രാമപുരം ജെംസ് കോളജിൽ നടത്തിയ സെമിനാർ
രാമപുരം: തുടർവിദ്യാഭ്യാസ പ്രവർത്തത്തിന് പിന്തുണയും പ്രോത്സാഹനവും നൽകാൻ മങ്കട ബ്ലോക്ക് പഞ്ചായത്ത് സന്നദ്ധമാണെന്ന് പ്രസിഡന്റ് കെ.വി. ജുവൈരിയ പറഞ്ഞു. രാമപുരം ജെംസ് ആർട്സ് ആൻഡ് സയൻസ് കോളജിൽ (ഓട്ടോണമസ്) ശ്രീനാരായണഗുരു ഓപ്പണ്‍ യൂണിവേഴ്സിറ്റിയും ജില്ലാ സാക്ഷരതാ മിഷൻ, ജില്ലാ കുടുംബശ്രീ മിഷൻ എന്നിവ ചേർന്ന് നടത്തിയ "ഉന്നതവിദ്യാഭ്യാസവും സാമൂഹിക നീതിയും’ എന്ന സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ.
പഠിക്കാൻ തയാറായി വരുന്നവർക്ക് സഹായങ്ങൾ ചെയ്യാൻ തദ്ദേശ സ്ഥാപനങ്ങൾക്ക് കഴിയും. ജെംസ് നടപ്പാക്കുന്ന "ഞങ്ങളും കോളജിലേക്ക്’ എന്ന പരിപാടി ഏറെ പ്രശംസനീയമാണെന്നും അവർ പറഞ്ഞു.
ജെംസ് കോളജ് വൈസ് ചെയർമാൻ എം. വാസുദേവൻ അധ്യക്ഷത വഹിച്ചു. പുഴക്കാട്ടിരി ഗ്രമപഞ്ചായത്ത് പ്രസിഡന്റ് എം. മുഹമ്മദ് അബൂബക്കർ, ജെംസ് ഡയറക്ടർ പി.ടി. ഹംസ, സാക്ഷരതാ മിഷൻ ജില്ലാ കോ-ഓർഡിനേറ്റർ പി.വി. ശാസ്ത പ്രസാദ്, കുടുംബശ്രീ മിഷൻ ജില്ലാ കോ-ഓർഡിനേറ്റർ ബി. സുരേഷ്കുമാർ, കെ.പി. സാദിഖലി തുടങ്ങിയവർ പ്രസംഗിച്ചു. അസിസ്റ്റന്റ് പ്രഫസർമാരായ ഡോ. എ.സി. നിസാർ, ഡോ. കെ. മുഹമ്മദ് ഷബീർ എന്നിവർ വിഷയം അവതരിപ്പിച്ചു.
Tags : Nattuvishesham DistrictNews DeepikaNews support