x
ad
Sun, 21 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അക്ഷരച്ചിറകിലേറി വായനദിനാചരണം...


Published: June 19, 2026 10:30 PM IST | Updated: June 19, 2026 10:30 PM IST

ആ​ല​പ്പു​ഴ: വാ​യ​നാ​ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച സാ​ഹി​ത്യവൃ​ക്ഷം തീ​ർ​ത്ത് ത​ത്തം​പ​ള്ളി സെ​ന്‍റ് മൈ​ക്കി​ൾ​സ് സ്കൂ​ൾ. എ​ൻ​സി​സി കേ​ഡ​റ്റു​ക​ളും വി​ദ്യാ​ർ​ഥി​ക​ളും സാ​ഹി​ത്യ​കാ​ര​ന്മാ​രു​ടെ​യും അ​വ​രു​ടെ ര​ച​ന​ക​ളു​ടെ​യും ചി​ത്ര​ങ്ങ​ൾ ഉ​ൾ​പ്പെ​ടു​ത്തി​യാ​ണ് സാ​ഹി​ത്യവൃ​ക്ഷം തീ​ർ​ത്ത​ത്. സ​മീ​പ വാ​സി​ക​ളാ​യ തോ​മ​സു​കു​ട്ടി ക​വ​ല​യ്ക്ക​ൽ, റ്റോ​മി​ച്ച​ൻ കു​ട്ടി​ച്ചി​റ എ​ന്നി​വ​ർ ത​ങ്ങ​ളു​ടെ പു​സ്ത​ക​ശേ​ഖ​രം സ്കൂ​ളി​നു കൈ​മാ​റി. സ്കൂ​ൾ അ​സി​. മാ​നേ​ജ​ർ ഫാ.​ എ​ബി​സ​ൺ കു​ള​ങ്ങോ​ട്ടി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ആ​ല​പ്പു​ഴ ലി​യോ തേ​ർ​ട്ടീ​ന്ത് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ ച​രി​ത്രാ​ധ്യാ​പ​ക​ൻ ജോ​ബി മാ​ത്യു ഉ​ദ്ഘാ​ട​നം ചെ​യ്തു. കു​ട്ടി​ക​ൾ വാ​യ​നദി​ന പ്ര​തി​ജ്ഞ ഏ​റ്റെ​ടു​ത്തു. ഹെ​ഡ് മാ​സ്റ്റ​ർ ജോ​സ​ഫ് ചാ​ക്കോ, ഫാ.​ ബി​നു കൂ​ട്ടു​മ്മേ​ൽ, ലി​നി എം. ​ജോ​ർ​ജ്, സി​സ്റ്റ​ർ റോ​സ് ടോം, ​ലി​ബി​ൻ കൂ​ര്യ​ൻ, ജോ​ർ​ജു​കു​ട്ടി ലൂ​ക്കോ​സ്, റ്റോ​മി​ച്ച​ൻ കു​ട്ടി​ച്ചി​റ, എ. ​മാ​ള​വി​ക എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. സ​മ്മേ​ള​ന​ത്തി​ൽ റ്റോ​മി​ച്ച​ൻ കു​ട്ടി​ച്ചി​റ, ജോ​ബി മാ​ത്യു എ​ന്നി​വ​രെ ആ​ദ​രി​ച്ചു.

ആ​ല​പ്പു​ഴ: വാ​യ​നാ ദി​നാ​ച​ര​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച് ആ​ശാ​ൻ ക​ള​രി​യൊ​രു​ക്കി തു​മ്പോ​ളി മാ​താ സീ​നി​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ. പ്ര​ശ​സ്ത യു​വ​സാ​ഹി​ത്യ​കാ​രി ശ്രീ​പാ​ർ​വതി വാ​യ​നാ​ദി​ന ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. സ്കൂ​ൾ മാ​നേ​ജ​ർ ഫാ. ​ര​ഞ്ജി​ത്ത് മ​ട​ത്തി​റ​മ്പി​ൽ അ​ധ്യക്ഷ​നാ​യി​രു​ന്നു. പ്രി​ൻ​സി​പ്പ​ൽ വി​ൻ​സി വ​ർ​ഗീ​സ്, അ​സി​. മാ​നേ​ജ​ർ ഫാ. ​ജ​സ്റ്റി​ൻ ഓ​ലി​ക്ക​ൽ, വി​ദ്യാ​ർ​ഥി പ്ര​തി​നി​ധി പ്രി​യ മേ​രി ജോ​ർ​ജ് തു​ട​ങ്ങി​യ​വ​ർ പ്രസംഗിച്ചു. ഇ​ലീ​ഷ ജ്യോ​തി​സ് സ്വാ​ഗ​ത​വും ആ​രോ​ൺ എ​സ്. ജോ​ൺ ന​ന്ദി​യും പ​റ​ഞ്ഞു.

ചേ​ര്‍​ത്ത​ല: ത​ങ്കി സെ​ന്‍റ് ജോ​ർ​ജ് ഹൈ​സ്കൂ​ളി​ൽ ന​ട​ന്ന വാ​യ​നാ ദി​നാ​ച​ര​ണം ക​വ​യി​ത്രി ലി​ജി ഷ​മീ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. വാ​യ​നാ​ദി​ന പ്ര​തി​ജ്ഞ​യും വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ളും ന​ട​ത്തി. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡന്‍റ് റാ​ണി ജോ​ർ​ജ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ്ര​ഥ​മാ​ധ്യാ​പി​ക കെ.​ജെ. മി​നി സ്വാ​ഗ​ത​വും അ​ധ്യാ​പ​ക​നാ​യ പീ​റ്റ​ർ റൂ​ഫ​സ് ന​ന്ദി​യും പ​റ​ഞ്ഞു. ജി​സ്മി വ​ർ​ഗീ​സ്, സി.​ജെ. ജ​സ്റ്റി​ൻ, സി​സ്റ്റ​ര്‍ സ​ജി​നി, കെ.​റ്റി. ജൂ​ലി​യ​റ്റ് എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ൽ​കി.

ക​റ്റാ​നം: പോ​പ്പ് പ​യ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ളി​ൽ ഭാ​ര​ത് സ്കൗ​ട്ട്സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ വാ​യ​നാ​ദി​ന​ത്തി​ൽ പു​സ്ത​ക ച​ങ്ങാ​തി കൂ​ട്ടം സം​ഘ​ടി​പ്പി​ച്ചു. വാ​യ​ന​യു​ടെ പ്രാ​ധാ​ന്യം മ​ന​സി​ലാ​ക്കി ദി​വ​സ​വും കു​ട്ടി​ക​ൾ​ക്ക് വി​വി​ധ പു​സ്ത​ക​ങ്ങ​ളും പ​ത്ര​ങ്ങ​ളും മാ​സി​ക​യും വാ​യി​ക്കാ​നു​ള്ള അ​വ​സ​രം സ്‌​കൂ​ളി​ൽ ഒ​രു​ക്കാ​നാ​ണ് പ​ദ്ധ​തി ല​ക്ഷ്യ​മി​ടു​ന്ന​ത്. പ്രി​ൻ​സി​പ്പ​ൽ സി.​റ്റി. വ​ർ​ഗീ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ബ​ർ​സാ​ർ ഫാ. ​സി​ൽ​വ​സ്റ്റ​ർ തെ​ക്കേ​ട​ത്ത് വാ​യ​നാ ദി​ന സ​ന്ദേ​ശം ന​ൽ​കി. ലീ​ഡേ​ഴ്സാ​യ റി​ഷി​കേ​ശ്, വി​പി​ൻ മാ​ത്യു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

അ​ക്ഷ​ര​നാ​ദം യൂ​ട്യൂ​ബ്
ചാ​ന​ലി​നു തു​ട​ക്കം

എ​ട​ത്വ: സെ​ന്‍റ് മേ​രീ​സ് ഗേ​ള്‍​സ് ഹൈ​സ്‌​കൂ​ളി​ല്‍ വാ​യ​ന​ദി​ന​ത്തി​ന്‍റെയും വാ​യ​ന​മാ​സാ​ച​ര​ണ​ത്തി​ന്‍റെയും ഭാ​ഗ​മാ​യി എ​സ്‌സിഇആ​ര്‍റ്റി പാ​ഠ​പു​സ്ത​ക​ങ്ങ​ളു​ടെ അ​വ​ത​ര​ണ​ത്തി​നും വി​ദ്യാ​ഭ്യാ​സ ചി​ന്ത​ക​ള്‍​ക്കു​മാ​യു​ള്ള നൂ​ത​ന സം​രം​ഭം അ​ക്ഷ​ര​നാ​ദം യൂ​ട്യൂ​ബ് ചാ​ന​ലി​നു തു​ട​ക്ക​മാ​യി. റി​ട്ട​യേ​ര്‍​ഡ് ഹെ​ഡ്മി​സ്ട്ര​സ് റോ​സ് കെ. ​ജേ​ക്ക​ബ് ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ച്ചു. ഹെ​ഡ്മി​സ്ട്ര​സ് പ്രി​യ ഫി​ലി​പ്പ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പി​ടി​എ പ്ര​സി​ഡ​ന്‍റ് ജ​യ​ന്‍ ജോ​സ​ഫ് വാ​യ​ന​ദി​ന​സ​ന്ദേ​ശം ന​ല്‍​കി. എം​പി​ടി​എ പ്ര​സി​ഡന്‍റ് റോ​സി​റ്റാ​മ്മ ഷാ​ജി സ്‌​കൂ​ള്‍ ലൈ​ബ്ര​റി​യു​ടെ പു​സ്ത​ക​വി​ത​ര​ണ പ​രി​പാ​ടി​ക്ക് തു​ട​ക്കം കു​റി​ച്ചു.
സോ​നാ ലി​ജു പ്ര​ഭാ​ഷ​ണം ന​ട​ത്തി. അ​ന്‍​ലി​ന്‍ സൂ​സ​ന്‍ ചെ​റി​യാ​ന്‍ പ്ര​തി​ജ്ഞ ചൊ​ല്ലി​ക്കൊ​ടു​ത്തു. മ​ല​യാ​ള വി​ഭാ​ഗം അ​ധ്യാ​പ​ക​ന്‍ സ​ജീ​വ് കെ. ​തോ​മ​സ്, വി​ദ്യാ​രം​ഗം ക​ണ്‍​വീ​ന​ര്‍ ജാ​സ്മി​ന്‍ മാ​ത്യു, എ​ബി ടോം ​സി​ബി, ശ്രീ​ബാ​ല കെ. ​നാ​യ​ര്‍, അ​ല്‍​ഫോ​ന്‍​സാ മ​രി​യ തോ​മ​സ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.
ചേ​ര്‍​ത്ത​ല: വ​യ​ലാ​ര്‍ എം.​കെ. കൃ​ഷ്ണ​ൻ സ്മാ​ര​ക സ​ഹ​ക​ര​ണ ഗ്ര​ന്ഥ​ശാ​ല​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പി.​എ​ന്‍. പ​ണി​ക്ക​ർ അ​നു​സ്മ​ര​ണ​വും വാ​യ​നാ​ദി​നാ​ച​ര​ണ​വും ന​ട​ത്തി. വ​യ​ലാ​ർ ലി​റ്റി​ൽ ഫ്‌​ള​വ​ർ എ​ല്‍​പി സ്കൂ​ളി​ലെ നി​ര​വ​ധി വി​ദ്യാ​ർ​ഥി​ക​ൾ ലൈ​ബ്ര​റി സ​ന്ദ​ർ​ശി​ക്കു​ക​യും വാ​യ​ന​യി​ൽ പ​ങ്കെ​ടു​ക്കു​ക​യും ചെ​യ്തു. പ്ര​സി​ഡ​ന്‍റ് അ​ഡ്വ വി.​എ​ന്‍. അ​ജ​യ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. ലൈ​ബ്ര​റി വൈ​സ് പ്ര​സി​ഡ​ന്‍റ് പി.​വി. പു​ഷ്‌​പം​ഗ​ദ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

എ​ട​ത്വ: വി​ദ്യാ​രം​ഗം ക​ലാ​സാ​ഹി​ത്യവേ​ദി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ മു​ട്ടാ​ര്‍ സെ​ന്‍റ് ജോ​ര്‍​ജ് ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​ല്‍ വാ​യ​നാ​ദി​നാ​ച​ര​ണ​വും വാ​യ​ന മാ​സാ​ച​ര​ണ ഉ​ദ്ഘാ​ട​ന​വും ന​ട​ന്നു. പു​സ്ത​കത്തോണി​യു​ടെ ഉ​ദ്ഘാ​ട​നം സ്‌​കൂ​ള്‍ അ​സി​. മാ​നേ​ജ​ര്‍ ഫാ. ​സി​റി​ല്‍ ക​ള​രി​ക്ക​ല്‍ നി​ര്‍​വ​ഹി​ച്ചു. ഹെ​ഡ്മാ​സ്റ്റ​ര്‍ എം.​കെ. തോ​മ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജോ​സി​മ ജോ​സ​ഫ് വാ​യ​ന മാ​സാ​ച​ര​ണ​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ച്ചു. വി​ദ്യാ​രം​ഗം പ്ര​സി​ഡ​ന്‍റ് അ​നു മെ​ര്‍​ലി​ന്‍ ഷാ​ജി വാ​യ​നാ​ദി​ന സ​ന്ദേ​ശം ന​ല്‍​കി.

രാ​മ​ങ്ക​രി: വാ​യി​ച്ചു​വ​ള​രാം വാ​നോ​ളം ഉ​യ​രാം എ​ന്ന സ​ന്ദേ​ശം വി​ദ്യാ​ർ​ഥിക​ളി​ലേ​ക്ക് പ​ക​ർ​ന്ന് ച​ന്പ​ക്കു​ളം സെന്‍റ് മേ​രീ​സ് ഹൈ​സ്കൂളി​ൽ വാ​യ​നാവാ​രാ​ഘോ​ഷ​ത്തി​നു തു​ട​ക്ക​മാ​യി. പി.എ​ൻ. പ​ണി​ക്ക​രു​ടെ ജ​ന്മ​ഗേ​ഹ​ത്തി​ലെ​ത്തി അ​ദ്ദേ​ഹ​ത്തി​ന്‍റെ പ്ര​തി​മ​യി​ൽ പു​ഷ്പാ​ർ​ച്ച​ന ന​ട​ത്തി. സം​സ്ഥാ​ന ലൈ​ബ്ര​റി കൗ​ൺ​സി​ൽ വൈ​സ് പ്ര​സി​ഡ​ന്‍റ് വി.ജെ. ലാ​ലി കൊ​ളു​ത്തി​യ ദീ​പ​ത്തി​ൽ നി​ന്ന് അ​ധ്യാ​പ​ക​രാ​യ ബി​ൽ​ബി മാ​ത്യു, സോ​ജ​ൻ ജോ​സ​ഫ് എ​ന്നി​വ​ർ ചേ​ർ​ന്ന് സ്മൃ​തി യാ​ത്രാ ദീ​പ​ശി​ഖ തെ​ളി​ച്ചു​കൊ​ണ്ടാ​യി​രു​ന്നു പ​രി​പാ​ടി​യു​ടെ തു​ട​ക്കം. പി ​എം. ജോ​സ​ഫ്, സി.ആ​ർ. വ​ത്സ​ല​കു​മാ​രി, രാ​ജു ഈ​പ്പ​ൻ, അ​നി​ൽ പി. ​പൂ​ന്തോ​ട്ടം, പി. ​അ​ജ​യ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

എ​ട​ത്വ: ജോ​ര്‍​ജി​യ​ന്‍ പ​ബ്ലി​ക് സ്‌​കൂ​ളി​ല്‍ കു​ട്ടി​ക​ളു​ടെ വ​ര്‍​ണാഭ​വ​മാ​യ പ​രി​പാ​ടി​ക​ളോ​ടെ വാ​യ​നാ​ദി​നം ആ​ച​രി​ച്ചു. ഇം​ഗ്ലീ​ഷ്, ഹി​ന്ദി, മ​ല​യാ​ളം സാ​ഹി​ത്യ​കൃ​തി​ക​ളി​ലെ ക​ഥാ​പാ​ത്ര​ങ്ങ​ളെ കു​ട്ടി​ക​ള്‍ അ​വ​ത​രി​പ്പി​ച്ചു. വാ​യ​ന​യു​ടെ പ്രാ​ധാ​ന്യം വ്യ​ക്ത​മാ​ക്കു​ന്ന വി​വി​ധ​ത​രം പോ​സ്റ്റ​റു​ക​ളും വാ​യ​ന​മ​ര​വും കു​ട്ടി​ക​ള്‍ ത​യാ​റാ​ക്കി പ്ര​ദ​ര്‍​ശി​പ്പി​ക്കു​ക​യും വാ​യ​നാ​ദി​ന പ്ര​തി​ജ്ഞ എ​ടു​ക്കു​ക‍​യും ചെ​യ്തു. പ്രി​ന്‍​സി​പ്പ​ൽ ഡോ. ​ആ​ന്‍റണി മാ​ത്യു വ​ട്ട​ക്ക​ളം ഉ​ദ്ഘാ​ട​നം ചെ​യ്തു. വൈ​സ് പ്രി​ന്‍​സി​പ്പ​ൽ ഫാ. ​ബി​ബി​ന്‍ ക​ക്കാ​പ​റ​മ്പി​ല്‍ വാ​യ​ന വാ​ര​ത്തോ​ട​നു​ബ​ന്ധി​ച്ച് ന​ട​ത്ത​പ്പെ​ടു​ന്ന പ​ത്ര​പാ​രാ​യ​ണം, നി​ഘ​ണ്ടു ത​യാ​റാ​ക്ക​ല്‍, പു​സ്ത​ക​നി​രൂ​പ​ണം തു​ട​ങ്ങി​യ മ​ത്സ​ര​ങ്ങ​ള്‍​ക്കാ​യു​ള്ള നി​ര്‍​ദേ​ശ​ങ്ങ​ള്‍ ന​ല്‍​കി.

ഡി​ജി​റ്റ​ല്‍ ലൈ​ബ്ര​റി
ആ​രം​ഭി​ച്ചു

എ​ട​ത്വ: സെന്‍റ് അ​ലോ​ഷ്യ​സ് ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​ല്‍ വാ​യ​ന​ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ഡി​ജി​റ്റ​ല്‍ ലൈ​ബ്ര​റി ആ​രം​ഭി​ച്ചു. മാ​നേ​ജ​ര്‍ ഫാ. ​ജോ​സ​ഫ് ക​ള​രി​ക്ക​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. സെന്‍റ് അ​ലോ​ഷ്യ​സ് കോ​ള​ജ് പ്രി​ന്‍​സി​പ്പ​ല്‍ പ്ര​ഫ. ഡോ. ​ജി. ഇ​ന്ദു​ലാ​ല്‍ വാ​യ​ന​ദി​ന സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു.
ഡി​ജി റീ​ഡ് സോ​ഫ്റ്റ്‌വെയ​ര്‍ സൊ​ല്യൂ​ഷ​ന്‍​സ് പ്രൈ​വ​റ്റ് ലി​മി​റ്റ​ഡ് സ്ഥാ​പ​ക​ന്‍ എ​സ്. സു​ധി, പൂ​ര്‍​വവി​ദ്യാ​ര്‍​ഥി സി.​വി. അ​നീ​ഷ്‌​കു​മാ​ര്‍, പി.​ജി. അ​നീ​ഷ് എ​ന്നി​വ​ര്‍ ഡി​ജി​റ്റ​ല്‍ ലൈ​ബ്ര​റി കു​ട്ടി​ക​ളെ പ​രി​ച​യ​പ്പെ​ടു​ത്തി. ബ്ലെ​സ്റ്റ​ണ്‍ കെ. ​ബി​നീ​ഷ് വാ​യ​നാ​ദി​ന പ്ര​തി​ജ്ഞ​ക്കു നേ​തൃ​ത്വം ന​ല്‍​കി. ആ​ര്‍​ഥ എ​സ്. ദേ​വു ക​വി​താ​പാ​രാ​യ​ണ​വും സ​ഞ്ജ​ന സ​ന്തോ​ഷ് വാ​യ​ന അ​നു​ഭ​വ​വും പ​ങ്കു​വച്ചു. പ്രി​ന്‍​സി​പ്പ​ല്‍ പി​ന്‍റു ഡി. ​ക​ള​രി​പ്പ​റ​മ്പി​ല്‍, അ​ധ്യാ​പ​ക പ്ര​തി​നി​ധി അ​മ​ല്‍ വ​ര്‍​ഗീ​സ്, മ​ഞ്ജു സി. ​മാ​ര്‍​ട്ടി​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

 

Tags : Reading Day Nattuvishesham District News

Recent News

Corehub Up