മുളന്തുരുത്തി പബ്ലിക് ലൈബ്രറിയുടെ വായനപക്ഷാചരണം ചാവറ കൾച്ചറൽ സെന്റർ ഡയറക്ടർ ഫാ. അനിൽ ഫിലിപ്പ് ഉദ്ഘാടനം ചെയ്യുന്നു.
നെടുമ്പാശേരി: ക്രിസ്തു രാജ ഹൈസ്കൂളിൽ വിവിധ കലാപരിപാടികളോടെ വായനാ ദിനം ആചരിച്ചു. ബഷീർ കൃതികളെ ഉൾപ്പെടുത്തി കുട്ടികൾ നടത്തിയ നൃത്ത-ദൃശ്യാവിഷ്കാരം ശ്രദ്ധേയമായി. വാർഡംഗം ലിജി ജോസ് ഉദ്ഘാടന കർമം നിർവഹിച്ചു. പിടിഎ പ്രസിഡന്റ് ഷിബി പുതുശേരി അധ്യക്ഷത വഹിച്ചു. പ്രധനാധ്യാപിക ലീന സന്ദേശം നൽകി.
ആലുവ: ആലുവ യുസി കോളജിൽ വായന വാരാഘോഷത്തിന് തുടക്കമായി. സാഹിത്യകാരൻ ടി.ഡി. രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. വിദ്യാർഥികളുമായി സംവദിച്ച അദ്ദേഹം വായനാശീലം വളർത്തേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് വ്യക്തമാക്കി. കോളജ് മാനേജർ കെ.പി. ഔസേപ്പ് അധ്യക്ഷത വഹിച്ച ചടങ്ങിൽ പ്രിൻസിപ്പൽ ഡോ. മിനി ആലീസ്, മുൻ മാനേജർ ഫാ. തോമസ് ജോൺ, കോളജ് ലൈബ്രേറിയൻ ചിത്ര അശോക്, ലൈബ്രറി ക്ലബ് ജനറൽ സെക്രട്ടറി റിഷി കൃഷ്ണ തുടങ്ങിയവർ പ്രസംഗിച്ചു.
അങ്കമാലി: അങ്കമാലി സെന്റ് ആൻസ് കോളജിൽ വായനദിനം ആചരിച്ചു. സിസ്റ്റർ അന്റോണിറ്റാ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങ് പ്രിൻസിപ്പൽ പ്രഫ. ഷാജി ജോൺ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പലിന്റെ നേതൃത്വത്തിൽ വിദ്യാർഥികൾ വായനാ പ്രതിജ്ഞ ചൊല്ലി. കോളജ് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ മലയാളം, ഇംഗ്ലീഷ് സാഹിത്യ കൃതികളുടെ പ്രദർശനം സംഘടിപ്പിച്ചു. ചടങ്ങിൽ കോളജ് ചെയർമാൻ സി.എ. ജോർജ് കുര്യൻ ആശംസാപ്രസംഗം നടത്തി.
അങ്കമാലി ബ്ലോക്ക് പഞ്ചായത്ത് സ്കില്‍സ് എക്സലന്‍സ് സെന്ററിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച വായനാദിനാചരണം പ്രസിഡന്റ് കൊച്ചുത്രേസ്യ തങ്കച്ചന് വിദ്യാർഥികള്‍ക്ക് റഫറന്‍സ് ഗ്രന്ഥങ്ങള്‍ സമ്മാനിച്ച് ഉദ്ഘാടനം ചെയ്തു. സ്കിൽസ് എക്സലന്‍സ് സെന്റര്‍ കണ്‍വീനര്‍ ടി.എം. വര്‍ഗീസ് അധ്യക്ഷത വഹിച്ചു.
കാലടി: സെന്റ് തോമസ് ഹയർസെക്കൻഡറി സ്കൂളിൽ വായനാ വാരാഘോഷത്തിന്റെയും വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനം നടത്തി. സിനിമ സംവിധായകനും എഴുത്തുകാരനുമായ ദേവദത്ത് ഷാജി പരിപാടി ഉദ്ഘാടനം ചെയ്തു. വിവിധ ക്ലബ്ബുകളുടെ പ്രവർത്തനോദ്ഘാടനം സ്കൂൾ മാനേജർ ഫാ. ജോസ് ഒഴലക്കാട്ട് നിർവഹിച്ചു.
ചെങ്ങൽ ഹയർസെക്കൻഡറി സ്കൂളിൽ വായനദിനത്തോടനുബന്ധിച്ച് അധ്യാപകരും വിദ്യാർഥികളും പത്രവായനയ്ക്കായുള്ള വേദിയൊരുക്കി ചെങ്ങൽ കോൺവന്റ് ബസ് സ്റ്റോപ്പിൽ വാർത്തക്കൂട്ട് സ്ഥാപിച്ചു. കാലടി ചെങ്ങൽ ഹയർസെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ സിസ്റ്റർ നൈബി ജോസഫ് ഉദ്ഘാടനം നിർവഹിച്ചു. നല്ല പാഠം പദ്ധതി കോ-ഓർഡിനേറ്റർ സിസ്റ്റർ ഉഷറ്റ നേതൃത്വം നൽകി.
എടനാട് വിജ്ഞാനപീഠം ഇംഗ്ലീഷ് മീഡിയം ഹൈസ്കൂളിലെ വായനവാരത്തിന് തുടക്കം കുറിച്ച് വായന തീവണ്ടി വിജ്ഞാനപീഠം ഹൈ സ്കൂളിന്റെ മാനേജർ ഫാ. ഡോ. ബിജു ആന്റണി തേക്കാനത്ത് ഫ്ലാഗ് ഓഫ് ചെയ്തു. കുട്ടികളെ വായനയുടെ ലോകത്തേക്ക് കൈപിടിച്ച് നടത്തുക എന്നതാണ് ഈ വായന തീവണ്ടിയുടെ ലക്ഷ്യം. പ്രധാനാധ്യാപിക ഫ്രിനി പോൾ ദാസ് ആശംസിച്ചു.
മുളന്തുരുത്തി: മുളന്തുരുത്തി പബ്ലിക് ലൈബ്രറിയുടെ വായനാ പക്ഷാചരണം ചാവറ കൾചറൽ സെന്റർ ഡയറക്ടർ ഫാ. അനിൽ ഫിലിപ് ഉദ്ഘാടനം ചെയ്തു. ലൈബ്രറി വൈസ് പ്രസിഡന്റ് ജോളി പി. തോമസ് അധ്യക്ഷത വഹിച്ചു.
Tags : Local News Nattuvishesham Ernakulam