x
ad
Thu, 24 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

രാ​ജു അ​പ്സ​ര​യെ അ​റ​സ്റ്റ് ചെ​യ്യ​ണം: യു​ഡി​എ​ഫ് പാ​ർ​ല​മെ​ന്‍ററി പാ​ർ​ട്ടി

വെബ് ഡെസ്ക്
Published: September 23, 2026 11:41 PM IST | Updated: September 23, 2026 11:41 PM IST

ആ​ല​പ്പു​ഴ ന​ഗ​ര​സ​ഭാ ചെ​യ​ർ​പേ​ഴ്സ​ൺ മോ​ളി ജേ​ക്ക​ബി​നെ​തി​രാ​യ രാ​ജു അ​പ്സ​ര​യു​ടെ പ​രാ​മ​ർ​ശ​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ച് ജി​ല്ലാ സൗ​ത്ത് നോ​ർ​ത്ത് ബ്ലോ​ക്ക് കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച പ്

ആ​ല​പ്പു​ഴ: ന​ഗ​ര​സ​ഭാധ്യ​ക്ഷ മോ​ളി ജേ​ക്ക​ബി​നെ​തി​രേ വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​നസ​മി​തി സം​സ്ഥാ​ന പ്ര​സി​ഡന്‍റ് രാ​ജു അ​പ്സ​ര ന​ട​ത്തി​യ അ​ധി​ക്ഷേ​പ​ക​ര​മാ​യ പ​രാ​മ​ർ​ശ​ത്തി​ൽ ന​ഗ​ര​സ​ഭാ ചെ​യ​ർ​പേ​ഴ്സ​ണും യു​ഡി​എ​ഫ് പാ​ർ​ല​മെ​ന്‍ററി പാ​ർ​ട്ടി​യും ജി​ല്ലാ പൊ​ലി​സ് മേ​ധാ​വി​ക്കു പ​രാ​തി ന​ൽ​കി​യി​ട്ടും തു​ട​ർ​ന​ട​പ​ടി സ്വീ​ക​രി​ക്കാ​ത്ത പൊ​ലി​സ് ന​ട​പ​ടി​യി​ൽ യു​ഡി​എ​ഫ് പാ​ർ​ല​മെന്‍റ​റി പാ​ർ​ട്ടി ശ​ക്ത​മാ​യ പ്ര​തി​ഷേ​ധം രേ​ഖ​പ്പെ​ടു​ത്തി.

പ​രാ​തി​യി​ൽ അ​ടി​യ​ന്ത​ര​മാ​യി അ​ന്വേ​ഷ​ണം ന​ട​ത്തി നി​യ​മാ​നു​സൃ​ത ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​ക​യും രാ​ജു അ​പ്സ​ര​യെ അ​റ​സ്റ്റ് ചെ​യ്ത് തു​ട​ർ നി​യ​മ ന​ട​പ​ടി​ക​ളി​ലേ​ക്ക് പൊ​ലി​സ് ക​ട​ക്ക​ണ​മെ​ന്നും യു​ഡി​എ​ഫ് പാ​ർ​ല​മെ​ന്‍ററി പാ​ർ​ട്ടി ലീ​ഡ​ർ ആ​ർ.​ആ​ർ. ജോ​ഷി രാ​ജും ഡെ​പ്യൂ​ട്ടി ലീ​ഡ​ർ എ.​എം. നൗ​ഫ​ലും ആ​വ​ശ്യ​പ്പെ​ട്ടു.

മൂ​ന്നു പ​തി​റ്റാ​ണ്ടി​ല​ധി​കം പ്ര​വ​ർ​ത്ത​ന പ​രി​ച​യ​മു​ള്ള ജ​ന​പ്ര​തി​നി​ധി​യാ​യ ന​ഗ​ര​സ​ഭാ​ധ്യ​ക്ഷ​യെ അ​പ​മാ​നി​ക്കു​ന്ന ത​ര​ത്തി​ലു​ള്ള പ​രാ​മ​ർ​ശ​ങ്ങ​ളി​ൽ പൊ​ലി​സ് അ​ടി​യ​ന്ത​ര​മാ​യി ഇ​ട​പെ​ടേ​ണ്ട​ത് അ​നി​വാ​ര്യ​മാ​ണ്.
പ​രാ​തി​യി​ൽ ന​ട​പ​ടി വൈ​കു​ന്ന​ത് അം​ഗീ​ക​രി​ക്കാ​നാ​കി​ല്ലെ​ന്നും നേ​താ​ക്ക​ൾ പ​റ​ഞ്ഞു. രാ​ജു അ​പ്സ​ര​യ്‌​ക്കെ​തി​രേ അ​ടി​യ​ന്ത​ര​മാ​യി നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ക്കാ​ത്ത പ​ക്ഷം യു​ഡി​എ​ഫ് പാ​ർ​ല​മെന്‍ററി പാ​ർ​ട്ടി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ശ​ക്ത​മാ​യ പ്ര​ക്ഷോ​ഭ പ​രി​പാ​ടി​ക​ളു​മാ​യി മു​ന്നോ​ട്ടു​പോ​കു​മെ​ന്നും നേ​താ​ക്ക​ൾ അ​റി​യി​ച്ചു.

Tags : NattuVishesham DistrictNews

Recent News

Corehub Up