x
ad
Tue, 4 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ത​ക​ർ​ന്നു ത​രി​പ്പ​ണ​മാ​യി റാ​ന്നി​യി​ലെ വ്യാ​പാ​ര മേ​ഖ​ല; വീ​ണ്ടെ​ടു​പ്പി​നു ദി​വ​സ​ങ്ങ​ൾ വേ​ണ്ടി​വ​രും


Published: August 4, 2026 05:36 AM IST | Updated: August 4, 2026 05:36 AM IST

റാ​ന്നി മാ​മു​ക്കി​ലെ വ്യാ​പാ​ര സ്ഥാ​പ​ന​ത്തി​ൽ വെ​ള്ളം ക​യ​റി ന​ശി​ച്ച പ​ട​ക്ക​ങ്ങ​ൾ കൂ​ട്ടി​യി​ട്ടി​രി​ക്കു​ന്നു.

റാ​ന്നി: പ്ര​ള​യ ന​ഷ്ട​ത്തി​ന്‍റെ ക​ണ​ക്കെ​ടു​പ്പി​നു പോ​ലു​മാ​കാ​തെ റാ​ന്നി​യി​ലെ പ​ല വ്യാ​പാ​രസ്ഥാ​പ​ന​ങ്ങ​ൾ പ​ല​തും ഇ​പ്പോ​ഴും അ​ട​ച്ചി​ട്ടി​രി​ക്കു​ക​യാ​ണ്. അ​പ്ര​തീ​ക്ഷി​ത ന​ഷ്ട​ത്തി​ന്‍റെ വി​ങ്ങ​ലി​ലാ​ണ് വ്യാ​പാ​രി​ക​ൾ. പ​ന്പ ക​ര​ക​വി​ഞ്ഞ് റാ​ന്നി​യി​ലെ വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ൽ മു​ന്പും വെ​ള്ളം ക​യ​റി​യി​ട്ടു​ണ്ടെ​ങ്കി​ലും 2018നു​ശേ​ഷം ഇ​ത്ര​വ​ലി​യ ന​ഷ്ടം ഏ​റ്റു​വാ​ങ്ങേ​ണ്ടി വ​രു​ന്ന​ത് ഇ​താ​ദ്യ​മാ​യാ​ണ്. പ​ല​ർ‌​ക്കും അ​ന്നു​ണ്ടാ​യ​തി​ലും അ​ധി​ക​മാ​ണ് ന​ഷ്ടം. ഓ​ണം അ​ടു​ത്തി​രി​ക്കേ ഇ​നി ഒ​രു വീ​ണ്ടെ​ടു​പ്പ് ഉ​ട​ൻ സാ​ധ്യ​മ​ല്ലെ​ന്ന് വ്യാ​പാ​രി​ക​ൾ പ​റ​യു​ന്നു. ഇ​ക്കാ​ര​ണ​ത്താ​ലാ​ണ് പ​ല​രും ക​ട​ക​ൾ തു​റ​ന്നു നോ​ക്കാ​ൻ പോ​ലും മ​ടി​ക്കു​ന്ന​ത്. ടൗ​ൺ പ്ര​ദേ​ശ​വും ഏ​റെ​ക്കു​റെ വി​ജ​ന​മാ​ണ്. വെ​ള്ളം ക​യ​റാ​ത്ത ക​ട​ക​ൾ തു​റ​ന്നെ​ങ്കി​ലും വ്യാ​പാ​രം ന​ട​ക്കു​ന്ന​തേ​യി​ല്ല.

ല​ക്ഷ​ക്ക​ണ​ക്കി​നു രൂ​പ​യു​ടെ ന​ഷ്ട​മാ​ണ് ഏ​റെ​പ്പേ​ർ​ക്കും സം​ഭ​വി​ച്ചി​രി​ക്കു​ന്ന​ത്. ഓ​ണ​ത്തി​നു മു​ന്നോ​ടി​യാ​യി സ്റ്റോ​ക്കെ​ടു​ത്തു സൂ​ക്ഷി​ച്ചി​രു​ന്ന വ​സ്ത്ര, സ്റ്റേ​ഷ​ന​റി, ഫ​ർ​ണി​ച്ച​ർ വ്യാ​പാ​രി​ക​ൾക്കാണ് ന​ഷ്ടം ഏ​റെ​യു​ണ്ടാ​യ​ത്. മെ​ഡി​ക്ക​ൽ സ്റ്റോ​റു​ക​ൾ, ഹോ​ട്ട​ലു​ക​ൾ, ബേ​ക്ക​റി​ക​ൾ, സൂ​പ്പ​ർ മാ​ർ​ക്ക​റ്റു​ക​ൾ, ചെ​രി​പ്പ്, ബാ​ഗ്, ഇ​ല​ക്‌​ട്രോ​ണി​ക്സ്, മൊ​ബൈ​ൽ, പ​ല​വ്യ​ഞ്ജ​ന വ്യാ​പാ​രി​ക​ൾ തു​ട​ങ്ങി​യ​വ​രു​ടെ ന​ഷ്ട​വും ഭീ​മ​മാ​ണ്. ജ്വ​ല്ല​റി​ക​ളി​ലും വെ​ള്ളം ക​യ​റി വ​ൻ ന​ഷ്ട​മു​ണ്ടാ​യി.

ഡി​സ്പ്ലേ വ​സ്തു​ക്ക​ൾ, ഫ​ർ​ണി​ച്ച​റു​ക​ൾ എ​ന്നി​വ​യാ​ണ് ഇ​വ​ർ​ക്കു ന​ഷ്ട​മാ​യ​ത്. മാ​മു​ക്കി​ലെ മാ​രു​തി സ​ർ​വീ​സ് സ്റ്റേ​ഷ​നി​ലു​ണ്ടാ​യി​രു​ന്ന നൂ​റോ​ളം വാ​ഹ​ന​ങ്ങ​ളി​ൽ പ​കു​തി​യി​ല​ധി​ക​വും ത​ക​രാ​റി​ലാ​യി. ടൗ​ണി​ലെ ഇ​ത​ര വ​ർ​ക്ക്ഷോ​പ്പു​ക​ളി​ലും സ​ർ​വീ​സ് സ്റ്റേ​ഷ​നു​ക​ളി​ലു​മാ​യി ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ളു​ൾ​പ്പെ​ടെ വെ​ള്ളം ക​യ​റി ത​ക​രാ​റി​ലാ​യി​ട്ടു​ണ്ട്. ചെ​ട്ടി​മു​ക്ക്, പു​ളി​മു​ക്ക് എ​ന്നി​വി​ട​ങ്ങ​ളി​ൽ റേ​ഷ​ൻ ക​ട​ക​ളി​ലും വെ​ള്ളം ക​യ​റി ഭ​ക്ഷ്യ​ധാ​ന്യ​ങ്ങ​ൾ അ​ട​ക്കം ന​ഷ്ട​പ്പെ​ട്ടു. മാ​മു​ക്കി​നു സ​മീ​പം പ​ട​ക്ക ക​ട​യി​ൽ ല​ക്ഷ​ക്ക​ണ​ക്കി​നു രൂ​പ​യു​ടെ സാ​ധ​ന​ങ്ങ​ളാ​ണ് ന​ശി​ച്ച​ത്.

ഇ​ട്ടി​യ​പ്പാ​റ, മാ​മു​ക്ക്, പു​ളി​മു​ക്ക്, പേ​ട്ട, ചെ​ട്ടി​മു​ക്ക് ഭാ​ഗ​ങ്ങ​ളി​ലെ വ്യാ​പാ​രി​ക​ൾ​ക്കാ​ണ് ന​ഷ്ടം ഏ​റെ​യു​ണ്ടാ​യ​ത്. ഇ​ട്ടി​യ​പ്പാ​റ ബ​സ് സ്റ്റാ​ൻ​ഡി​ൽ പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന എ​ല്ലാ ക​ട​ക​ളി​ലേ​ക്കും വെ​ള്ളം ക​യ​റി. ക​ട​ക​ളി​ൽ അ​വ​ശേ​ഷി​ച്ച​ത് മാ​ലി​ന്യ​ങ്ങ​ൾ മാ​ത്ര​മാ​ണ്. ഞാ​യ​റാ​ഴ്ച​യും ഇ​ന്ന​ലെ​യു​മാ​യി ശു​ചീ​ക​ര​ണം ന​ട​ത്തി​യ​വ​രു​ണ്ട്. നീ​ക്കം ചെ​യ്ത മാ​ലി​ന്യ​ങ്ങ​ൾ ക​ട​ക​ൾ​ക്കു മു​ന്പി​ലേ​ക്ക് കൂ​ട്ടി​യി​ട്ടെ​ങ്കി​ലും ഇ​വ പൂ​ർ​ണ​മാ​യി മാ​റ്റാ​നാ​യി​ട്ടി​ല്ല.


ഇ​തി​നി​ടെ ഇ​ന്ന​ലെ രാ​വി​ലെ വീ​ണ്ടും വെ​ള്ളം ക​യ​റു​മെ​ന്ന മു​ന്ന​റി​യി​പ്പു​ണ്ടാ​യി. ശ​ബ​രി​മ​ല മേ​ഖ​ല​യി​ലെ ശ​ക്ത​മാ​യ മ​ഴ​യേ തു​ട​ർ​ന്ന് പ​ന്പാ​ന​ദി​യി​ൽ ജ​ല​നി​ര​പ്പു​യ​ർ​ന്നി​രു​ന്നു. മാ​മു​ക്ക് തോ​ട് ക​വി​ഞ്ഞ് വെ​ള്ളം ക​യ​റു​ക​യും ചെ​യ്തു. മാ​മു​ക്കി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യു​ടെ താ​ഴ​ത്തെ നി​ല​യി​ലേ​ക്ക് ഇ​ന്ന​ലെ​യും വെ​ള്ളം ക​യ​റി. ഞാ​യ​റാ​ഴ്ച ശു​ചീ​ക​ര​ണം ന​ട​ത്തി ഇ​ന്ന​ലെ പ്ര​വ​ർ​ത്ത​നം പു​ന​രാ​രം​ഭി​ക്കാ​നി​രു​ന്ന ആ​ശു​പ​ത്രി​ക്കു​ള്ളി​ലേ​ക്കാ​ണ് വീ​ണ്ടും വെ​ള്ളം ക​യ​റി​യ​ത്.

Tags : nattu vishesham Ranni's business left in ruins

Recent News

Corehub Up