കോട്ടയം: ചിങ്ങവനം മുതല്‍ ചോറ്റാനിക്കര വരെയുള്ള റെയില്പ്പാതയിലുള്ള ലെവല്‍ ക്രോസുകളുടെ സമീപപാത ടാര്‍ ചെയ്ത് നവീകരിക്കുന്ന പ്രവൃത്തി ഉടന്‍ പൂര്‍ത്തിയാക്കുമെന്ന് ഫ്രാന്‍സിസ് ജോര്‍ജ് എംപി. ഇതിനായി 60 ലക്ഷം രൂപ അനുവദിച്ചു നിര്‍മാണ പ്രവൃത്തികള്‍ ആരംഭിച്ചെങ്കിലും ടാര്‍ വിലയില്‍ ഉണ്ടായ വര്‍ധന മൂലം പണി നിര്‍ത്തിവച്ചിരിക്കുകയായിരുന്നു.
റെയില്‍വേ അധികൃതരും കരാറുകാരുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്ന് നിര്‍മാണ പ്രവൃത്തികള്‍ പുനരാരംഭിക്കാനും സമയബന്ധിതമായി പൂര്‍ത്തിയാക്കാനും തീരുമാനമായി. ലെവല്‍ ക്രോസുകളുടെ ഇരുവശത്തുമുള്ള പാതയുടെ ഉടമസ്ഥത റെയില്‍വേക്ക് ആയതിനാല്‍ മറ്റ് ഡിപ്പാര്‍ട്ട്മെന്റുകള്‍ ഈ ഭാഗം ടാര്‍ ചെയ്യുകയോ നന്നാക്കുകയോ ചെയ്യില്ല.
ദീര്‍ഘനാളുകളായി ഇങ്ങനെയുള്ള പാതകള്‍ തകര്‍ന്നുകിടക്കുകയായിരുന്നു. ഇതുവരെ രണ്ടു പാതകളുടെ നവീകരണം പൂത്തിയായി. നാലെണ്ണത്തിന്റെ നിര്‍മാണം അന്തിമ ഘട്ടത്തിലാണ്.ബാക്കിയുള്ളവയുടെ നിര്‍മാണം ഉടന്‍ പൂത്തിയാക്കുമെന്നും ഫ്രാന്‍സിസ് ജോര്‍ജ് പറഞ്ഞു.
Tags : nattu vishesham Renovation of the road level crossings