മാള: കാക്കുളിശേരി സെന്റ് ജോസഫ് പള്ളിയിൽ വിശുദ്ധ യൗസേപ്പിതാവിന്റെ തിരുനാൾ തുടങ്ങി.തിരുനാൾ കൊടികയറ്റം മാള ഫൊറോന വികാരി റവ. ഡോ. ജോജി പാലമറ്റത്ത് നിർവഹിച്ചു. തിരുനാളിന്റെ നവനാൾ ദിനങ്ങളിൽ ദിവസവും വൈകിട്ട് 5.30ന് ലദീഞ്ഞ്, നൊവേന, വിശുദ്ധ കുർബാന, എന്നിവ നടക്കും.
പ്രധാന തിരുനാൾ ദിനമായ 19ന് വൈകിട്ട് 4. 30ന് കൂടുതുറക്കൽ ശുശ്രൂഷ, തിരുനാൾ ദിവ്യബലി തുടർന്ന് ഊട്ടുനേർച്ച. ഫാ. ആന്റോ പാണാടൻ മുഖ്യകാർമികനാകും. റവ. ഡോ. ഫ്രീജോ പാറയ്ക്കൽ സന്ദേശം നൽകും. രാത്രി 9.30ന് വിശുദ്ധ കുർബാനയെ തുടർന്ന് ഊട്ടുനേർച്ച സമാപിക്കും.
Tags : nattu visheshsam Return to Kakkuliseri Church