ഊന്നുകൽ ലിറ്റിൽ ഫ്ലവർ ഹൈസ്കൂളിൽ വിദ്യാരംഗം കലാസാഹിത്യവേദി, വിവിധ ക്ലബുകൾ, വായനാദിനാഘോഷം എന്നിവയുടെ ഉദ്ഘാടനം ഡോ. കുര്യാസ് കുമ്പളക്കുഴി നിർവഹിക്കുന്നു.
ഊന്നുകൽ ലിറ്റിൽ ഫ്ലവർ ഹൈസ്കൂൾ
കോതമംഗം: ഊന്നുകൽ ലിറ്റിൽ ഫ്ലവർ ഹൈസ്കൂളിൽ വിദ്യാരംഗം കലാസാഹിത്യവേദി, വിവിധ ക്ലബുകൾ എന്നിവയുടെ ഉദ്ഘാടനവും വായനദിനാചരണവും നടത്തി. മുൻ വിവരാവകാശ കമ്മീഷണറും മഹാത്മാഗാന്ധി സർവകലാശാല പ്രഫസറുമായിരുന്ന ഡോ. കുര്യാസ് കുമ്പളക്കുഴി ഉദ്ഘാടനം നിർവഹിച്ചു. മാനേജർ ഫാ. മാത്യു കോണിക്കൽ അധ്യക്ഷത വഹിച്ചു.
സെന്റ് പീറ്റേഴ്സ് ഹയർ സെക്കൻഡറി സ്കൂൾ
ഇലഞ്ഞി: സെന്റ് പീറ്റേഴ്സ് ഹയർ സെക്കൻഡറി സ്കൂളിൽ വായനദിനവും ബനീഞ്ഞ അനുസ്മരണവും വിവിധ ക്ലബുകളുടെ ഉദ്ഘാടനവും സംയുക്തമായി നടത്തി. വാർഡ് മെമ്പർ മാജി സന്തോഷ് ഉദ്ഘാടനം നിർവഹിച്ചു. സ്കൂൾ അസിസ്റ്റന്റ് മാനേജർ ഫാ. ജോസഫ് തയ്യിൽ അധ്യക്ഷത വഹിച്ചു.
അധ്യാപകനും പ്രഭാഷകനുമായ റെജി തോമസ് മുഖ്യപ്രഭാഷണം നടത്തി. അധ്യാപകനും ബനീഞ്ഞ സമിതി വൈസ് പ്രസിഡന്റുമായ കെ. പി. ശ്രീകുമാർ സിസ്റ്റർ മേരി ബനീഞ്ഞയെ അനുസ്മരിച്ചു സംസാരിച്ചു. പ്രധാനാധ്യാപിക പ്രസീദ പോൾ, ഫാ. സെബാസ്റ്റ്യൻ മാപ്രകരോട്ട്, ജീസ് ഐസക്, ജോപ്പു ഫിലിപ്പ് എന്നിവർ പ്രസംഗിച്ചു. കുമാരി ശ്രേയ ചാക്കോ കവിതാലാപനം നടത്തി.
വീട്ടൂര്‍ എബനേസര്‍ സ്കൂൾ
മൂവാറ്റുപുഴ: വായനാദിനാചരണത്തിന്റെ ഭാഗമായി വീട്ടൂര്‍ എബനേസര്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ വാക്കും വരയും ശില്പശാല സംഘടിപ്പിച്ചു. രേഖാചിത്രകാരന് ആര്‍ട്ടിസ്റ്റ് മദനന് ഉദ്ഘാടനം ചെയ്തു. സ്കൂള്‍ മാനേജര്‍ കമാന്‍ഡര്‍ സി.കെ. ഷാജി അധ്യക്ഷത വഹിച്ചു.
ശില്പശാലയോടൊപ്പം സ്കൂള്‍ ലൈബ്രറിയില്‍ പുതുതായി സജികരിച്ച മലയാളത്തിലെ സാഹിത്യകാരന്മാരുടെ രേഖാചിത്ര ഗാലറിയുടെ ഉദ്ഘാടനവും നടന്നു. കേരള സാഹിത്യ അക്കാദമി മുന്‍ സെക്രട്ടറി പായിപ്ര രാധാകൃഷ്ണന് ഗാലറിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു.
Tags : Local News Nattuvishesham Ernakulam