ക്വിറ്റ് ഇന്ത്യാ ദിനാചരണം പ്രഫ. റോണി കെ. ബേബി എംഎൽഎ ഉദ്ഘാടനം ചെയ്യുന്നു.
കാഞ്ഞിരപ്പള്ളി: യൂത്ത് കോൺഗ്രസ് കാഞ്ഞിരപ്പള്ളി നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ക്വിറ്റ് ഇന്ത്യ ദിനാചാരണം നടത്തി. പ്രഫ. റോണി കെ.ബേബി എംഎൽഎ ഉദ്ഘാടനം ചെയ്തു. ബ്രിട്ടീഷ് ആധിപത്യത്തിൽ നിന്നു രാജ്യത്തെ മോചിപ്പിക്കുന്നതിനുള്ള നിർണായക നീക്കമായിരുന്നു ക്വിറ്റ് ഇന്ത്യ സമരമെന്ന് എംഎൽഎ പറഞ്ഞു.
പ്രസിഡന്റ് കെ.എസ്. ഷിനാസ് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.എ. ഷെമീർ പതാക ഉയർത്തി മുഖ്യപ്രഭാഷണം നടത്തി. പഞ്ചായത്ത് പ്രസിഡന്റ് സുനി പത്യാല, ജില്ലാ പഞ്ചായത്തംഗം പി. ജീരാജ്, കോൺഗ്രസ് ടൗൺ മണ്ഡലം പ്രസിഡന്റ് അബ്ദുൾ ഫത്താഹ്, കെഎസ്യു ജില്ലാ പ്രസിഡന്റ് കെ.എൻ. നൈസാം, യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി അസീബ് ഈട്ടിക്കൽ, മണ്ഡലം പ്രസിഡന്റ് റോബിറ്റ് മാത്യു, കോൺഗ്രസ് ബ്ലോക്ക് വൈസ് പ്രസിഡന്റ് നായിഫ് ഫൈസി, കെഎസ്യു ജില്ലാ സെക്രട്ടറി അമീൻ നജീബ്, കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറി പി.എ. താജു, പഞ്ചായത്തംഗം ജോസി സെബാസ്റ്റ്യൻ, കോൺഗ്രസ് മണ്ഡലം ഭാരവാഹികളായ ടി.എസ്. നിസു, അബീസ് ടി. ഇസ്മായിൽ, ഫസിലി കോട്ടവാതുക്കൽ, ഷാജി ആനിത്തോട്ടം, അഷറഫ് നെല്ലിമല പുതുപ്പറമ്പിൽ, ഇ.എസ്. സജി, സഹിൽ ബഷീർ കളരിക്കൽ, താഹിർ സാബ്രി, പി.എസ്. ഹാഷിം, ടി.എ. അസീസ്, സൈദ് നസീർ, സഹദ്,അനസ് എന്നിവർ പ്രസംഗിച്ചു.