മുഹമ്മ: കെഇ കാർമൽ സെൻട്രൽ സ്കൂളിൽ നടന്ന വായനദിനാഘോഷം വർണാഭമായി. സ്കൂൾ അങ്കണത്തിൽ മനോഹരമായി അലങ്കരിച്ച അക്ഷരമരങ്ങളോടെയാണ് വായന വാരാചരണം നടത്തിയത്. സ്കൂൾ പ്രിൻസിപ്പൽ ഫാ. സ്കറിയ എതിരേറ്റ് ഉദ്ഘാടനം ചെയ്തു.
വായനദിന സന്ദേശവും നൽകി. കുട്ടികൾ മനോഹരമായി എഴുതി തയാറാക്കിയ ചാർട്ടുകളും ചിത്രങ്ങളും പ്രദർശിപ്പിച്ചു. പ്രമുഖ മലയാള സാഹിത്യ കൃതികളിലെ കഥാപാത്രങ്ങളുടെയും എഴുത്തുകാരുടെയും വേഷങ്ങളിൽ കുട്ടികൾ അണിനിരന്നു. സ്കൂൾ മാനേജർ ഫാ. ചാക്കോ ആക്കാത്തറ, ബർസർ സനു വലിയവീട്, മീഡിയാ കോ-ഓർഡിനേറ്റർ സന്തോഷ് ഷണ്മുഖൻ, പിടിഎ ഭാരവാഹി ഷൈൻ അധ്യാപകർ തുടങ്ങിയവർ പങ്കെടുത്തു.
മാവേലിക്കര: പുന്നമൂട് പബ്ളിക് ലൈബ്രറിയുടെ വായനപക്ഷാചരണം താലൂക്ക് ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി പ്രഫ. ടി.എം. സുകുമാരബാബു ഉദ്ഘാടനം ചെയ്തു. ലൈബ്രറി പ്രസിഡന്റ് ഡേവിഡ് മാത്യു അധ്യക്ഷത വഹിച്ചു.
സെക്രട്ടറി അഡ്വ. എന്‍. ശ്രീകുമാര്‍, ആകാശവാണി മുന്‍ പ്രോഗ്രാം മേധാവി ഡി. പ്രദീപ് കുമാര്‍, എന്‍.സി. ബോസ്, പി. ചന്ദ്രന്, ഹരിണി കളക്കാട്ട്, ദേവകിയമ്മ തയ്യില്‍ എന്നിവര്‍ പ്രസംഗിച്ചു.
വായനദിന സന്ദേശത്തിന്റെ പ്രചാരണാര്‍ഥം നടത്തിയ ദീപം തെളിക്കലിന് പുന്നമൂട് ആയുഷ്മാന്‍ ആരോഗ്യ കേന്ദ്രത്തിലെ ഡോ. നന്ദു എസ്. ബാബു നേതൃത്വം നല്കി. ജോ. സെക്രട്ടറി വി. സുനില്‍കുമാര്‍ സ്വാഗതവും ലൈബ്രേറിയന്‍ കെ.എന്‍. ബിബിതമോള് നന്ദിയും പറഞ്ഞു.
ചേപ്പാട്: ക്രൈസ്റ്റ് കിംഗ് ഹയർ സെക്കൻഡറി സ്കൂളിൽ വായനദിനാചരണം സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്തംഗം ലിഷ അനുപ്രസാദ് ഉദ്ഘാടനം ചെയ്തു. പിടിഎ വൈസ് പ്രസിഡന്റ് സോമൻ നായർ അധ്യക്ഷത വഹിച്ചു. സ്കൂൾ പ്രിൻസിപ്പൽ ബിനു കെ. സാമുവൽ, ഹെഡ്മാസ്റ്റർ ടി.കെ. സാബു, സീനിയർ അസിസ്റ്റന്റുമാരായ സി.ടി. ജോമോൻ, രാജി ഉലഹന്നാൻ, ജൂലി ജോയ്, മോനു ജി. സ്കറിയ, ജിബിൻ ജയിംസ് എന്നിവർ പ്രസംഗിച്ചു. വായനയുമായി ബന്ധപ്പെട്ട വിദ്യാർഥികളുടെ വിവിധ മത്സരങ്ങളും നടത്തി.
Tags : nattu vishesham Reading comprehension