x
ad
Thu, 20 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

റ​വ​ന്യു ട​വ​ർ ലി​ഫ്റ്റ് തകരാർ: ഇന്ന് കോടതിയിൽ


Published: January 20, 2026 05:01 AM IST | Updated: January 20, 2026 05:01 AM IST

ച​ങ്ങ​നാ​ശേ​രി: ച​ങ്ങ​നാ​ശേ​രി റ​വ​ന്യു ട​വ​റി​ല്‍ മൂ​ന്നു ലി​ഫ്റ്റു​ക​ളും നി​ശ്ച​ലം. വി​വി​ധ നി​ല​ക​ളി​ല്‍ വി​വി​ധ ആ​വ​ശ്യ​ങ്ങ​ളു​മാ​യെ​ത്തു​ന്ന ആ​ളു​ക​ളും സ​ര്‍ക്കാ​ര്‍ സ്ഥാ​പ​ന​ങ്ങ​ളു​ള്‍പ്പെ​ടെ വി​വി​ധ സ്ഥാ​പ​ന​ങ്ങ​ളി​ലെ ജീ​വ​ന​ക്കാ​രും നി​ര​വ​ധി പ​ടി​ക​ള്‍ ച​വി​ട്ടി​ക്ക​യ​റി മ​ടു​ത്തു. പ​ടി​ക​ള്‍ ച​വി​ട്ടി​ക്ക​യ​റു​ന്ന​തി​നി​ട​യി​ല്‍ പ​ല​ര്‍ക്കും ശ്വാ​സ​ത​ട​സം നേ​രി​ടു​ന്ന​തു പ​തി​വാ​ണ്. വ​യോ​ജ​ന​ങ്ങ​ളും ആ​രോ​ഗ്യ​പ്ര​ശ്‌​ന​മു​ള്ള​വ​രും ഭി​ന്ന​ശേ​ഷി​ക്കാ​രുമാ​ണ് കൂടുതൽ ദു​രി​ത​പ്പെ​ടു​ന്ന​ത്.

താ​ലൂ​ക്ക് ഓ​ഫീ​സ്, മോ​ട്ടോ​ര്‍ വാ​ഹ​ന​വ​കു​പ്പ്, സെ​യി​ല്‍ടാ​ക്‌​സ്, സ​ബ് ര​ജി​സ്ട്രാ​ര്‍, എം​പ്ലോ​യ്​മെ​ന്‍റ്, വ്യ​വ​സാ​യം, സ​പ്ലൈ ഓ​ഫീ​സ് ഉ​ൾ​പ്പെ​ടെ ഇ​രു​പ​ത്തി​യ​ഞ്ചോ​ളം സ​ര്‍ക്കാ​ര്‍ സ്ഥാ​പ​ന​ങ്ങ​ളും വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ള്‍, ജോ​ബ് ക​ണ്‍സ​ള്‍ട്ട​ന്‍സി​ക​ള്‍, ചാ​യ​ക്ക​ട​ക​ള്‍, അ​ഭി​ഭാ​ഷ​ക ഓ​ഫീ​സു​ക​ള്‍ തു​ട​ങ്ങി നൂ​റി​ലേ​റെ സ്ഥാ​പ​ന​ങ്ങ​ളാ​ണ് താ​ലൂ​ക്കി​ന്‍റെ ഭ​ര​ണ​ സി​രാ​കേ​ന്ദ്ര​മെ​ന്നു വി​ശേ​ഷി​ക്ക​പ്പെ​ടു​ന്ന ട​വ​റി​ല്‍ പ്ര​വ​ര്‍ത്തി​ക്കു​ന്ന​ത്.

ആ​റു നി​ല​യു​ള്ള ഈ ​ട​വ​റി​ല്‍ ക​യ​റു​ക​യും ഇ​റ​ങ്ങു​ക​യും ചെ​യ്യു​ന്ന​ത് ദു​ഷ്‌​ക​രം ത​ന്നെ​യാ​ണ്. ലി​ഫ്റ്റു​ക​ള്‍ പ്ര​വ​ര്‍ത്തി​ച്ചി​രു​ന്ന കാ​ല​ത്ത് ഇ​വ​യ്ക്കു​ള്ളി​ല്‍ ആ​ളു​ക​ള്‍ കു​ടു​ങ്ങു​ന്ന​ത് പ​തി​വാ​യി​രു​ന്നു. ശൗ​ചാ​ല​യ​ങ്ങ​ൾ ദു​ര്‍ഗ​ന്ധ​പൂ​രി​ത​മാ​ണ്.

ട​വ​റി​ല്‍ മു​റി വാ​ട​ക​ക്കെ​ടു​ത്ത് സ്ഥാ​പ​നം ന​ട​ത്തു​ന്ന സോ​ണി കു​ട്ടം​പേ​രൂ​ര്‍ ഈ ​വി​ഷ​യ​ങ്ങ​ള്‍ ചൂ​ണ്ടി​ക്കാ​ട്ടി താ​ലൂ​ക്ക് ലീ​ഗ​ല്‍ സെ​ല്‍ അ​ഥോ​റി​റ്റി ചെ​യ​ര്‍മാ​ന്‍ മു​മ്പാ​കെ സം​സ്ഥാ​ന ഹൗ​സിം​ഗ് ബോ​ര്‍ഡ് ചെ​യ​ര്‍മാ​ന്‍, ഹൗ​സിം​ഗ് ബോ​ര്‍ഡ് സെ​ക്ര​ട്ട​റി, എ​ക്‌​സി​ക്യൂ​ട്ടീ​വ് എ​ന്‍ജി​നി​യ​ര്‍, കോ​ട്ട​യം ജി​ല്ലാ ക​ള​ക്ട​ര്‍ എ​ന്നി​വ​ര്‍ക്കെ​തി​രേ പ​രാ​തി ന​ല്‍കി​യി​രു​ന്നു. ഇ​വ​ര്‍ ഇ​ന്ന് ച​ങ്ങ​നാ​ശേ​രി മു​നി​സി​ഫ് കോ​ട​തി​യില്‍ ഹാ​ജ​രാ​ക​ണ​മെ​ന്ന് കോ​ട​തി ഉ​ത്ത​ര​വി​ട്ടി​ട്ടു​ണ്ട്.

ട​വ​റി​ന്‍റെ അ​വ​സ്ഥ പ​രി​താ​പ​ക​രം

കാ​ല്‍ നൂ​റ്റാ​ണ്ട് പ​ഴ​ക്ക​മു​ള്ള റ​വ​ന്യു ട​വ​റി​ലെ മൂ​ന്നു ലി​ഫ്റ്റു​ക​ളും ത​ക​രാ​റി​ലാ​യ​ത് വി​വി​ധ ആ​വ​ശ്യ​ങ്ങ​ള്‍ക്ക് ട​വ​റി​ല്‍ എ​ത്തു​ന്ന​വ​ര്‍ക്ക് ദു​രി​ത​മാ​ണ്. ലി​ഫ്റ്റു​ക​ള്‍ പ്ര​വ​ര്‍ത്തി​പ്പി​ക്കു​ന്ന​തി​ല്‍ അ​ധി​കൃ​ത​രു​ടെ അ​നാ​സ്ഥ തു​ട​രു​ക​യാ​ണ്. ശൗ​ചാ​ല​യ​ങ്ങ​ളു​ടെ അ​വ​സ്ഥ​യും ശോ​ച​നീ​യ​മാ​ണ്. ട​വ​റി​ലെ പ​ല സ്വ​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ളും പൂ​ട്ട​ല്‍ ഭീ​ഷ​ണി​യി​ലാ​ണ്.

ജ​യിം​സ് കാ​ലാ​വ​ട​ക്ക​ന്‍ റ​വ​ന്യു ട​വ​ര്‍ മാ​നേ​ജ്‌​മെ​ന്‍റ് ക​മ്മി​റ്റി​യം​ഗം
അ​ധി​കൃ​ത​ര്‍ ക​ണ്ണു​ തു​റ​ക്ക​ണം


ച​ങ്ങ​നാ​ശേ​രി റ​വ​ന്യു ട​വ​റി​ന്‍റെ ശോ​ച്യാ​വ​സ്ഥ പ​രി​ഹ​രി​ക്കാ​ന്‍ അ​ധി​കൃ​ത​ര്‍ അ​ടി​യ​ന്ത​ര ഇ​ട​പെ​ട​ല്‍ ന​ട​ത്ത​ണം. ലി​ഫ്റ്റു​ക​ളു​ടെ ത​ക​ര്‍ച്ച​യ​ട​ക്കം പ​രി​ഹ​രി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ഹൗ​സിം​ഗ് ബോ​ര്‍ഡ് അ​ധി​കൃ​ത​രെ സ​മീ​പി​ച്ചി​ട്ടും ഫ​ല​മു​ണ്ടാ​കാ​ത്ത സാ​ഹ​ച​ര്യ​ത്തി​ല്‍ കോ​ട​തി​യെ സ​മീ​പി​ക്കേ​ണ്ടി വ​ന്നു. കോ​ട​തി അ​നു​കൂ​ല ഇ​ട​പെ​ട​ല്‍ ന​ട​ത്തു​മെ​ന്നു പ്ര​തീ​ക്ഷി​ക്കു​ന്നു.


സോ​ണി കു​ട്ടം​പേ​രൂ​ര്‍,
ട​വ​റി​ലെ സ്ഥാ​പ​ന ഉ​ട​മ

Tags : nattu vishesham Revenue Tower Malfunction

Recent News

Corehub Up