x
ad
Thu, 24 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

എം​ഡി​എം​എ​യു​മാ​യി സ്വ​കാ​ര്യബ​സ് ക​ണ്ട​ക്ട​ർ പി​ടി​യി​ൽ

വെബ് ഡെസ്ക്
Published: September 23, 2026 11:47 PM IST | Updated: September 23, 2026 11:47 PM IST

സം​ഗീ​ത്

ചാ​രും​മൂ​ട്: സ്വ​കാ​ര്യ​ബ​സ് ക​ണ്ട​ക്ട​ർ എം​ഡി​എം​എയു​മാ​യി പി​ടി​യിൽ. നൂ​റ​നാ​ട് ത​ത്തം​മു​ന്ന ആ​ലു​വി​ള കി​ഴ​ക്ക​തി​ൽ സം​ഗീ​തി​നെ (22) ആ​ണ് നൂ​റ​നാ​ട് സി​ഐ പി. ​ശ്രീ​ജി​ത്ത്, എ​സ്ഐ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ അ​റ​സ്റ്റ് ചെ​യ്ത​ത്.

നൂ​റ​നാ​ട് പൊ​ലി​സി​ന് ല​ഭി​ച്ച ര​ഹ​സ്യവി​വ​ര​ത്തെത്തുട​ർ​ന്ന് ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് ര​ണ്ട​ര​യോ​ടെ​യാ​ണ് ഇ​യാ​ളെ പി​ടി​കൂ​ടി​യ​ത്.
കാ​യം​കു​ള​ത്തു നി​ന്നും പ​ത്ത​നം​തി​ട്ട​യി​ലേ​ക്ക് വ​രി​ക​യാ​യി​രു​ന്ന ഒ​റ്റ​യാ​ൻ എ​ന്ന സ്വ​കാ​ര്യ ബ​സ് നൂ​റ​നാ​ട് പാ​റ ജം​ഗ്ഷ​നി​ൽ പൊ​ലി​സ് പി​ടി​ച്ചി​ടു​ക​യാ​യി​രു​ന്നു.

സം​ഗീ​ത് ധ​രി​ച്ചി​രു​ന്ന പാ​ന്‍റ്സിന്‍റെ പോ​ക്ക​റ്റി​നോ​ട് ചേ​ർ​ന്ന് ര​ണ്ടു ചെ​റി​യ പ്ലാ​സ്റ്റി​ക് പാ​ക്ക​റ്റു​ക​ളി​ലാ​യി​രു​ന്നു എം​ഡി​എം​എ സൂ​ക്ഷി​ച്ചി​രു​ന്ന​തെ​ന്ന് പൊ​ലി​സ് പ​റ​ഞ്ഞു.

Tags : NattuVishesham DistrictNews

Recent News

Corehub Up