x
ad
Thu, 1 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കാ​ട്ടാ​ന​ശ​ല്യം ത​ട​യാ​ൻ റോ​ഡ​രി​കി​ലെ കാ​ടു​ക​ൾ വെ​ട്ടി​നീ​ക്കി

വെബ് ഡെസ്ക്
Published: October 1, 2026 01:41 AM IST | Updated: October 1, 2026 01:41 AM IST

വ​ന്യ​ജീ​വി ആക്രമണം ത​ട​യാ​ൻ കാ​ടു​ക​ൾ വെ​ട്ടിനീ​ക്കു​ന്നു.

നി​ല​ന്പൂ​ർ:​ മ​നു​ഷ്യ,വ​ന്യ​ജീ​വി സം​ഘ​ർ​ഷ ല​ഘൂ​ക​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി റോ​ഡ​രി​കി​ലെ കാ​ടു​ക​ൾ വെ​ട്ടി​ത്തെ​ളി​ച്ച് വ​നം​വ​കു​പ്പ്. വ​നംവ​കു​പ്പി​ന്‍റെ നൂ​റു​ദി​ന ക​ർ​മപ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി നി​ല​ന്പൂ​ർ നോ​ർ​ത്ത് ഡി​വി​ഷ​നി​ലെ എ​ട​വ​ണ്ണ റേ​ഞ്ചി​ൽ ഉ​ൾ​പ്പെ​ട്ട എ​ട​ക്കോ​ട് വ​നം സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലെ പ​ത്തേ​ക്ക​ർ മു​ത​ൽ പെ​രു​വ​ന്പാ​ടം ഫോ​റ​സ്റ്റ് ക്യാ​ന്പ് ഷെ​ഡ് വ​രെ​യും മേ​ലെ പെ​രു​വ​ന്പാ​ടം മു​ത​ൽ പെ​രു​വ​ന്പാ​ടം ഫോ​റ​സ്റ്റ് ക്യാ​ന്പ് ഷെ​ഡ് വ​രെ​യും റോ​ഡി​ന് ഇ​രു​വ​ശ​മു​ള്ള കാ​ടാ​ണ് വെ​ട്ടി​ത്തെ​ളി​ക്കു​ന്ന​ത്.

കാ​ട്ടാ​ന​ശ​ല്യം ഉ​ൾ​പ്പെ​ടെ രൂ​ക്ഷ​മാ​യ പ്ര​ദേ​ശ​മാ​ണ് പെ​രു​വ​ന്പാ​ടം. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് കാ​ടു​ക​ൾ വെ​ട്ടി​നീ​ക്കി​യ​ത്. എ​ട​ക്കോ​ട് വ​നം സ്റ്റേ​ഷ​ൻ ഡെ​പ്യൂ​ട്ടി റേ​ഞ്ച് ഓ​ഫി​സ​ർ (ഗ്രേ​ഡ്) ലാ​ൽ വി. ​നാ​ഥ്, സെ​ക്‌ഷ​ൻ ഫോ​റ​സ്റ്റ് ഓ​ഫി​സ​ർ (ഗ്രേ​ഡ്) എം.​എ​സ്. സ​ന്തോ​ഷ്, ബീ​റ്റ് ഫോ​റ​സ്റ്റ് ഓ​ഫി​സ​ർ​മാ​രാ​യ ര​മേ​ശ് ബാ​ബു, മു​ഹ​മ്മ​ദ് യാ​സ​ർ, തൊ​ഴി​ലു​റ​പ്പ് മേ​റ്റ് ലി​സി എ​ന്ന​വ​ർ പ്ര​വൃ​ത്തി​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി.

Tags : Nattuvishesham DistrictNews DeepikaNews

Recent News

Corehub Up