x
ad
Sat, 11 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നാ​ലുപേ​രെക​ടി​ച്ച തെ​രു​വു​നാ​യ ച​ത്തു; പേ ​വി​ഷ​ബാ​ധ സ്ഥി​രീ​ക​രി​ച്ചു


Published: July 11, 2026 02:25 AM IST | Updated: July 11, 2026 02:25 AM IST

ശ്രീ​നാ​രാ​യ​ണ​പു​രം: പൊ​രി​ബ​സാ​ർ - ആ​മ​ണ്ടൂ​ർ മേ​ഖ​ല​യി​ൽ നാ​ലുപേ​രെ ക​ടി​ച്ച തെ​രു​വു​നാ​യ ച​ത്തു. ഈ നായക്ക് പേ ​വി​ഷ​ബാ​ധ സ്ഥി​രീ​ക​രി​ച്ചു. പ്ര​ദേ​ശ​ത്ത് പ​ര​ക്കെ ഭീ​തിവി​ത​യ്ക്കു​ക​യും വ​ഴി​യാ​ത്ര​ക്കാ​രെ​യും നാ​ട്ടു​കാ​രെ​യും ആ​ക്ര​മി​ക്കു​ക​യും ചെ​യ്ത നാ​യ​യാ​ണ് ച​ത്ത​ത്. ബു​ധ​നാ​ഴ്ച പ​ക​ൽ മൂ​ന്നു പേ​രെ ക​ടി​ച്ച നാ​യ രാ​ത്രി​യോ​ടു​കൂ​ടി മ​റ്റു ര​ണ്ടുപേ​രെ കൂ​ടി ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു.

അ​തീ​വ ഗൗ​ര​വാ​വ​സ്ഥ​യെ തു​ട​ർ​ന്ന് വി​വി​ധ വാ​ർ​ഡ് മെ​മ്പ​ർ​മാ​രു​ടെ ഇ​ട​പെ​ട​ലി​ൽ വി​ദഗ്ധ പ​രി​ശീ​ല​നം നേ​ടി​യി​ട്ടു​ള്ള ഡോ​ഗ്സ്ക്വാ​ഡ് അം​ഗ​ങ്ങ​ളെ എ​ത്തി​ച്ച് ആ​ക്ര​മ​ണ​കാ​രി​യാ​യ നാ​യ​യെ മ​ണി​ക്കൂ​റു​ക​ൾ നീ​ണ്ട പ്ര​യ​ത്ന​ത്തി​നൊ​ടു​വി​ൽ പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. നാ​യ​യെ വെ​റ്ററിന​റി ഡോ​ക്ട​റു​ടെ നി​ർ​ദേ​ശ​പ്ര​കാ​രം സു​ര​ക്ഷി​ത​മാ​യ ബോ​ട്ടി​ൽബൂ​ത്ത് ബോ​ക്സി​ൽ നി​രീ​ക്ഷ​ണ​ത്തി​ലാ​ക്കി​യി​രു​ന്നു.

നാ​യ ഇ​ന്ന​ലെ രാ​വി​ലെ​യാ​ണ് ചത്തത്. മ​ണ്ണു​ത്തി വെ​റ്റ​റി​ന​റി ആ​ശു​പ​ത്രി​യി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് പേ ​വി​ഷ​ബാ​ധ സ്ഥിരീ​ക​രി​ച്ച​ത്. ഇ​തേത്തുട​ർ​ന്ന് നാ​യയുടെ ക​ടി​യേറ്റവരോ​ട് കു​റ​ച്ചുദി​വ​സം നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​യാ​ൻ നി​ർ​ദേ​ശം ന​ൽ​കി​യ​താ​യി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മി​നി ഷാ​ജി പ​റ​ഞ്ഞു.

Tags : Nattuvishesham District News

Recent News

Corehub Up