ഒലവക്കോട് സൗത്ത് സ്കൂളിൽ നടന്ന റെഡ് ഡേ ദിനാചരണത്തിൽ നിന്ന്.
ഒലവക്കോട്: ജിഎൽപി ഒലവക്കോട് സൗത്ത് സ്കൂളിൽ റെഡ് ഡേ ആചരിച്ചു. ചുവന്ന നിറത്തിലുള്ള വസ്ത്രങ്ങൾ അണിഞ്ഞും ക്ലാസ് മുറികളിൽ ചുവന്ന നിറത്തിലുള്ള അലങ്കാരങ്ങൾ ചാർത്തിയും പഴങ്ങൾ, പച്ചക്കറികൾ, കളിപ്പാട്ടങ്ങൾ, ബലൂണുകൾ തുടങ്ങി ചുവന്ന നിറത്തിന്റെ മനോഹാരിതയിൽ പ്രീ പ്രൈമറി വർണകൂടാരം ക്ലാസ് മുറികളും അലങ്കരിച്ചു. പ്രധാനാധ്യാപിക സിന്ധു ടീച്ചർ ഉദ്ഘാടനം ചെയ്തു. പ്രീ പ്രൈമറിയുടെ ദിനാചരണത്തിൽ സ്കൂളിലെ മുഴുവൻ വിദ്യാർഥികളും അധ്യാപകരും പങ്കാളികളായി.
Tags : Red Day Nattuvishesham District news