x
ad
Mon, 13 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വാ​യ​നപ​ക്ഷാ​ച​ര​ണ സ​മാ​പ​ന​വും ഐ.​വി. ദാ​സ് അ​നു​സ്മ​ര​ണ​വും സം​ഘ​ടി​പ്പി​ച്ചു

വെബ് ഡെസ്ക്
Published: July 12, 2026 02:02 AM IST | Updated: July 12, 2026 02:02 AM IST

വി​ജ​യി​ക​ളാ​യ വി​ദ്യാ​ർ​ഥി​ക​ൾ​ സമ്മാനങ്ങളുമായി.

പൊ​ൽ​പ്പു​ള്ളി: പി​എ​സ്എ​സ്പി ഗ്രാ​മീ​ണ ഗ്ര​ന്ഥ​ശാ​ല വാ​യ​ന​ശാ​ല​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ വാ​യ​ന ​പ​ക്ഷാ​ച​ര​ണ സ​മാ​പ​ന​വും ഐ.​വി. ദാ​സ് അ​നു​സ്മ​ര​ണ​വും പൊ​ൽ​പ്പു​ള്ളി കെ​വി​എം​യു​പി സ്കൂ​ളി​ൽ സം​ഘ​ടി​പ്പി​ച്ചു. താ​ലൂ​ക്ക് ലൈ​ബ്ര​റി കൗ​ണ്‍​സി​ൽ സെ​ക്ര​ട്ട​റി ര​വീ​ന്ദ്ര​ൻ പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്തു.

പി​എ​സ്എ​സ്പി അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​ർ ഫാ. ​സാ​ൻ​ജോ ചി​റ​യ​ത്ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ച ച​ട​ങ്ങി​ൽ പൊ​ൽ​പ്പു​ള്ളി മ​ഹാ​ത്മാ ലൈ​ബ്ര​റി പ്ര​സി​ഡ​ന്‍റ് ന​രേ​ന്ദ്ര​വ​ർ​മ, പി​എ​സ്എ​സ്പി കോ-​ഓ​ർ​ഡി​നേ​റ്റ​ർ ജോ​യ് അ​റ​യ്ക്ക​ൽ എ​ന്നി​വ​ർ ആ​ശം​സ​ാപ്രസംഗം നടത്തി. ച​ട​ങ്ങി​ന്‍റെ ഭാ​ഗ​മാ​യി വൈ​ക്കം മു​ഹ​മ്മ​ദ് ബ​ഷീ​ർ അ​നു​സ്മ​ര​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച് സം​ഘ​ടി​പ്പി​ച്ച ഉ​പ​ന്യാ​സ മ​ത്സ​ര​ത്തി​ലും ല​ഹ​രി വി​രു​ദ്ധ ദി​നാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ന​ട​ത്തി​യ പോ​സ്റ്റ​ർ ര​ച​നാ മ​ത്സ​ര​ത്തി​ലും വി​ജ​യി​ക​ളാ​യ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് സ​മ്മാ​ന​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു. കെ​വി​എം​യു​പി സ്കൂ​ൾ ഹെ​ഡ് മി​സ്ട്ര​സ് സി​സ്റ്റ​ർ ജെ​സി വാ​ഴ​യി​ൽ സ്വാ​ഗ​ത​വും ആ​ൽ​ഗി ടീ​ച്ച​ർ ന​ന്ദിയും പ​റ​ഞ്ഞു.

Tags : valedictory function Nattuvishesham District news

Recent News

Corehub Up