കോൺഫറൻസ് ഹാൾ ഉദ്ഘാടനം ചെയ്ത് ടി.കെ. ഗോവിന്ദൻ എംഎൽഎ
ഒടുവള്ളി: ഒടുവള്ളിത്തട്ട് സാമൂഹികാരോഗ്യ കേന്ദ്രത്തിലെ നവീകരിച്ച കോൺഫറൻസ് ഹാളിന്റെ ഉദ്ഘാടനം ടി.കെ. ഗോവിന്ദൻ എംഎൽഎ നിർവഹിച്ചു. തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെസി ഷിജി വട്ടക്കാട്ട് അധ്യക്ഷത വഹിച്ചു. ചപ്പാരപ്പടവ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സജി ഓതറ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അജേഷ് പൂവനാട്ട്, ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ പി. ശ്രീമതി, ചപ്പാരപ്പടവ് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പി. നസീറ, ബ്ലോക്ക് പഞ്ചായത്ത് അംഗം പി. പ്രേമലത, പഞ്ചായത്ത് അംഗം പി. സുഭാഷ്, ജോസ് പറയൻകുഴിയിൽ, ടി. പ്രഭാകരൻ, ഒ.പി. ഇബ്രാഹിംകുട്ടി, എം.എസ്. രജീവൻ, ഡോ. ഇ.കെ. ഗ്രീഷ്മ എന്നിവർ പ്രസംഗിച്ചു.
Tags : Nattuvishesham Districtnews Renovated