x
ad
Thu, 30 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഈ​ശോ​സ​ഭ​യ്‌​ക്കെ​തി​രാ​യ പ​രാ​മ​ർ​ശം: കെ​എ​ൽ​സി​എ കോ​ട്ട​പ്പു​റം രൂ​പ​ത പ്ര​തി​ഷേ​ധി​ച്ചു

വെബ് ഡെസ്ക്
Published: July 30, 2026 01:21 AM IST | Updated: July 30, 2026 01:21 AM IST

പ്രതീകാത്മക ചിത്രം

കൊ​ടു​ങ്ങ​ല്ലൂ​ർ: ഡ​ൽ​ഹി​യി​ൽ​ന​ട​ന്ന സ​മ​ര​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് വൈ​ദി​ക​നും ഈ​ശോ​സ​ഭ​യ്‌​ക്കു​മെ​തി​രേ ബി​ജെ​പി സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് ഡോ. ​കെ.​എ​സ്. രാ​ധാ​കൃ​ഷ്ണ​ൻ ന​ട​ത്തി​യ വി​വാ​ദ പ​രാ​മ​ർ​ശ​ത്തി​ൽ കെ​എ​ൽ​സി​എ കോ​ട്ട​പ്പു​റം രൂ​പ​താ​സ​മി​തി ശ​ക്ത​മാ​യ പ്ര​തി​ഷേ​ധം രേ​ഖ​പ്പെ​ടു​ത്തി.

രാ​ജ്യ​ത്തി​ന്‍റെ ഭ​ര​ണ​ഘ​ട​ന ഉ​റ​പ്പു​ന​ൽ​കു​ന്ന ജ​നാ​ധി​പ​ത്യ അ​വ​കാ​ശ​ങ്ങ​ൾ സം​ര​ക്ഷി​ക്കു​ന്ന​തി​നും നീ​തി​ക്കു​വേ​ണ്ടി​യു​ള്ള സ​മ​ര​ങ്ങ​ളി​ൽ പ​ങ്കാ​ളി​ക​ളാ​കു​ന്ന​തി​നും സ​ഭ​യ്ക്കും സ​ഭാ​സ​മൂ​ഹ​ങ്ങ​ൾ​ക്കും പൂ​ർ​ണ അ​വ​കാ​ശ​മു​ണ്ടെ​ന്ന് യോ​ഗം ചൂ​ണ്ടി​ക്കാ​ട്ടി.

വൈ​ദി​ക​നെ​യും ഈ​ശോ​സ​ഭ​യെ​യും അ​പ​കീ​ർ​ത്തി​പ്പെ​ടു​ത്തു​ന്ന ത​ര​ത്തി​ലു​ള്ള പ​രാ​മ​ർ​ശ​ങ്ങ​ൾ ഉ​ത്ത​ര​വാ​ദി​ത്ത​പ്പെ​ട്ട ജ​ന​പ്ര​തി​നി​ധി​ക​ളി​ൽ​നി​ന്ന് ഉ​ണ്ടാ​കു​ന്ന​ത് പ്ര​തി​ഷേ​ധാ​ർ​ഹ​മാ​ണ്. മ​ത​വി​ശ്വാ​സി​ക​ളു​ടെ​യും ന്യൂ​ന​പ​ക്ഷ​ങ്ങ​ളു​ടെ​യും വി​കാ​ര​ങ്ങ​ളെ വ്ര​ണ​പ്പെ​ടു​ത്തു​ന്ന പ്ര​സ്താ​വ​ന​ക​ളി​ൽ​നി​ന്ന് ബ​ന്ധ​പ്പെ​ട്ട​വ​ർ പി​ന്മാ​റ​ണ​മെ​ന്നും യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. കെ​എ​ൽ​സി​എ കോ​ട്ട​പ്പു​റം രൂ​പ​താ പ്ര​സി​ഡ​ന്‍റ് അ​നി​ൽ കു​ന്ന​ത്തൂ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജോ​ൺ​സ​ൺ വാ​ളൂ​ർ, സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് അ​ല​ക്സ് താ​ളൂ​പ്പാ​ട​ത്ത്, സം​സ്ഥാ​ന എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗം ഇ.​ഡി. ഫ്രാ​ൻ​സി​സ്, ജാേ ​ജോ​സ​ഫ് കോ​ട്ട​പ്പ​റ​മ്പി​ൽ, ഡ​ഗ്ല​സ് ആ​ന്‍റ​ണി, കൊ​ച്ചു​ത്രേ​സ്യ ഫ്രാ​ൻ​സി​സ്, പോ​ൾ​സ​ൺ ച​ക്കാ​ല​ക്ക​ൽ, ടോ​മി തൗ​ണ്ട​ശേ​രി, ജി​നി ജ​യ്സ​ൺ, സാ​ബു കാ​ച്ച​പ്പി​ള്ളി, അ​നീ​ഷ് പ​ള്ളി​യി​ൽ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

Tags : Kottapuram Diocese NattuVishasham DistrictNews

Recent News

Corehub Up