x
ad
Thu, 6 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

റോ​ഡി​ൽ വാ​ഴ ന​ട്ടു പ്ര​തി​ഷേ​ധി​ച്ചു

വെബ് ഡെസ്ക്
Published: August 6, 2026 02:58 AM IST | Updated: August 6, 2026 02:58 AM IST

റോ​ഡി​ലെ കു​ഴി​യി​ൽ വ്യാ​പാ​രി​ക​ളും നാ​ട്ടു​കാ​രും വാ​ഴ വ​ച്ച​പ്പോ​ൾ .

മു​ക്കം: വ​ർ​ഷ​ങ്ങ​ളാ​യി തു​ട​രു​ന്ന മു​ക്കം പി​സി റോ​ഡി​ലെ ദു​രി​ത​ത്തി​ൽ പൊ​റു​തി​മു​ട്ടി നാ​ട്ടു​കാ​രും വ്യാ​പാ​രി​ക​ളും ഒ​ടു​വി​ൽ പ്ര​തി​ഷേ​ധ​വു​മാ​യി തെ​രു​വി​ലി​റ​ങ്ങി. ഇ​വി​ടെ രൂ​പ​പ്പെ​ട്ട വ​ലി​യ കു​ഴി​യി​ൽ വാ​ഴ ന​ട്ടാ​ണ് വ്യാ​പാ​രി​ക​ളു​ടെ​യും പ്ര​ദേ​ശ​വാ​സി​ക​ളു​ടെ​യും നേ​തൃ​ത്വ​ത്തി​ൽ വേ​റി​ട്ട പ്ര​തി​ഷേ​ധം സം​ഘ​ടി​പ്പി​ച്ച​ത്.
വാ​ട്ട​ർ അ​ഥോ​റി​റ്റി​യു​ടെ ക​ടു​ത്ത അ​നാ​സ്ഥ​യ്ക്കെ​തി​രേ നേ​ര​ത്തേ​യും ജ​ന​രോ​ഷ​മു​ണ്ടാ​യി​രു​ന്നു.

റോ​ഡി​ൽ രൂ​പ​പ്പെ​ടു​ന്ന കു​ഴി​ക​ൾ ന​ഗ​ര​സ​ഭ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഇ​ട​യ്ക്കി​ടെ ഇ​ന്‍റ​ർ​ലോ​ക്ക് ചെ​യ്ത് ഗ​താ​ഗ​ത​യോ​ഗ്യ​മാ​ക്കാ​റു​ണ്ടെ​ങ്കി​ലും, തൊ​ട്ടു​പി​ന്നാ​ലെ വാ​ട്ട​ർ അ​ഥോ​റി​റ്റി ജീ​വ​ന​ക്കാ​രെ​ത്തി റോ​ഡ് പൊ​ളി​ച്ചി​ടു​ന്ന​ത് പ​തി​വാ​ണ്. എ​ന്നാ​ൽ പ​ണി പൂ​ർ​ത്തി​യാ​യ ശേ​ഷം റോ​ഡ് പൂ​ർ​വ​സ്ഥി​തി​യി​ലാ​ക്കാ​ൻ അ​ധി​കൃ​ത​ർ ത​യാ​റാ​കു​ന്നി​ല്ലെ​ന്നാ​ണ് പ്ര​ധാ​ന പ​രാ​തി. മ​ഴ ക​ന​ത്ത​തോ​ടെ റോ​ഡി​ലെ കു​ഴി വ​ലി​യ അ​പ​ക​ട​ക്കെ​ണി​യാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ്. നി​ര​ന്ത​രം വാ​ഹ​ന​ങ്ങ​ളും കാ​ൽ​ന​ട​യാ​ത്ര​ക്കാ​രും ഇ​വി​ടെ അ​പ​ക​ട​ത്തി​ൽ​പ്പെ​ടു​ന്ന​ത് പ​തി​വാ​യി​ട്ടു​ണ്ട്.

അ​ടി​യ​ന്ത​ര പ​രി​ഹാ​രം ക​ണ്ടി​ല്ലെ​ങ്കി​ൽ വ​ലി​യ ദു​ര​ന്ത​ങ്ങ​ൾ​ക്ക് വ​ഴി​തെ​ളി​ക്കു​മെ​ന്നും നാ​ട്ടു​കാ​ർ മു​ന്ന​റി​യി​പ്പ് ന​ൽ​കു​ന്നു.

 

Tags : Nattuvishesham Local News Protest bananas road

Recent News

Corehub Up