എരുമേലിയിൽ കാരിത്തോട്, കാവാലംപടി റോഡുകളുടെ ഉദ്ഘാടനം സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ നിർവഹിക്കുന്നു.
എരുമേലി: നാളുകളായി തകർന്നു കിടന്നിരുന്ന എരുമേലി-ചേനപ്പാടി-പഴയിടം റോഡിന്റെ അവസാന റീച്ച് ആയ കാരിത്തോട്-എരുമേലി ഭാഗം പൊതുമരാമത്ത് വകുപ്പിൽനിന്നു 1.25 കോടി രൂപ ചെലവിട്ട് റീ ടാറിംഗും മറ്റു പുനരുദ്ധാരണ പ്രവൃത്തികളും നടത്തി നവീകരിച്ചതിന്റെയും എംഎൽഎ ആസ്തി വികസന ഫണ്ടിൽനിന്നു 15 ലക്ഷം രൂപ അനുവദിച്ച് റീ ടാറിംഗ് നടത്തിയ ഒഴക്കനാട്-കാവാലംപടി റോഡിന്റെയും സംയുക്ത ഉദ്ഘാടനം സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ നിർവഹിച്ചു.
പഞ്ചായത്ത് പ്രസിഡന്റ് അമ്പിളി സജീവൻ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് സാറാമ്മ ഏബ്രഹാം, പഞ്ചായത്തംഗങ്ങളായ ഗിരീഷ് കുമാർ, അജി വെട്ടുകല്ലാംകുഴി, പൊതുപ്രവർത്തകരായ ബിനോ ചാലക്കുഴി, എബി മാത്യു, തങ്കച്ചൻ കാരയ്ക്കാട്, ജോസുകുട്ടി വെട്ടിക്കാട്ട്, മാമ്മച്ചൻ ആയിലൂക്കുന്നേൽ, ടോമി കാവാലം, ജോസ് കുരീക്കാട്ട് തുടങ്ങിയവർ പ്രസംഗിച്ചു.
വാഴൂർ: സംസ്ഥാന സർക്കാർ പൊതുമരാമത്ത് വകുപ്പിൽ നിന്നു രണ്ടുകോടി രൂപ വിനിയോഗിച്ച് ആധുനിക നിലവാരത്തിൽ പുനർനിർമിച്ച വാഴൂർ പഞ്ചായത്തിലെ കല്ലുതെക്കേൽ - ശാസ്താംകാവ് റോഡിന്റെ ഉദ്ഘാടനം ചീഫ് വിപ്പ് ഡോ. എൻ. ജയരാജ് നിർവഹിച്ചു.
വാഴൂർ പഞ്ചായത്ത് പ്രസിഡന്റ് പ്രഫ. എസ്. പുഷ്പകലാദേവി അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം വി.പി. റെജി, പഞ്ചായത്ത് വൈസ് പ്രസിഡന്റ് മനോജ് സി. പാലക്കാട്ട്, പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്മാരായ നിഷ രാജേഷ്, പി.ജെ. ശോശാമ്മ, വി.എൻ. ജിനുരാജ്, പഞ്ചായത്തംഗങ്ങളായ ശ്രീകാന്ത് പി. തങ്കച്ചൻ, ജോൺസൺ വയലുങ്കൽ, സൗമ്യ വി. സോമൻ, റംഷാദ് റഹ്മാൻ, വാഴൂർ ഫാർമേഴ്സ് സഹകരണബാങ്ക് പ്രസിഡന്റ് ബെജു കെ. ചെറിയാൻ, ബേസിൽ വർഗീസ്, കെ.കെ. ഹരിലാൽ, തോമസ് വെട്ടുവേലിൽ, വിഷ്ണു മോഹൻ എന്നിവർ പ്രസംഗിച്ചു.