x
ad
Mon, 13 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ദേ​ശീ​യ​പാ​ത​യി​ൽ റോ​ഡ് ഇ​ടി​ഞ്ഞു​താ​ഴ്ന്നു; വാ​ൻ കു​ടു​ങ്ങി ഗ​താ​ഗ​ത​ക്കു​രു​ക്ക്

വെബ് ഡെസ്ക്
Published: July 11, 2026 10:33 PM IST | Updated: July 11, 2026 10:33 PM IST

റോ​ഡ് ഇ​ടി​ഞ്ഞു​താ​ഴ്ന്ന് പി​ക്ക​പ്പ് വാ​ൻ കു​ടു​ങ്ങി​ക്കി​ട​ക്കു​ന്നു.

ഹ​രി​പ്പാ​ട്: ദേ​ശീ​യ​പാ​ത വി​ക​സ​നം ന​ട​ക്കു​ന്ന താ​മ​ല്ലാ​ക്ക​ൽ കെ​വി ജെ​ട്ടി ജം​ഗ്ഷ​നു സ​മീ​പം നി​ർ​മാ​ണം ന​ട​ക്കു​ന്ന പ്ര​ധാ​ന റോ​ഡ് ഇ​ടി​ഞ്ഞു​താ​ഴ്ന്ന് വാ​ഹ​നം അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ടു. ഇ​ന്ന​ലെ രാ​വി​ലെ എ​ട്ടിനായി​രു​ന്നു സം​ഭ​വം. ഹ​രി​പ്പാ​ട് ഭാ​ഗ​ത്തേ​ക്ക് വാ​ഴ​ക്കു​ല​ക​ളു​മാ​യി പോ​വു​ക​യാ​യി​രു​ന്ന പി​ക്ക​പ്പ് വാ​നാ​ണ് റോ​ഡ് ഇ​ടി​ഞ്ഞ​തി​നെത്തുട​ർ​ന്ന് കു​ടു​ങ്ങി​യ​ത്.

സ​ർ​വീ​സ് റോ​ഡി​ൽനി​ന്നും പ്ര​ധാ​ന റോ​ഡി​ലേ​ക്കു ക​യ​റു​ന്ന​തി​നി​ടെ, ടാ​ർ ചെ​യ്ത ഭാ​ഗം വ​ലി​യ ഭാ​ര​ത്തോ​ടെ​യു​ള്ള വാ​ഹ​നം താ​ങ്ങാ​നാ​വാ​തെ ത​ക​രു​ക​യാ​യി​രു​ന്നു. റോ​ഡി​ന്‍റെ വ​ശം വ​ൻ​തോ​തി​ൽ താ​ഴേ​ക്ക് ഇ​ടി​ഞ്ഞ​തോ​ടെ വാ​ഹ​ന​ത്തി​ന്‍റെ പു​റ​കി​ലെ വ​ല​തു​ച​ക്രം അ​തി​ലേ​ക്ക് താ​ഴ്ന്നു​പോ​യി. വാ​ൻ ഒ​രു​വ​ശ​ത്തേ​ക്ക് ച​രി​ഞ്ഞ് അ​പ​ക​ടാ​വ​സ്ഥ​യി​ലാ​യ​തി​നെതു​ട​ർ​ന്ന് ഈ ​റൂ​ട്ടി​ൽ മ​ണി​ക്കൂ​റു​ക​ളോ​ളം ഗ​താ​ഗ​തം പൂ​ർ​ണ​മാ​യി ത​ട​സ​പ്പെ​ട്ടു.

തു​ട​ർ​ന്ന് പ്ര​ദേ​ശ​വാ​സി​ക​ളും മ​റ്റ് വാ​ഹ​ന​ങ്ങ​ളി​ലെ യാ​ത്ര​ക്കാ​രും ചേ​ർ​ന്ന് ഏ​റെ​നേ​രം പ​ണി​പ്പെ​ട്ടാ​ണ് വാ​ഹ​നം ത​ള്ളി​മാ​റ്റി​യ​ത്. പി​ന്നീ​ട് ദേ​ശീ​യ​പാ​ത നി​ർ​മാ​ണ ക​രാ​ർ ക​മ്പ​നി​യു​ടെ ജീ​വ​ന​ക്കാ​രെ​ത്തി​യാ​ണ് ഇ​തു​വ​ഴി​യു​ള്ള വാ​ഹ​ന​ങ്ങ​ൾ തി​രി​ച്ചു​വി​ട്ട​ത്. ദേ​ശീ​യ​പാ​ത നി​ർ​മാ​ണ​ത്തി​ലെ അ​ശാ​സ്ത്രീ​യ​ത​യും അ​ധി​കൃ​ത​രു​ടെ ഭാ​ഗ​ത്തു​നി​ന്നു​ണ്ടാ​കു​ന്ന ഗു​രു​ത​ര​മാ​യ അ​നാ​സ്ഥ​യു​മാ​ണ് തു​ട​ർ​ച്ച​യാ​യ അ​പ​ക​ട​ങ്ങ​ൾ​ക്ക് കാ​ര​ണ​മാ​കു​ന്ന​തെ​ന്ന് നാ​ട്ടു​കാ​ർ ആ​രോ​പി​ക്കു​ന്നു.

ക​ഴി​ഞ്ഞ​ദി​വ​സ​വും താ​മ​ല്ലാ​ക്ക​ൽ ജം​ഗ്ഷ​ന് തെ​ക്കു​വ​ശ​ത്ത് നി​ർ​മാ​ണം ന​ട​ക്കു​ന്ന ഭാ​ഗ​ത്ത് വെ​ള്ളം ക​യ​റി വാ​ഹ​ന​ങ്ങ​ൾ നി​ന്നു​പോ​വു​ക​യും വ​ലി​യ ഗ​താ​ഗ​ത​ക്കു​രു​ക്ക് രൂ​പ​പ്പെ​ടു​ക​യും ചെ​യ്തി​രു​ന്നു. തു​ട​ർ​ച്ച​യാ​യി ഇ​ത്ത​രം സം​ഭ​വ​ങ്ങ​ൾ ഉ​ണ്ടാ​യി​ട്ടും ബ​ന്ധ​പ്പെ​ട്ട അ​ധി​കൃ​ത​ർ യാ​തൊ​രു​വി​ധ ഗൗ​ര​വ​വും കാ​ണി​ക്കു​ന്നി​ല്ലെ​ന്നാ​ണ് പ്ര​ദേ​ശ​വാ​സി​ക​ളു​ടെ പ​രാ​തി.

Tags : Road caves Nattuvishesham District news

Recent News

Corehub Up