x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​പ​ക​ടവ​ള​വി​ൽ കു​ന്നി​ടി​ച്ച് റോ​ഡ് നി​ർ​മി​ച്ച​ത് വി​വാ​ദ​മാ​കു​ന്നു


Published: June 4, 2026 05:23 AM IST | Updated: June 4, 2026 05:23 AM IST

നി​ലമ്പൂർ - നാ​യാ​ടം​പൊ​യി​ൽ നി​ർ​ദി​ഷ‌്ട മ​ല​യോ​ര ഹൈ​വേ​യി​ൽ എ​ട്ടാം ബ്ലോ​ക്കി​ൽ അ​പ​ക​ടവ​ള​വി​ന് മു​ക​ളി​ൽ കു​ന്നി​ടി​ച്ച് നി​ർ​മി​ച്ച കോ​ണ്‍​ക്രീ​റ്റ് റോ​ഡ്.

നി​ലമ്പൂർ:​ അ​പ​ക​ടവ​ള​വി​ൽ കു​ന്നി​ടി​ച്ച് നി​ര​ത്തി കോ​ണ്‍​ക്രീ​റ്റ് റോ​ഡ് നി​ർ​മി​ച്ചു. നി​ല​ന്പൂ​ർ - നാ​യാ​ടം​പൊ​യി​ൽ മ​ല​യോ​ര ഹൈ​വേ​ക്ക് ഭീ​ഷ​ണി​യാ​യാ​ണ് സ്വ​കാ​ര്യ​വ്യ​ക്തി​യു​ടെ റോ​ഡ് നി​ർ​മാ​ണം. ചാ​ലി​യാ​ർ പ​ഞ്ചാ​യ​ത്തി​ലെ ഒ​ന്നാം വാ​ർ​ഡി​ൽ ഉ​ൾ​പ്പെ​ട്ട​തും പു​ള്ളി​പ്പാ​ടം വി​ല്ലേ​ജ് പ​രി​ധി​യി​ലു​മു​ള്ള വെ​ണ്ണേ​ക്കോ​ട് മ​ല​വാ​ര​ത്തി​ൽ എ​ട്ടാം ബ്ലോ​ക്കി​ന്‍റെ തു​ട​ക്ക​ത്തി​ലാ​ണ് കോ​ണ്‍​ക്രീ​റ്റ് റോ​ഡ് നി​ർ​മി​ച്ചി​ട്ടു​ള്ള​ത്.

മൂ​വാ​യി​രം വ​ന​മേ​ഖ​ല​യു​ടെ അ​ടി​ഭാ​ഗ​ത്താ​യി കു​ത്ത​നെ കി​ട​ക്കു​ന്ന ഈ ​ഭാ​ഗ​ത്ത് നേ​ര​ത്തേ ഉ​രു​ൾ​പ്പെ​ട്ട​ൽ ഉ​ണ്ടാ​യ പ്ര​ദേ​ശ​മാ​ണ്. ഇ​വി​ടെ മ​ണ്ണി​ടി​ച്ചി​ൽ ഉ​ണ്ടാ​യാ​ൽ നി​ല​ന്പൂ​ർ - നാ​യാ​ടം​പൊ​യി​ൽ മ​ല​യോ​ര ഹൈ​വേ​ക്ക് ത​ന്നെ ഭീ​ഷ​ണി​യാ​കും. മ​ണ്ണു​മാ​ന്തി​യ​ന്ത്രം ഉ​ൾ​പ്പെ​ടെ ഉ​പ​യോ​ഗി​ച്ച് ഇ​വി​ടെ റോ​ഡ് നി​ർ​മാ​ണം തു​ട​ങ്ങി​യ​പ്പോ​ൾ ത​ന്നെ പു​ള്ളി​പ്പാ​ടം വി​ല്ലേ​ജ് അ​ധി​കൃ​ത​രെ വി​വ​രം അ​റി​യി​ച്ചെ​ങ്കി​ലും ന​ട​പ​ടി ഉ​ണ്ടാ​യി​ല്ലെ​ന്ന് യാ​ത്ര​ക്കാ​രും പ്ര​ദേ​ശ​വാ​സി​ക​ളും പ​റ​യു​ന്നു.

വ​ന​ഭൂ​മി​യോ​ട് ചേ​ർ​ന്നുകി​ട​ക്കു​ന്ന സ്ഥ​ല​മാ​ണി​ത്. റ​വ​ന്യു വ​കു​പ്പി​ലെ ചി​ല ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ഒ​ത്താ​ശ​യും റോ​ഡ് നി​ർ​മാ​ണ​ത്തി​ന് പി​ന്നി​ലു​ണ്ടെ​ന്ന് ആ​ക്ഷേ​പ​മു​ണ്ട്. 1996ൽ ​ജി​യോ​ള​ജി വ​കു​പ്പ് ഇ​വി​ടെ നി​ർ​മാ​ണപ്ര​വൃ​ത്തി​ക​ൾ ന​ട​ത്ത​രു​തെ​ന്ന് മു​ന്ന​റി​യി​പ്പ് ന​ൽ​കി​യ പ്ര​ദേ​ശ​മാ​ണ്.

2018ലും 2019ലും പ്ര​ള​യ സ​മ​യ​ങ്ങ​ളി​ൽ ഈ ​ഭാ​ഗ​ങ്ങ​ളി​ൽ നി​ര​വ​ധി സ്ഥ​ല​ങ്ങ​ളി​ൽ മ​ണ്ണി​ടി​ച്ചി​ൽ ഉ​ണ്ടാ​യ​തി​നെത്തു​ട​ർ​ന്ന് മാ​സ​ങ്ങ​ളോ​ളം ബ​സ് സ​ർ​വീ​സ് നി​ർ​ത്തി​വ​ച്ചി​രു​ന്നു. പാ​വ​പ്പെ​ട്ട​വ​ന് അ​ഞ്ച് സെ​ന്‍റ് സ്ഥ​ല​ത്ത് വീ​ടു​വ​യ്ക്ക​ണ​മെ​ങ്കി​ൽ നി​ര​വ​ധി ത​വ​ണ വി​ല്ലേ​ജ് ഓ​ഫീ​സു​ക​ളി​ൽ ക​യ​റി​യി​റ​ങ്ങ​ണം.

എ​ന്നാ​ൽ പ​രി​സ്ഥി​തി നി​യ​മ​ങ്ങ​ൾ കാ​റ്റി​ൽ പ​റ​ത്തി സ്വ​കാ​ര്യ ഭൂ​വു​ട​മ​ക​ൾ കു​ന്നി​ടി​ച്ച് റോ​ഡ് നി​ർ​മി​ക്കു​ന്പോ​ൾ റ​വ​ന്യു അ​ധി​കൃ​ത​ർ ക​ണ്ണ​ട​യ്ക്കു​ക​യാ​ണെ​ന്നാ​ണ് ആ​ക്ഷേ​പ​മു​യ​രു​ന്ന​ത്.

Tags : Local News Nattuvishesham Malappuram

Recent News

Corehub Up