി. ജം​ഗ്ഷ​നി​ലെ സ്‌​നാ​ന​ഘ​ട്ടം, നെ​ല്ലി​പ്പ​ള്ളി, കൈ​പ്പു​ഴ ശ്രീ​മ​ഹാ​ദേ​വ ക്ഷേ​ത്രം, തൃ​ക്കോ​തേ​ശ്വ​രം ശി​വ​ക്ഷേ​ത്രം, മു​ഹൂ​ര്‍​ത്തി​ക്കാ​വ്, പു​തി​യി​ട​ത്ത് ശ്രീ​കൃ​ഷ്ണ​സ്വാ​മി ക്ഷേ​ത്രം, മു​ള​ന്ത​ടം മു​ത്താ​ര​മ്മ​ന്‍ കോ​വി​ല്‍, പ​ര​വ​ട്ടം മ​ഹാ​ദേ​വ ക്ഷേ​ത്രം, ക​ര​വാ​ളൂ​ര്‍ പ​ടി​ഞ്ഞാ​റ്റി​ന്‍​ക​ര മ​ഹാ​ദേ​വ ക്ഷേ​ത്രം, വ​ല്ലാ​റ്റ് ഉ​ട​യ​ന്‍ കാ​വ് ദേ​വീ​ക്ഷേ​ത്രം എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് പ്ര​ധാ​ന​മാ​യും ബ​ലി ത​ര്‍​പ്പ​ണ ച​ട​ങ്ങു​ക​ള്‍ അ​ര​ങ്ങേ​റു​ന്ന​ത്.

ബ​ലി​പ്പു​ര​ക​ളു​ടെ നി​ര്‍​മാ​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ അ​വ​സാ​ന​ഘ​ട്ട​ത്തി​ലാ​ണ്. ദേ​വ​സ്വം ബോ​ര്‍​ഡ് നേ​രി​ട്ടും ക്ഷേ​ത്ര ഉ​പ​ദേ​ശ സ​മി​തി​ക​ള്‍, രാ​ഷ്‌ട്ര സേ​വാ സ​മി​തി ട്ര​സ്റ്റ് മ​റ്റ് സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ള്‍ എ​ന്നി​വ​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ച​ട​ങ്ങു​ക​ള്‍ ന​ട​ക്കും. സ്‌​നാ​ന​ഘ​ട്ട​ത്തി​ല്‍ നാളെ ​രാ​വി​ലെ ര​ണ്ടു​മു​ത​ല്‍ ബ​ലി ത​ര്‍​പ്പ​ണ ച​ട​ങ്ങു​ക​ള്‍ ചെ​യ്യാ​നു​ള്ള സൗ​ക​ര്യം ഒ​രു​ക്കി​യി​ട്ടു​ള്ള​താ​യി ഇ​വി​ടു​ത്തെ മു​ഖ്യ​പു​രോ​ഹി​ത​ന്‍ ടി. ​സു​ഭാ​ഷ് ബാ​ബു അ​റി​യി​ച്ചു.

Tags : Nattuvishesham DistrictNews DeepikaNews Bali Tharpanam

Recent News

Corehub Up