x
ad
Sun, 2 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

റെ​ഡ് റ​ൺ മി​നി മാ​ര​ത്ത​ൺ നാ​ലി​ന്

വെബ് ഡെസ്ക്
Published: July 31, 2026 11:17 PM IST | Updated: July 31, 2026 11:17 PM IST

പ്രതീകാത്മക ചിത്രം

ആ​ല​പ്പു​ഴ: അ​ന്താ​രാ​ഷ്‌​ട്ര യു​വ​ജ​ന ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് എ​ച്ച്ഐ​വി എ​യ്ഡ്സ് ബോ​ധ​വ​ത്ക​ര​ണം ല​ക്ഷ്യ​മാ​ക്കി കേ​ര​ള സ്റ്റേ​റ്റ് എ​യ്ഡ്സ് ക​ൺ​ട്രോ​ൾ സൊ​സൈ​റ്റി, സം​സ്ഥാ​ന ആ​രോ​ഗ്യ​വ​കു​പ്പ്, നാ​ഷ​ണ​ൽ സ​ർ​വീ​സ് സ്കീം ​എ​ന്നി​വ​യു​ടെ സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ത്തു​ന്ന റെ​ഡ് റ​ൺ മി​നി മാ​ര​ത്ത​ൺ മ​ത്സ​രം നാ​ലി​ന് ന​ട​ക്കും.

രാ​വി​ലെ 7.30ന് ​പ​വ​ർ​ഹൗ​സ് പാ​ല​ത്തി​ന് പ​ടി​ഞ്ഞാ​റു​വ​ശ​ത്തു​നി​ന്ന് ആ​രം​ഭി​ക്കു​ന്ന മ​ത്സ​രം ക​നാ​ല​രി​കി​ലൂ​ടെ അ​ഞ്ച് കി​ലോ​മീ​റ്റ​ർ ദൂ​രം താ​ണ്ടി ക​ള​ക്‌​ട​റേ​റ്റ് വ​ള​പ്പി​ൽ സ​മാ​പി​ക്കും. ജി​ല്ല​യി​ലെ കോ​ള​ജു​ക​ളി​ൽ പ​ഠി​ക്കു​ന്ന 17നും 24​നും ഇ​ട​യി​ൽ പ്രാ​യ​മു​ള്ള വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ക്കാം.

ആ​ൺ, പെ​ൺ വി​ഭാ​ഗ​ങ്ങ​ളി​ലെ ആ​ദ്യ മൂ​ന്ന് സ്ഥാ​ന​ക്കാ​ർ​ക്ക് യ​ഥാ​ക്ര​മം 5000, 4000, 3000 രൂ​പ വീ​തം സ​മ്മാ​ന​വും സം​സ്ഥാ​ന​ത​ല മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ക്കാ​നു​ള്ള അ​വ​സ​ര​വും ല​ഭി​ക്കും. ര​ജി​സ്‌​ട്രേ​ഷ​ന് ഫോ​ൺ: 9778754893.

Tags : Mini Marathon NattuVishasham DistrictNews

Recent News

Corehub Up