കണ്ടനാട് എടയത്തുമുകൾ റെസിഡന്റ്്സ് അസോസിയേഷൻ വാർഷിക സമ്മേളനം ദീപക് ജോയ് എംഎൽഎ ഉദ്ഘാടനം ചെയ്യുന്നു.
ഉദയംപേരൂർ: കണ്ടനാട് എടയത്തുമുകൾ റെസിഡന്റ്സ് അസോസിയേഷന്റെ(കേര) നേതൃത്വത്തിൽ നിർമിച്ചു നൽകിയ വീടിന്റെ താക്കോൽ ദാനവും വാർഷിക സമ്മേളന ഉദ്ഘാടനവും ദീപക് ജോയ് എംഎൽഎ നിർവഹിച്ചു. കേര പ്രസിഡന്റ് ജോസ് കുര്യൻ അധ്യക്ഷത വഹിച്ചു.
ഭവന നിർമാണത്തിന് സഹായം നൽകിയ സജി കുര്യനെ എംഎൽഎയും മുതിർന്ന പൗരന്മാരെ പഞ്ചായത്ത് പ്രസിഡന്റ് ജൂബൻ ജോണും ആദരിച്ചു.
പരീക്ഷകളിൽ വിജയിച്ചവർക്ക് പി.ഐ. ജോസഫ് കാഷ് അവാർഡുകൾ വിതരണം ചെയ്തു.
മുളന്തുരുത്തി ബ്ലോക്ക് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ മെർളി ജെയിംസ്, ഉദയംപേരൂർ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ബിനു ജോഷി, വാർഡ് അംഗം എം.കെ. വിനിത, സന്തോഷ് മത്തായി, ബിജു മണ്ഡപത്തിൽ, പി.ഐ. ഇട്ടൂപ്പ്, ജോൺ പാപ്പച്ചൻ തുടങ്ങിയവർ പ്രസംഗിച്ചു.
Tags : NattuVishesham DistrictNews