x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ജി​ല്ല​യി​ല്‍ 1,89,345 കു​ട്ടി​ക​ള്‍​ക്ക് പ​ള്‍​സ് പോ​ളി​യോ തു​ള്ളി​മ​രു​ന്ന് ന​ല്‍​കും


Published: June 4, 2026 05:35 AM IST | Updated: June 4, 2026 05:35 AM IST

കോ​ഴി​ക്കോ​ട്: ജൂ​ണ്‍ 28ന് ​ന​ട​ക്കു​ന്ന പ​ള്‍​സ് പോ​ളി​യോ ഇ​മ്യൂ​ണൈ​സേ​ഷ​ന്‍റെ ഭാ​ഗ​മാ​യി ജി​ല്ല​യി​ല്‍ അ​തി​ഥി തൊ​ഴി​ലാ​ളി കു​ടും​ബ​ങ്ങ​ളി​ല്‍ നി​ന്നു​ള്ള 1,260 കു​ട്ടി​ക​ള്‍ ഉ​ള്‍​പ്പെ​ടെ അ​ഞ്ച് വ​യ​സ്സി​ല്‍ താ​ഴെ​യു​ള്ള 1,89,345 കു​ട്ടി​ക​ള്‍​ക്ക് പോ​ളി​യോ തു​ള്ളി​മ​രു​ന്ന് ന​ല്‍​കു​മെ​ന്ന് പ​ള്‍​സ് പോ​ളി​യോ ഇ​മ്യൂ​ണൈ​സേ​ഷ​ന്‍ ജി​ല്ലാ ടാ​സ്‌​ക് ഫോ​ഴ്‌​സ് യോ​ഗ​ത്തി​ല്‍ അ​റി​യി​ച്ചു.

ആ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ള്‍, അ​ങ്ക​ണ​വാ​ടി​ക​ള്‍, വാ​യ​ന​ശാ​ല​ക​ള്‍ എ​ന്നി​വി​ട​ങ്ങ​ളി​ലാ​യി 2,187 ബൂ​ത്തു​ക​ളും ബ​സ് സ്റ്റാ​ന്‍​ഡു​ക​ള്‍, റെ​യി​ല്‍​വേ സ്റ്റേ​ഷ​നു​ക​ള്‍ എ​ന്നി​വി​ട​ങ്ങ​ളി​ലാ​യി 54 ട്രാ​ന്‍​സി​റ്റ് ബൂ​ത്തു​ക​ളും അ​തി​ഥി തൊ​ഴി​ലാ​ളി​ക​ളു​ടെ താ​മ​സ​സ്ഥ​ല​ങ്ങ​ള്‍, ക്യാ​മ്പു​ക​ള്‍, മ​റ്റു കേ​ന്ദ്ര​ങ്ങ​ള്‍ എ​ന്നി​വി​ട​ങ്ങ​ളി​ലാ​യി 27 മൊ​ബൈ​ല്‍ യൂ​ണി​റ്റു​ക​ളും കേ​ന്ദ്രീ​ക​രി​ച്ചാ​കും തു​ള്ളി​മ​രു​ന്ന് വി​ത​ര​ണം.

രാ​വി​ലെ എ​ട്ട് മു​ത​ല്‍ വൈ​കീ​ട്ട് അ​ഞ്ചു വ​രെ​യാ​ണ് ബൂ​ത്തു​ക​ള്‍ പ്ര​വ​ര്‍​ത്തി​ക്കു​ക. ട്രാ​ന്‍​സി​റ്റ് ബൂ​ത്തു​ക​ളി​ല്‍ രാ​വി​ലെ എ​ട്ട് മു​ത​ല്‍ രാ​ത്രി എ​ട്ട് വ​രെ തു​ള്ളി​മ​രു​ന്ന് വി​ത​ര​ണം ചെ​യ്യും.
ജൂ​ണ്‍ 28ന് ​തു​ള്ളി​മ​രു​ന്ന് സ്വീ​ക​രി​ക്കാ​ന്‍ ക​ഴി​യാ​ത്ത കു​ട്ടി​ക​ള്‍​ക്ക് 29, 30 തീ​യ​തി​ക​ളി​ല്‍ വീ​ടു​ക​ളി​ലെ​ത്തി തു​ള്ളി​മ​രു​ന്ന് ല​ഭ്യ​മാ​ക്കാ​നും സം​വി​ധാ​ന​മൊ​രു​ക്കും.​യോ​ഗ​ത്തി​ല്‍ എ​ല്‍​ആ​ര്‍ ഡെ​പ്യൂ​ട്ടി ക​ള​ക്ട​ര്‍ സി.​വി. പ്ര​കാ​ശ​ന്‍ അ​ധ്യ​ക്ഷ​നാ​യി.

 

Tags : Local News Nattuvishesham Kozhikode

Recent News

Corehub Up