x
ad
Mon, 6 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ചെ​ങ്കോ​ട്ട-​പു​ന​ലൂ​ര്‍-​കൊ​ല്ലം വ​ഴി ഓ​ണം സ്‌​പെ​ഷ​ല്‍ ട്രെ​യി​ന്‍ വേ​ണമെന്ന് 


Published: July 6, 2026 06:45 AM IST | Updated: July 6, 2026 06:45 AM IST

പു​ന​ലൂ​ര്‍: ചെ​ങ്കോ​ട്ട - പു​ന​ലൂ​ര്‍ - കൊ​ല്ലം റെ​യി​ല്‍​വെ പാ​ത വ​ഴി ഓ​ണ​ത്തി​ന് സ്‌​പെ​ഷ​ല്‍ ട്രെ​യി​ന്‍ വേ​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​കു​ന്നു. ഓ​ണ​ക്കാ​ല​ത്ത് വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ല്‍​നി​ന്നു നാ​ട്ടി​ലേ​ക്ക് എ​ത്തു​ന്ന മ​ല​യാ​ളി​ക​ള്‍​ക്ക് ടി​ക്ക​റ്റ് ല​ഭ്യ​മ​ല്ലാ​ത്ത സാ​ഹ​ച​ര്യ​മാ​ണ് നി​ല​വി​ലു​ള്ള​ത്.

ഈ ​പ്ര​ശ്‌​നം പ​രി​ഹ​രി​ക്കു​ന്ന​തി​നാ​യി ചെ​ന്നൈ​യി​ല്‍​നി​ന്നു തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്ക് സ്‌​പെ​ഷ​ല്‍ ട്രെ​യി​ന്‍ ആ​രം​ഭി​ക്ക​ണ​മെ​ന്നാ​ണ് ആ​വ​ശ്യം. താ​മ്പ​ര​ത്ത്‌​നി​ന്നും തി​രു​വ​ന​ന്ത​പു​രം നോ​ര്‍​ത്തി​ലേ​ക്ക് ആ​ഴ്ച​യി​ല്‍ ഒ​രു ദി​വ​സം സ​ര്‍​വീ​സ് ന​ട​ത്തി​യി​രു​ന്ന സ്‌​പെ​ഷ​ല്‍ ട്രെ​യി​ന്‍, ചെ​ന്നൈ എ​ഗ്മോ​റി​ലെ വി​ക​സ​ന പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ കാ​ര​ണം താ​ത്കാ​ലി​ക​മാ​യി നി​ര്‍​ത്തി​യി​രി​ക്കു​ക​യാ​ണ്.

ഒ​രു വ​ര്‍​ഷ​ത്തി​ല്‍ കൂ​ടു​ത​ല്‍ കാ​ലം വി​ജ​യ​ക​ര​മാ​യി സ​ര്‍​വീ​സ് ന​ട​ത്തി​യ താ​മ്പ​രം - തി​രു​വ​ന​ന്ത​പു​രം നോ​ര്‍​ത്ത് വീ​ക്കി​ലി സ്‌​പെ​ഷ​ല്‍ എ​ക്‌​സ്പ്ര​സ് വീ​ണ്ടും പു​ന​രാ​രം​ഭി​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​മാ​ണ് യാ​ത്ര​ക്കാ​ര്‍ ഉ​യ​ര്‍​ത്തു​ന്ന​ത്.

Tags : Local News Nattuvishesham Kollam

Recent News

Corehub Up