മത്സ്യഫെഡ് ഐസ് ആന്‍ഡ് ഫ്രീസിംഗ് പ്ലാന്റ് നവീകരണ നിര്‍മാണ ഉദ്ഘാടനം കൊച്ചങ്ങാടിയില്‍ മന്ത്രി വി.ഇ. അബ്ദുല്‍ ഗഫൂര്‍ നിര്‍വഹിക്കുന്നു.
കൊച്ചി: കൊച്ചങ്ങാടിയിലെ മത്സ്യഫെഡ് ഐസ് ആന്‍ഡ് ഫ്രീസിംഗ് പ്ലാന്റ് 7.74 കോടി രൂപ ചെലവില്‍ നവീകരിക്കുന്ന പദ്ധതിയുടെ നിര്‍മാണ ഉദ്ഘാടനം ഫിഷറീസ് മന്ത്രി വി.ഇ. അബ്ദുള്‍ ഗഫൂര്‍ നിർവഹിച്ചു. മത്സ്യഫെഡ് മുഖേന നടപ്പിലാക്കുന്ന നബാര്‍ഡ് റൂറല്‍ ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ഡെവലപ്മെന്റ് ഫണ്ട് പദ്ധതിയിലുള്‍പ്പെടുത്തിയാണ് നവീകരണം.
കൊച്ചങ്ങാടി പ്ലാന്റില്‍ നടന്ന ചടങ്ങില്‍ മുഹമ്മദ് ഷിയാസ് എംഎല്‍എ അധ്യക്ഷത വഹിച്ചു.
ഫിഷറീസ് ഡയറക്ടര്‍ മിസാല്‍ സാഗര്‍, മേയര്‍ അഡ്വ. വി.കെ. മിനിമോള്‍, സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍മാരായ ഷാകൃത സുരേഷ് ബാബു, ടി.കെ. അഷ്റഫ്, കെ.എ. മനാഫ്, മത്സ്യഫെഡ് ചെയര്‍പേഴ്സണ്‍ ടി. മനോഹരന്, മാനേജിംഗ് ഡയറക്ടര്‍ അജിത് കോളശേരി, ഫിഷറീസ് അഡീഷണല്‍ ഡയറക്ടര്‍ സ്മിത ആര്.നായര്‍, മത്സ്യഫെഡ് എറണാകുളം ജില്ലാ മാനേജര്‍ ഫാത്തിമ എസ്. ഹമീദ് തുടങ്ങിയവര്‍ പ്രസംഗിച്ചു.
ആധുനിക യന്ത്രസാമഗ്രികളും അനുബന്ധ സംവിധാനങ്ങളും സ്ഥാപിക്കുന്നതിലൂടെ പ്ലാന്റിന്റെ സംസ്കരണശേഷി വര്‍ധിപ്പിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. ഇതിലൂടെ ശീതീകരിച്ച മത്സ്യ ഉത്പന്നങ്ങളുടെ ആഭ്യന്തര വിപണനവും കയറ്റുമതിയും ശക്തിപ്പെടുത്തുന്നതിനൊപ്പം, മത്സ്യത്തൊഴിലാളികളില്‍ നിന്ന് കൂടുതല്‍ മത്സ്യം സംഭരിച്ച് അവര്‍ക്ക് മെച്ചപ്പെട്ട വില ഉറപ്പാക്കാനും സാധിക്കും.
Tags : NattuVishesham DistrictNews