x
ad
Thu, 25 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കി​ഴ​ക്ക​ഞ്ചേ​രിയിൽ പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഊ​ർ​ജി​ത​ം


Published: June 24, 2026 01:19 AM IST | Updated: June 24, 2026 01:19 AM IST

വ​ട​ക്ക​ഞ്ചേ​രി: കി​ഴ​ക്ക​ഞ്ചേ​രി പ​ഞ്ചാ​യ​ത്തി​ൽ ഷി​ഗെ​ല്ല സ്ഥി​രീ​ക​രി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ പ​തി​മു​ന്നു വ​യ​സു​കാ​ര​ന് രോ​ഗ​ല​ക്ഷ​ണ​ങ്ങ​ൾ സ്ഥി​രീ​ക​രി​ച്ച കോ​ട്ടേ​കു​ളം കൊ​ട്ട​ടി ഉ​ൾ​പ്പെ​ടെ പ​ഞ്ചാ​യ​ത്തി​ലെ മു​ഴു​വ​ൻ പ്ര​ദേ​ശ​ങ്ങ​ളി​ലും ഒ​രാ​ഴ്ച​നീ​ളു​ന്ന പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ തു​ട​ങ്ങി.

ആ​രോ​ഗ്യ​വ​കു​പ്പ്, അ​താ​ത് പ​ഞ്ചാ​യ​ത്ത് മെം​ബ​ർ​മാ​ർ തു​ട​ങ്ങി​യ​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ചെ​റി​യ ഗ്രൂ​പ്പു​ക​ളാ​യി തി​രി​ഞ്ഞാ​ണ് ബോ​ധ​വ​ത്ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തു​ന്ന​ത്.

ക്ലോ​റി​നേ​ഷ​ൻ, കൊ​തു​കു​ന​ശീ​ക​ര​ണ പ്ര​വൃ​ത്തി​ക​ൾ, ഹോ​ട്ട​ൽ ഉ​ൾ​പ്പെ​ടെ​യു​ള്ള ക​ച്ച​വ​ട സ്ഥാ​പ​ന​ങ്ങ​ളി​ലെ പ​രി​ശോ​ധ​ന എ​ന്നി​വ ന​ട​ക്കു​ന്നു​ണ്ടെ​ന്നു കി​ഴ​ക്ക​ഞ്ചേ​രി ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ ജെ. ​ഷാ​ജി പ​റ​ഞ്ഞു. പ​നി, വ​യ​റി​ള​ക്കം, ഛർ​ദി തു​ട​ങ്ങി​യ രോ​ഗ​ല​ക്ഷ​ണ​ങ്ങ​ൾ ക​ണ്ടാ​ൽ വി​ദ​ഗ്ധ​ചി​കി​ത്സ തേ​ട​ണ​മെ​ന്നു വീ​ടു​ക​ളി​ലെ​ത്തി നി​ർ​ദേ​ശം ന​ൽ​കു​ന്നു​ണ്ട്.

രോ​ഗ​ല​ക്ഷ​ണ​ങ്ങ​ൾ സ്ഥി​രീ​ക​രി​ച്ച പ​തി​മൂ​ന്നു​കാ​ര​ന്‍റെ വീ​ട്ടി​ൽ​നി​ന്നും സ്കൂ​ളി​ലെ കു​ടി​വെ​ള്ള​ത്തി​ൽ നി​ന്നും ശേ​ഖ​രി​ച്ച വെ​ള്ള​ത്തി​ന്‍റെ സാ​മ്പി​ളു​ക​ൾ ജി​ല്ലാ ആ​ശു​പ​ത്രി​യി​ലെ ലാ​ബി​ലാ​ണ് പ​രി​ശോ​ധ​ന​യ്ക്കു ന​ൽ​കി​യി​ട്ടു​ള്ള​ത്.
അ​ഞ്ചു​ദി​വ​സ​ത്തി​നു​ള്ളി​ൽ പ​രി​ശോ​ധ​നാ​ഫ​ലം ല​ഭി​ക്കും.

അ​തി​നു​ശേ​ഷം പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വി​ല​യി​രു​ത്തി തു​ട​ർ​ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നു ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ പ​റ​ഞ്ഞു. കു​ട്ടി​യു​ടെ വീ​ട്ടി​ൽ മ​റ്റാ​ർ​ക്കും രോ​ഗ​ല​ക്ഷ​ണ​ങ്ങ​ൾ ഇ​ല്ല. നാ​ട്ടി​ൻ​പു​റ​വും മ​ല​യോ​ര മേ​ഖ​ല​യു​മാ​യ പ്ര​ദേ​ശ​ങ്ങ​ളാ​യ​തി​നാ​ൽ വ​ലി​യ മ​ലി​നീ​ക​ര​ണ പ്ര​ശ്ന​ങ്ങ​ളോ മ​ലി​ന​ജ​ല​മോ എ​വി​ടെ​യു​മി​ല്ല.
ഇ​തി​നാ​ൽ രോ​ഗ​വ്യാ​പ​ന​മു​ണ്ടാ​കി​ല്ലെ​ന്ന പ്ര​തീ​ക്ഷ​യാ​ണ് ആ​രോ​ഗ്യ​വ​കു​പ്പി​നു​ള്ള​ത്.

Tags : East Bengal Nattuvishesham District news

Recent News

Corehub Up