സേക്രട്ട് ഹാർട്ട് കോണ്‍വന്റ് എൽപി സ്കൂളിലെ പിടിഎ ജനറൽബോഡി യോഗം
തൃശൂർ: സേക്രട്ട് ഹാർട്ട് കോണ്‍വന്റ് എൽപി സ്കൂളിലെ പിടിഎ ജനറൽബോഡി യോഗം മാള കാർമൽ കോളജ് അസിസ്റ്റന്റ് പ്രഫസർ ജിലു മാത്യു ഉദ്ഘാടനം ചെയ്തു. റെസ്പോണ്സിബിൾ പാരന്റിംഗ് എന്ന വിഷയത്തിൽ രക്ഷിതാക്കൾക്ക് ബോധവത്കരണ ക്ലാസ് നൽകി.
ലോക്കൽ മാനേജർ സിസ്റ്റർ റോഷ്നി അധ്യക്ഷത വഹിച്ചു. പ്രധാന അധ്യാപിക സിസ്റ്റർ ലിനി തെരേസ്, എംപിടിഎ പ്രസിഡന്റ് വർഷ രാജ് എന്നിവർ പ്രസംഗിച്ചു. മികവുപുലർത്തിയ കുട്ടികൾക്കുള്ള സമ്മാനവിതരണവും നടത്തി.
Tags : PTA Nattuvishesham District news