x
ad
Sun, 30 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സ്വാ​ഗ​ത​സം​ഘം രൂ​പീ​ക​രി​ച്ചു

വെബ് ഡെസ്ക്
Published: August 30, 2026 01:39 AM IST | Updated: August 30, 2026 01:39 AM IST

സ്വാ​ഗ​ത സം​ഘ രൂ​പീ​ക​ര​ണ യോ​ഗ​ത്തി​ൽ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സി​നി ജി​നോ പ്ര​സം​ഗി​ക്കു​ന്നു.

കൂ​രാ​ച്ചു​ണ്ട്: അ​സൗ​ക​ര്യ​ങ്ങ​ളി​ൽ വീ​ർ​പ്പു​മു​ട്ടി​യ ക​ക്ക​യം കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​നാ​യി നി​ർ​മി​ച്ച പു​തി​യ കെ​ട്ടി​ട​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം എ​ട്ടി​ന് രാ​വി​ലെ 10.30 ന് ​ആ​രോ​ഗ്യ മ​ന്ത്രി കെ. ​മു​ര​ളീ​ധ​ര​ൻ നി​ർ​വ​ഹി​ക്കും. കെ​ട്ടി​ട ഉ​ദ്ഘാ​ട​ന​ത്തി​ന്‍റെ മു​ന്നോ​ടി​യാ​യി സ്വാ​ഗ​ത​സം​ഘം രൂ​പീ​ക​ര​ണ യോ​ഗം പി​എ​ച്ച്സി ഹാ​ളി​ൽ ചേ​ർ​ന്നു.
പ​ഞ്ചാ​യ​ത്ത്‌ പ്ര​സി​ഡ​ന്‍റ് സി​നി ജി​നോ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

പ്ര​സി​ഡ​ന്‍റ് സി​നി ജി​നോ ചെ​യ​ർ​പേ​ഴ്സ​നും മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ. ​യു.​പി നൗ​ഷാ​ദ് ജ​ന​റ​ൽ ക​ൺ​വീ​ന​റു​മാ​യി 75 അം​ഗ ക​മ്മി​റ്റി രൂ​പീ​ക​രി​ച്ചു. ബ്ലോ​ക്ക്‌ വൈ​സ് പ്ര​സി​ഡ​ന്‍റ് ഫാ​ത്തി​മ ഷാ​ന​വാ​സ്, പ​ഞ്ചാ​യ​ത്ത്‌ വൈ​സ് പ്ര​സി​ഡ​ന്‍റ് ബി​ജു ക​ട​ലാ​ശേ​രി, പ​ഞ്ചാ​യ​ത്ത് സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി അ​ധ്യ​ക്ഷ​രാ​യ ഡാ​ർ​ളി ഏ​ബ്ര​ഹാം, ബി​ന്ദു​മോ​ൾ തോ​മ​സ്, ചെ​റി​യാ​ൻ ജോ​സ​ഫ്, ബ്ലോ​ക്ക്‌ മെ​മ്പ​ർ അ​രു​ൺ ജോ​സ്, പ​ഞ്ചാ​യ​ത്ത്‌ മെ​മ്പ​ർ​മാ​രാ​യ ജോ​സ് വെ​ളി​യ​ത്ത്, സ​ണ്ണി ജോ​സ​ഫ് കാ​നാ​ട്ട്, എ​ൻ.​കെ. കു​ഞ്ഞ​മ്മ​ദ്, പ്ര​ബീ​ഷ് ത​ളി​യോ​ത്ത്, സെ​ക്ര​ട്ട​റി യാ​ദ​വ് വി​ൽ​സ​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

Tags : Nattuvishesham DistrictNews DeepikaNews committee

Recent News

Corehub Up