മൂന്നാർ: മൂന്നാർ ടൗണിലെ വഴിയോര കച്ചവടസ്ഥാപനങ്ങൾ ഒഴിപ്പിക്കൽ തുടങ്ങി. കൊച്ചി - ധനുഷ് കോടി ദേശീയ പാതയിൽ മൂന്നാർ - ദേവികുളം റോഡിൽ പ്രവർത്തിക്കുന്ന ഗവ. ബൊട്ടാണിക്കൽ ഗാർഡനു സമീപമുള്ള കടകളാണ് ഒഴിപ്പിച്ചത്. റവന്യൂ, പോലീസ്, ദേശീയപാത വിഭാഗം ഉദ്യോഗസ്ഥരുടെ സംയുക്ത നേതൃത്വത്തിലാണ് നടപടികൾ തുടങ്ങിയത്.
ട്രാഫിക് പരിഷ്കരണ കമ്മിറ്റിയുടെ നേതൃത്വത്തിൽ കഴിഞ്ഞ 19ന് മൂന്നാറിൽ നടന്ന യോഗത്തിലെ തീരുമാനങ്ങളുടെ അടിസ്ഥാനത്തിലാണ് ഒഴിപ്പിക്കൽ തുടങ്ങിയത്. കടകൾ സ്വമേധയാ ഒഴിഞ്ഞുപോകാൻ മൂന്നു ദിവസം മുമ്പ് കടക്കാർക്ക് നോട്ടീസ് നൽകിയെങ്കിലും സ്ഥാപനങ്ങൾ സ്വയമേ എടുത്തുമാറ്റാത്ത സാഹചര്യത്തിൽ ഉദ്യോഗസ്ഥർ നടപടികൾ സ്വീകരിക്കുകയായിരുന്നു. മൂന്നാറിലെ ഗതാഗതക്കുരുക്കിന് ശാശ്വതപരിഹാരം കാണുന്നതിനായി കഴിഞ്ഞദിവസം കൂടിയ സർവകക്ഷി യോഗ തീരുമാനപ്രകാരം വരും ദിവസങ്ങളിലും കൂടുതൽ നടപടികൾ ഉണ്ടാകുമെന്നും അധികൃതർ അറിയിച്ചു.
Tags : cleared Nattuvishesham District news