x
ad
Mon, 13 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

റെ​യി​ന്‍-40 പെ​നാ​ല്‍​റ്റി ഷൂ​ട്ടൗ​ട്ട് മ​ത്സരം ലോ​ഗോ പ്ര​കാ​ശ​നം ചെ​യ്തു


Published: July 10, 2026 11:33 PM IST | Updated: July 10, 2026 11:33 PM IST

മൂ​ന്നാ​ര്‍: റെ​യി​ന്‍-40 ഫു​ട്‌​ബോ​ള്‍ പെ​നാ​ല്‍​ട്ടി ഷൂ​ട്ടൗ​ട്ട് നാ​ലാം പാ​ദ മ​ത്സ​രം അ​ടു​ത്ത​മാ​സം ഒ​മ്പ​തി​ന് മൂ​ന്നാ​റി​ല്‍ ന​ട​ക്കും. മ​ല്‍​സ​ര​ത്തി​ന്‍റെ ലോ​ഗോ പ്ര​കാ​ശ​നം എ​ഫ്. രാ​ജ എം​എ​ല്‍​എ നി​ര്‍​വ​ഹി​ച്ചു.​ഗ്രീ​ന്‍​സ് മൂ​ന്നാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ക്കു​ന്ന പ​ഴ​യ മൂ​ന്നാ​ര്‍ ഹൈ ​ആ​ള്‍​ട്ടി​റ്റ്യൂഡ് സ്റ്റേ​ഡി​യ​ത്തി​ല്‍ രാ​വി​ലെ പ​ത്തി​ന് മ​ല്‍​സ​രം ആ​രം​ഭി​ക്കും. ജി​ല്ല​യി​ല്‍നി​ന്നു​ള്ള 16 ടീ​മു​ക​ളും മ​റ്റു ജി​ല്ല​ക​ളി​ല്‍നി​ന്നു​ള്ള 16 ടീ​മു​ക​ളു​മാ​ണ് മ​ത്സ​ര​ത്തി​ല്‍ പ​ങ്കെ​ടു​ക്കു​ന്ന​ത്.

50,000 രൂ​പ​യും ട്രോ​ഫി​യു​മാ​ണ് ഒ​ന്നാം സ​മ്മാ​നം. യ​ഥാ​ക്ര​മം ര​ണ്ടു​മു​ത​ല്‍ നാ​ലു​വ​രെ സ്ഥാ​ന​ക്കാ​ര്‍​ക്ക് 25,000, 10,000, 5,000 രൂ​പ​യും ട്രോ​ഫി​യും ന​ല്‍​കും. കെ​ഡി​എ​ച്ച്പി ക​മ്പ​നി, കൊ​ച്ചി മെ​ഡി​ക്ക​ല്‍ ട്ര​സ്റ്റ് ആ​ശു​പ​ത്രി, മൂ​ന്നാ​ര്‍ ല​യ​ണ്‍​സ് ക്ല​ബ്, മൂ​ന്നാ​ര്‍ ഡെ​സ്റ്റി​നേ​ഷ​ന്‍ മേ​ക്കേ​ഴ്‌​സ്, എ​ച്ച്ആ​ര്‍എംഎ മൂ​ന്നാ​ര്‍, ഷോ ​കെ​യ്‌​സ് മൂ​ന്നാ​ര്‍, മൂ​ന്നാ​റി​ലെ മ​റ്റ് വി​വി​ധ സം​ഘ​ട​ന​ക​ള്‍ എ​ന്നി​വ​രു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് മ​ത്സ​രങ്ങ​ള്‍ സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.

ലോ​ഗോ പ്ര​കാ​ശ​ന ച​ട​ങ്ങി​ല്‍ ഗ്രീ​ന്‍​സ് മൂ​ന്നാ​ര്‍ പ്ര​സി​ഡ​ന്‍റ് പി.​ബി.​ അ​നി​ല്‍​കു​മാ​ര്‍, സെ​ക്ര​ട്ട​റി അ​ബ്ദു​ള്‍ ജ​ലീ​ല്‍, ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ സി.​ നെ​ല്‍​സ​ണ്‍, ആ​ര്‍.​ഈ​ശ്വ​ര​ന്‍, ഷി​ബു ശ​ങ്ക​ര​ത്തി​ല്‍, ല​യ​ണ്‍​സ് ക്ല​ബ് പ്ര​സി​ഡ​ന്‍റ് സാ​ജു വ​ര്‍​ഗീ​സ്, എ​സ്.​ സ​ജീ​വ്, ജെ.​ ജെ​യ്ന്‍, വി​നോ​ദ് വ​ട്ടേ​ക്കാ​ട്ട് തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.​

മൂ​ന്നാ​റി​ലെ മ​ണ്‍​സൂ​ണ്‍ ടൂ​റി​സം പ്രോ​ത്സാ​ഹി​പ്പി​ക്കു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് തു​ട​ര്‍​ച്ച​യാ​യ നാ​ലാം വ​ര്‍​ഷ​വും ഫു​ട്‌​ബോ​ള്‍ പെ​നാ​ല്‍​ട്ടി ഷൂ​ട്ടൗ​ട്ട് മ​ത്സ​രം സം​ഘ​ടി​പ്പി​ക്കു​ന്ന​തെ​ന്നും ഇ​ത്ത​വ​ണ​ത്തെ മ​ത്സ​ര​ങ്ങ​ള്‍​ക്ക് മു​ന്നോ​ടി​യാ​യി പൊ​തു ജ​ന​പ​ങ്കാ​ളി​ത്ത​ത്തോ​ടെ ഓ​പ്പ​റേ​ഷ​ന്‍ തൂ​ഫാ​ന്‍റെ ഭാ​ഗ​മാ​യി മൂ​ന്നാ​റി​ല്‍ ല​ഹ​രിവി​രു​ദ്ധ റാ​ലി ന​ട​ത്തു​മെ​ന്നും സം​ഘാ​ട​ക സ​മി​തി ചെ​യ​ര്‍​മാ​ന്‍ സാ​ജു ആ​ല​യ്ക്കാ​പ്പ​ള്ളി, ക​ണ്‍​വീ​ന​ര്‍ ലി​ജി ഐ​സ​ക് എ​ന്നി​വ​ര്‍ പ​റ​ഞ്ഞു.

Tags : Nattuvishesham District News

Recent News

Corehub Up