x
ad
Fri, 7 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നി​ല​ന്പൂ​രി​ലെ റെ​യി​ൽ​വേ വി​ക​സ​നം: മ​ന്ത്രി​ക്ക് ക​ത്ത​യ​ച്ച് പ്രി​യ​ങ്കാ​ഗാ​ന്ധി

വെബ് ഡെസ്ക്
Published: August 7, 2026 04:13 AM IST | Updated: August 7, 2026 04:13 AM IST

പ്രതീകാത്മക ചിത്രം

നി​ല​ന്പൂ​ർ: നി​ല​ന്പൂ​രി​ലെ റെ​യി​ൽ​വേ വി​ക​സ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വി​ധ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ച് വ​യ​നാ​ട് എം​പി പ്രി​യ​ങ്ക ഗാ​ന്ധി കേ​ന്ദ്ര റെ​യി​ൽ​വേ മ​ന്ത്രി അ​ശ്വി​നി വൈ​ഷ്ണ​വി​ന് ക​ത്ത​യ​ച്ചു.

പാ​ല​ക്കാ​ട്-​നി​ല​ന്പൂ​ർ, ഷൊ​ർ​ണൂ​ർ-​നി​ല​ന്പൂ​ർ റൂ​ട്ടു​ക​ളി​ൽ യാ​ത്ര​ക്കാ​രു​ടെ തി​ര​ക്ക് പ​രി​ഗ​ണി​ച്ച് കൂ​ടു​ത​ൽ മെ​മു സ​ർ​വീ​സു​ക​ൾ അ​നു​വ​ദി​ക്ക​ണ​മെ​ന്ന് പ്രി​യ​ങ്ക​ഗാ​ന്ധി ക​ത്തി​ൽ ആ​വ​ശ്യ​പ്പെ​ട്ടു. നി​ല​വി​ൽ സ​ർ​വീ​സ് ന​ട​ത്തു​ന്ന പാ​ല​ക്കാ​ട്-​നി​ല​ന്പൂ​ർ, ഷൊ​ർ​ണൂ​ർ-​നി​ല​ന്പൂ​ർ പാ​സ​ഞ്ച​ർ ട്രെ​യി​നു​ക​ൾ മെ​മു സ​ർ​വീ​സു​ക​ളാ​ക്കി മാ​റ്റ​ണ​മെ​ന്നും പാ​ല​ക്കാ​ട് ഡി​വി​ഷ​ൻ നി​ർ​ദേ​ശി​ക്കു​ക​യും സ​തേ​ണ്‍ റെ​യി​ൽ​വേ ആ​സ്ഥാ​ന​ത്തുനി​ന്ന് റെ​യി​ൽ​വേ ബോ​ർ​ഡി​ന് ശി​പാ​ർ​ശ ചെ​യ്തി​ട്ടു​ള്ള അ​ഞ്ച് പു​തി​യ മെ​മു സ​ർ​വീ​സു​ക​ൾ​ക്ക് ഉ​ട​ൻ അ​നു​മ​തി ന​ൽ​ക​ണ​മെ​ന്നും ക​ത്തി​ൽ ആ​വ​ശ്യ​പ്പെ​ടു​ന്നു.

തി​രു​വ​ന​ന്ത​പു​രം-​ഷൊ​ർ​ണൂ​ർ വേ​ണാ​ട് എ​ക്സ്പ്ര​സ് നി​ല​ന്പൂ​ർ വ​രെ ദീ​ർ​ഘി​പ്പി​ക്ക​ണ​മെ​ന്നും 24 കോ​ച്ചു​ക​ളു​ള്ള ട്രെ​യി​നു​ക​ൾ​ക്ക് അ​നു​യോ​ജ്യ​മാ​യി നി​ല​ന്പൂ​ർ റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ലെ പ്ലാ​റ്റ്ഫോം ദീ​ർ​ഘി​പ്പി​ക്കു​ക​യും യാ​ർ​ഡ് ന​വീ​ക​രി​ക്കു​ക​യും ചെ​യ്യ​ണ​മെ​ന്നും പ്രി​യ​ങ്ക​ഗാ​ന്ധി, ക​ത്തി​ൽ ആ​വ​ശ്യ​മു​ന്ന​യി​ച്ചു.

തു​വൂ​ർ, പ​ട്ടി​ക്കാ​ട്, ചെ​റു​ക​ര, വ​ള്ള​പ്പു​ഴ എ​ന്നീ ഹാ​ൾ​ട്ട് സ്റ്റേ​ഷ​നു​ക​ളി​ലെ പ്ലാ​റ്റ്ഫോ​മു​ക​ൾ 24 കോ​ച്ചു​ക​ളു​ള്ള ട്രെ​യി​നു​ക​ൾ​ക്ക് അ​നു​യോ​ജ്യ​മാ​യി വി​ക​സി​പ്പി​ക്കു​ക, ഷൊ​ർ​ണൂ​ർ ജം​ഗ്ഷ​നി​ലെ ഗ​താ​ഗ​ത​ക്കു​രു​ക്ക് പ​രി​ഹ​രി​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ വേ​ഗ​മാ​ക്കു​ക, തി​രു​വ​ന​ന്ത​പു​രം-​കാ​സ​ർ​ഗോ​ഡ്, തി​രു​വ​ന​ന്ത​പു​രം-​മം​ഗ​ളൂ​രു വ​ന്ദേ​ഭാ​ര​ത് എ​ക്സ്പ്ര​സു​ക​ളി​ലേ​ക്ക് സൗ​ക​ര്യ​പ്ര​ദ​മാ​യ ക​ണ​ക്ഷ​ൻ ല​ഭി​ക്കു​ന്ന​തി​ന് കോ​ട്ട​യം-​നി​ല​ന്പൂ​ർ എ​ക്സ്പ്ര​സി​ന്‍റെ​യും ഷൊ​ർ​ണൂ​ർ-​നി​ല​ന്പൂ​ർ മെ​മു​വി​ന്‍റെ​യും പു​റ​പ്പെ​ട​ൽ സ​മ​യം പു​നഃ​ക്ര​മീ​ക​രി​ക്കു​ക എ​ന്നു​മാ​ണ് മ​റ്റ് ആ​വ​ശ്യ​ങ്ങ​ൾ.
2025 സെ​പ്തം​ബ​റി​ൽ വ​ണ്ടൂ​രി​ൽ പ്രി​യ​ങ്ക​ഗാ​ന്ധി എം​പി വി​ളി​ച്ചു ചേ​ർ​ത്ത യോ​ഗ​ത്തി​ൽ ഉ​ന്ന​യി​ക്ക​പ്പെ​ട്ട ഷൊ​ർ​ണൂ​ർ - നി​ല​ന്പൂ​ർ മെ​മു സ​ർ​വീ​സ് ആ​രം​ഭി​ച്ച​തി​നും കോ​ട്ട​യം-നി​ല​ന്പൂ​ർ എ​ക്സ്പ്ര​സി​ൽ അ​ധി​ക കോ​ച്ച് അ​നു​വ​ദി​ച്ച​തി​നും തു​വൂ​ർ റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ പ്ലാ​റ്റ​ഫോം ദീ​ർ​ഘി​പ്പി​ച്ച​തി​നു​മു​ള്ള ന​ന്ദി​യും പ്രി​യ​ങ്ക​ഗാ​ന്ധി കേ​ന്ദ്ര​മ​ന്ത്രി​യെ അ​റി​യി​ച്ചു.

Tags : Nattuvishesham Local News Railway Nilampur Priyanka Gandhi

Recent News

Corehub Up