ആത്മബോധോദയ സംഘം ഭാരവാഹികൾ മുഖ്യമന്ത്രിക്ക് നിവേദനം നൽകിയപ്പോൾ
മാവേലിക്കര: ആത്മബോധോദയ സംഘം സ്ഥാപകൻ ശ്രീ ശുഭാനന്ദ ഗുരുദേവന്റെ ജയന്തി ദിനവും സമാധി ദിനവും സംസ്ഥാനത്ത് പൊതു അവധിയായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് ആത്മബോധോദയ സംഘം ഭാരവാഹികൾ മുഖ്യമന്ത്രിക്ക് നിവേദനം നൽകി.
സംഘം കർമ്മകർത്താവ് സ്വാമി സൂക്ഷ്മാനന്ദ, ജനറൽ സെക്രട്ടറി കെ. സുധാകരൻ, സ്വാമി ആത്മാനന്ദ എന്നിവരടങ്ങിയ പ്രതിനിധി സംഘമാണ് മുഖ്യമന്ത്രിയെ നേരിൽകണ്ട് നിവേദനം സമർപ്പിച്ചത്. മുൻ എംഎൽഎ ജോസഫ് എം പുതുശ്ശേരിയും പ്രതിനിധി സംഘത്തിനൊപ്പം ഉണ്ടായിരുന്നു.
കേരളത്തിന്റെ സാമൂഹിക, ആത്മീയ, ഭൗതിക മേഖലകളിൽ ശുഭാനന്ദ ഗുരുദേവൻ നൽകിയ മഹത്തായ സംഭാവനകളെക്കുറിച്ച് പ്രതിനിധികൾ മുഖ്യമന്ത്രിയോട് വിശദീകരിച്ചു. വിഷയത്തിൽ കാര്യക്ഷമമായ തുടർനടപടികൾ ഉണ്ടാകുമെന്ന് മുഖ്യമന്ത്രി ഉറപ്പുനൽകുകയും സംഘത്തിന്റെ എല്ലാവിധ പ്രവർത്തനങ്ങൾക്കും പിന്തുണ വാഗ്ദാനം ചെയ്യുകയും ചെയ്തു.
Tags : Public holiday NattuVishasham DistrictNews