x
ad
Mon, 31 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഡോ. ​ജ​ഗ​ദീ​ഷ്കു​മാ​റി​ന് സ്വീ​ക​ര​ണം ന​ൽ​കി

വെബ് ഡെസ്ക്
Published: August 30, 2026 11:12 PM IST | Updated: August 30, 2026 11:12 PM IST

ജി​ല്ലാ പി​ൽ​ഗ്രിം ടൂ​റി​സം സൊ​സൈ​റ്റി​യും ച​ന്ദ​ന​പ്പ​ള്ളി ടീ​ച്ചേ​ഴ്സ് ഗി​ൽ​ഡും ചേ​ർ​ന്ന് ഒ​രു​ക്കി​യ സ്വീ​ക​ര​ണ യോ​ഗ​ത്തി​ൽ എ​ൻ​എ​സ്എ​സ് ട്ര​ഷ​റാ​ർ ഡോ. ​ജ​ഗ​ദീ​ഷ് കു​മാ​ർ പ്ര​സം​ഗി​ക്കു​ന്നു.

ച​ന്ദ​ന​പ്പ​ള്ളി: നാ​യ​ർ സ​ർ​വീ​സ് സൊ​സൈ​റ്റി​യു​ടെ ര​ജി​സ്ട്രാ​റാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട അ​ങ്ങാ​ടി​ക്ക​ൽ വ​ട​ക്ക് ക​ണ്ണ​മ്പ​ള്ളി​ൽ ഡോ. ​ജ​ഗ​ദീ​ഷ് കു​മാ​റി​ന് ച​ന്ദ​ന​പ്പ​ള്ളി കേ​ന്ദ്ര​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന ജി​ല്ലാ പി​ൽ​ഗ്രിം ടൂ​റി​സം സൊ​സൈ​റ്റി​യും ച​ന്ദ​ന​പ്പ​ള്ളി ടീ​ച്ചേ​ഴ്സ് ഗി​ൽ​ഡും സം​യു​ക്ത​മാ​യി സ്വീ​ക​ര​ണം ന​ൽ​കി.

സൊ​സൈ​റ്റി ചെ​യ​ർ​മാ​ൻ ഡോ. ​ജോ​ർ​ജ് വ​ർ​ഗീ​സ് കൊ​പ്പാ​റ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. യോ​ഗ​ത്തി​ൽ കു​ര്യ​ൻ വ​ർ​ഗീ​സ് കോ​ർ​എ​പ്പി​സ്കോ​പ്പ, ച​ന്ദ​ന​പ്പ​ള്ളി സെ​ന്‍റ് ജോ​ർ​ജ് ഓ​ർ​ത്ത​ഡോ​ക്സ്‌ വ​ലി​യ പ​ള്ളി വി​കാ​രി ഫാ. ​സു​നി​ൽ ഏ​ബ്ര​ഹാം, സെ​ന്‍റ് ജോ​ർ​ജ് മ​ല​ങ്ക​ര ക​ത്തോ​ലി​ക്കാ വ​ലി​യ പ​ള്ളി വി​കാ​രി ഫാ. ​ഏ​ബ്ര​ഹാം മ​ണ്ണി​ൽ, കാ​തോ​ലി​ക്കേ​റ്റ് കോ​ള​ജ് പ്രി​ൻ​സി​പ്പാ​ൾ ഡോ ​റെ​ന്നി പി. ​വ​ർ​ഗീ​സ് , ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗം അ​ജി​കു​മാ​ർ ര​ണ്ടാം​കു​റ്റി , പ​ഞ്ചാ​യ​ത്തു വൈ​സ് പ്ര​സി​ഡ​ന്‍റ് പ്ര​കാ​ശ് ടി. ​ജോ​ൺ , അം​ബി​ക വി​ന​യ​ൻ, റോ​യ്‌ വ​ർ​ഗീ​സ്, പ്രീ​ത് ച​ന്ദ​ന​പ്പ​ള്ളി, ജെ​സ്റ്റ​സ് നാ​ടാ​വ​ള്ളി​ൽ , ജേ​ക്ക​ബ് കു​റ്റി​യി​ൽ, അ​ല​ക്സ് കൊ​പ്പാ​റ, ആ​നി​യ​മ്മ വ​ർ​ഗീ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

സ​ർ​വീ​സി​ൽ നി​ന്നു വി​ര​മി​ച്ച കാ​തോ​ലി​ക്കേ​റ്റ് എ​ച്ച്എ​സ്എ​സ് പ്രി​ൻ​സി​പ്പാ​ൾ ജേ​ക്ക​ബ് ജോ​ർ​ജ് കു​റ്റി​യി​ൽ , വ​ട​ശേ​രി​ക്ക​ര ടി​ടി​ടി​എം എ​ച്ച്എ​സ്എ​സ് പ്രി​ൻ​സി​പ്പാ​ൾ ബി​നു പി. ​ത​യ്യി​ൽ, ജ​യാ ജോ​ൺ​സ​ൺ എ​ന്നി​വ​രെ ആ​ദ​രി​ച്ചു. ഉ​ന്ന​ത വി​ജ​യം ക​ര​സ്ഥ​മാ​ക്കി​യ പ്ല​സ്ടു , ഡി​ഗ്രി, പി​ജി വി​ദ്യാ​ർ​ഥി​ക​ൾ​ക്കും പു​ര​സ്കാ​ര​ങ്ങ​ൾ ന​ൽ​കി.

Tags : Nattuvishesham DistrictNews DeepikaNews Reception

Recent News

Corehub Up