x
ad
Thu, 30 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നാ​റാ​ണം​മൂ​ഴി​യി​ൽ റോ​ഡ് ന​വീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് തു​ട​ക്ക​ം

വെബ് ഡെസ്ക്
Published: July 29, 2026 11:42 PM IST | Updated: July 29, 2026 11:42 PM IST

റോ​ഡ് ന​വീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് തു​ട​ക്ക​മാ​യ​പ്പോ​ൾ.

റാ​ന്നി: നാ​റാ​ണം​മൂ​ഴി ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന്‍റെ 2026 - '27 വാ​ർ​ഷി​ക പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി റോ​ഡ് മെ​യി​ന്‍റ​ന​ൻ​സ് ഫ​ണ്ട് വി​നി​യോ​ഗി​ച്ച് മ​ട​ന്ത​മ​ൺ -
ക്നാ​നാ​യ പ​ള്ളി​പ്പ​ടി - ചെ​മ്പ​നോ​ലി റോ​ഡി​ന്‍റെ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ആ​രം​ഭി​ച്ചു.

വാ​ർ​ഡ് മെം​ബ​ർ റെ​ജി വാ​ലു​പു​ര​യി​ടം അ​ധ്യ​ക്ഷ​ത വ​ഹി​ച്ച യോ​ഗ​ത്തി​ൽ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സു​നി​ൽ​കു​മാ​ർ നി​ർ​മാ​ണോ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു.

വൈ​സ് പ്ര​സി​ഡ​ന്‍റ് റീ​ന ജ​യിം​സ്, ജി​ജോ​മോ​ൻ, അ​സി​സ്റ്റ​ന്‍റ് എ​ൻ​ജി​നി​യ​ർ ശ്രീ​ജി​ത്ത്, ഓ​വ​ർ​സി​യ​ർ നി​ഷ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.
ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ എ​ല്ലാ വാ​ർ​ഡു​ക​ളി​ലെ​യും റോ​ഡു​ക​ൾ സ​ഞ്ചാ​ര​യോ​ഗ്യ​മാ​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ ഘ​ട്ടം​ഘ​ട്ട​മാ​യി റോ​ഡ് മെ​യി​ന്‍റ​ന​ൻ​സ് പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​പ്പി​ലാ​ക്കി​വ​രി​ക​യാ​ണ്. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി ശേ​ഷി​ക്കു​ന്ന വാ​ർ​ഡു​ക​ളി​ലെ റോ​ഡ് ന​വീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും വ​രും ദി​വ​സ​ങ്ങ​ളി​ൽ ആ​രം​ഭി​ക്കു​മെ​ന്ന് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

Tags : Nattuvishesham Districtnews Road

Recent News

Corehub Up