x
ad
Sat, 25 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ​യ്യ​ന്നൂ​രി​ല്‍ ഇ​ന്ന് പ്ര​തി​ഷേ​ധ​റാ​ലി​യും പൊ​തു​സ​മ്മേ​ള​ന​വും

വെബ് ഡെസ്ക്
Published: July 25, 2026 01:46 AM IST | Updated: July 25, 2026 01:46 AM IST

പ്രതീകാത്മക ചിത്രം

പ​യ്യ​ന്നൂ​ര്‍: ഡ​ല്‍​ഹി വി​ദ്യാ​ര്‍​ഥി-​യു​വ​ജ​ന പ്ര​ക്ഷോ​ഭ​ത്തി​ന് ഐ​ക്യ​ദാ​ര്‍​ഢ്യം പ്ര​ഖ്യാ​പി​ച്ച് ഇ​ന്ന് പ​യ്യ​ന്നൂ​രി​ല്‍ പ്ര​തി​ഷേ​ധ​റാ​ലി​യും പൊ​തു​സ​മ്മേ​ള​ന​വും ന​ട​ക്കും. പ​രി​സ്ഥി​തി-​പൗ​രാ​വ​കാ​ശ-​വി​ദ്യാ​ര്‍​ഥി കൂ​ട്ടാ​യ്മ​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണു പ​രി​പാ​ടി.

ഇ​ന്ന് ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടി​ന് പെ​രു​മ്പ​യി​ല്‍ വി. ​കു​ഞ്ഞി​കൃ​ഷ്ണ​ന്‍ എം​എ​ല്‍​എ പ്ര​തി​ഷേ​ധ​റാ​ലി ഉ​ദ്ഘാ​ട​നം ചെ​യ്യും. വി​ദ്യാ​ര്‍​ഥി​ക​ളും യു​വ​ജ​ന​ങ്ങ​ളും സാ​മൂ​ഹ്യ-​സാം​സ്‌​കാ​രി​ക പ്ര​വ​ര്‍​ത്ത​ക​രും അ​ണി​നി​ര​ക്കു​ന്ന റാ​ലി ന​ഗ​രം ചു​റ്റി ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​ന് പ​ഴ​യ ബ​സ്‌​സ്റ്റാ​ൻ​ഡ് പ​രി​സ​ര​ത്തെ ഷേ​ണാ​യി സ്‌​ക്വ​യ​റി​ല്‍ സ​മാ​പി​ക്കും. തു​ട​ര്‍​ന്ന് ന​ട​ക്കു​ന്ന പൊ​തു​സ​മ്മേ​ള​ന​ത്തി​ല്‍ സാ​മൂ​ഹ്യ-​സാം​സ്‌​കാ​രി​ക പ്ര​വ​ര്‍​ത്ത​ക​രാ​യ വി.​എ​സ്. അ​നി​ല്‍​കു​മാ​ര്‍, മാ​ധ​വ​ന്‍ പു​റ​ച്ചേ​രി, പ്ര​കാ​ശ​ന്‍ ക​രി​വെ​ള്ളൂ​ര്‍, എ​ന്‍. സു​ബ്ര​ഹ്മ​ണ്യ​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ക്കും.

Tags : Nattuvishesham DistrictNews DeepikaNews Protest

Recent News

Corehub Up