ആരക്കുഴ സെന്റ് ജോസഫ് ഹൈസ്കൂളിൽ വിദ്യാരംഗം കലാസാഹിത്യ വേദിയുടെയും വായനവാരത്തിന്റെയും ഉദ്ഘാടനം മൂവാറ്റുപുഴ ഹോളിമാഗി ഫൊറോന പള്ളി വികാരി ഫാ.ഡോ. മാനുവൽ പിച്
ഇലഞ്ഞി സെന്റ് ഫിലോമിനാസിൽ
ഇലഞ്ഞി: ഇലഞ്ഞി സെന്റ് ഫിലോമിനാസ് പബ്ലിക് സ്കൂളിൽ വായനദിനത്തോടനുബന്ധിച്ച് വായന വസന്തം പരിപാടി ആരംഭിച്ചു. ജില്ലാതല വായന മത്സരത്തിൽ ജേതാക്കളായ എയ്ഞ്ചലീന സിജു, ലക്ഷ്മി സജീഷ് എന്നിവർ ചേർന്ന് ഉദ്ഘാടനം ചെയ്തു.
സ്കൂളിൽ എല്ലാ ക്ലാസിലും ആരംഭിക്കുന്ന ക്ലാസ് ലൈബ്രറികളുടെ ഉദ്ഘാടനം സീനിയർ പ്രിൻസിപ്പൽ ഫാ. ഡോ. ജോൺ എർണ്യാകുളത്തിൽ നിർവഹിച്ചു. ചടങ്ങിൽ പ്രിൻസിപ്പൽ ജോജു ജോസഫ് അധ്യക്ഷത വഹിച്ചു.
ആരക്കുന്നം സെന്റ് ജോർജസ് ഹൈസ്കൂളിൽ
ആരക്കുന്നം: ആരക്കുന്നം സെന്റ് ജോർജസ് ഹൈസ്കൂളിൽ വായനദിനം ആചരിച്ചു. ഹെഡ്മിസട്രസ് ഡെയ്സി വർഗീസ് ഉദ്ഘാടനം നിർവഹിച്ചു. മലയാളം അധ്യാപിക മഞ്ജു വർഗീസ് അധ്യക്ഷത വഹിച്ചു.
മൂവാറ്റുപുഴ നിര്‍മല കോളജിൽ
മൂവാറ്റുപുഴ: നിര്‍മല കോളജ് എന്‍എസ്എസ് യൂണിറ്റിന്റെ നേതൃത്വത്തില്‍ വായനദിനം സംഘടിപ്പിച്ചു. സര്‍ക്കാരിന്റെ പ്രത്യേക പരിഗണന അര്‍ഹിക്കുന്ന മൂവാറ്റുപുഴ ഗവ. മോഡല്‍ ഹൈസ്കൂളിലെ കുട്ടികളോടൊപ്പമാണ് നിര്‍മല കോളജ് എന്‍എസ്എസ് യൂണിറ്റ് വായനദിനം ആഘോഷിച്ചത്.
സ്കൂളിലെ 27 ഓളം കുട്ടികള്‍ക്ക് എന്‍എസ്എസ് വോളന്റിയേഴ്സ് ശേഖരിച്ച ബാഗ്, ബുക്കുകള്‍ മറ്റ് പഠനോപകരണങ്ങള്‍ എന്നിവ പ്രധാനാധ്യാപിക ഷെമീന ബീഗത്തിന് കൈമാറി. ചടങ്ങില്‍ കുട്ടികള്‍ക്കായി വായനദിന ക്വിസ് മത്സരവും മറ്റ് കലാപരിപാടികളും സംഘടിപ്പിച്ചു. കോളജിലെ 30 ഓളം വോളന്റിയേഴ്സ് പരിപാടിയില്‍ പങ്കെടുത്തു.
ചാവറ ഇന്റർനാഷണൽ അക്കാഡമിയിൽ
വാഴക്കുളം: ചാവറ ഇന്റർനാഷണൽ അക്കാഡമിയിൽ വായനദിനാചരണവും പുസ്തക പ്രകാശനവും നടത്തി.സ്കൂൾ മാനേജർ ഫാ. ഡോ. ജോസ് തുറവയ്ക്കൽ രണ്ടാം ക്ലാസ് വിദ്യാർഥി പോൾ കെ. ജോസിന്റെയും പ്രിൻസിപ്പൽ ഫാ. ഡിനോ കള്ളിക്കാട്ട് ആറാം ക്ലാസ് വിദ്യാർഥിനി ഇമെൽഡ കിരണിന്റെയും പുസ്തക പ്രകാശനം നിർവഹിച്ചു.
പുസ്തകമേള ഉദ്ഘാടനം ചെയ്ത് വായനയുടെ പ്രാധാന്യത്തെക്കുറിച്ച് ഫാ. ജോസ് തുറവയ്ക്കൽ സന്ദേശം നൽകി. കിൻഡർഗാർട്ടൻ വിദ്യാർഥികൾക്കായി കഥകളിലെയും കാർട്ടൂണുകളിലെയും കഥാപാത്രങ്ങളെ അടിസ്ഥാനമാക്കി ഫാൻസി ഡ്രസ് മത്സരവും നടത്തി.
കദളിക്കാട് വിമലമാതാ ഹൈസ്കൂളിൽ
വാഴക്കുളം: കദളിക്കാട് വിമലമാതാ ഹൈസ്കൂളിൽ വായനദിനാചരണവും ഇരട്ടകളുടെ സംഗമവും നടത്തി. വായനദിനത്തോടനുബന്ധിച്ച് ക്വിസ് മത്സരം, കൈയക്ഷര മത്സരം തുടങ്ങിയവയും ഉണ്ടായിരുന്നു. പ്രധാനാധ്യാപിക സിസ്റ്റർ നിർമൽ മരിയ പുരസ്കാര വിതരണം നിർവഹിച്ചു.
ഇരട്ട കുട്ടികളുടെ കലാപരിപാടികളും നടത്തി. ഇരട്ടകളിലൊരാളായ പ്രധാനാധ്യാപിക സിസ്റ്റർ നിർമൽ മരിയക്കൊപ്പം സ്കൂളിലെ 17 ജോഡി ഇരട്ട കുട്ടികൾ പരിപാടികൾക്ക് നേതൃത്വം നൽകി.
കോട്ടപ്പടി മാർ ഏലിയാസ് കോളജിൽ
കോതമംഗലം: വായനയുടെ പ്രാധാന്യം പുതുതലമുറയിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെ കോട്ടപ്പടി മാർ ഏലിയാസ് കോളജിൽ വായനാവാരാഘോഷങ്ങൾക്ക് തുടക്കമായി. കോളജ് സെമിനാർ ഹാളിൽ നടന്ന ചടങ്ങ് എഴുത്തുകാരിയും ആർട്ടിസ്റ്റുമായ ആർക്കിടെക്റ്റ് ആതിര ഹരികുമാർ ഉദ്ഘാടനം നിർവഹിച്ചു. കോളജ് പ്രിൻസിപ്പൽ ഡോ. ജോസഫ് ടി. മൂലയിൽ അധ്യക്ഷത വഹിച്ചു.
കൂത്താട്ടുകുളം ഇൻഫന്റ് ജീസസ് ഇഎംഎച്ച്എസ്
കൂത്താട്ടുകുളം: വായനദിനാചരണത്തോടനുബന്ധിച്ച് കൂത്താട്ടുകുളം ഗവ. ആശുപത്രിയിൽ ഓപ്പൺ ലൈബ്രറി യാഥാർഥ്യമായി. കൂത്താട്ടുകുളം ഇൻഫന്റ് ജീസസ് ഇഎംഎച്ച്എസ് സ്കൂളിന്റെ സഹകരണത്തോടെ വായിച്ചു വളരുക എന്ന മുഖ്യ സന്ദേശവുമായാണ് പദ്ധതി നടപ്പിലാക്കിയത്. ആശുപത്രിയിലെത്തുന്ന രോഗികൾക്കും കൂട്ടിരിപ്പുകാർക്കും മാനസിക ഉല്ലാസവും അറിവും പകരുക എന്ന ലക്ഷ്യത്തോടെയാണ് വായനശാല തുറന്നുകൊടുത്തത്.
കൂത്താട്ടുകുളം നഗരസഭാ ചെയർപേഴ്സൺ റെജി ജോൺ ഓപ്പൺ ലൈബ്രറിയുടെ ഉദ്ഘാടനം നിർവഹിച്ചു. ഇൻഫന്റ് ജീസസ് ഇഎംഎച്ച്എസ് പ്രിൻസിപ്പൽ സിസ്റ്റർ അനിറ്റ ശൗര്യംകുഴിയിൽ അധ്യക്ഷത വഹിച്ചു.
Tags : Local News Nattuvishesham Ernakulam