x
ad
Sun, 26 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മണകുന്നം പള്ളിയിൽ മോഷണശ്രമം

വെബ് ഡെസ്ക്
Published: July 25, 2026 11:33 PM IST | Updated: July 25, 2026 11:33 PM IST

നേ​ർ​ച്ച​പ്പെ​ട്ടി​യു​ടെ പൂ​ട്ടു ത​ക​ർ​ത്ത​ നി​ല​യി​ൽ

തല​യോ​ല​പ്പ​റ​മ്പ്: മ​ണ​കു​ന്നം മാ​ർ ഔ​ഗേ​ൻ യാ​ക്കോ​ബാ​യ സു​റി​യാ​നി​ പ​ള്ളി​യി​ലെ ഓ​ഫീ​സി​ന്‍റെയും നേ​ർ​ച്ച​പ്പെ​ട്ടിയു​ടെയും പൂ​ട്ട് ത​ക​ർ​ത്ത് മോ​ഷ​ണം ന​ട​ത്താ​ൻ ശ്ര​മം. പ​ള്ളി​യു​ടെ ഓ​ഫീ​സി​ലെ വാ​തി​ലി​ന്‍റെ പൂ​ട്ട് ത​ക​ർ​ക്കു​ക​യും മീ​തെയു​ള്ള ഇ​രു​മ്പുക​മ്പികൊ​ണ്ടു​ള്ള നെ​റ്റ് പൊ​ട്ടി​ക്കു​ക​യും ചെ​യ്ത മോ​ഷ്ടാ​വി​ന് വാ​തി​ലി​ന്‍റെ അ​ടി​ഭാ​ഗ​ത്തെ കൊ​ളു​ത്ത് നീ​ക്കാ​ൻ ക​ഴി​യാ​തി​രു​ന്ന​തി​നാ​ൽ മോ​ഷ​ണശ്ര​മം വി​ഫ​ല​മാ​കു​ക​യാ​യി​രു​ന്നു.

23ന് ​പു​ല​ർ​ച്ചെ 1.30ഓ​ടെ ഷ​ർ​ട്ടി​ടാ​ത്ത ഒ​രാ​ൾ പ​ള്ളി​യി​ലേ​ക്ക് ക​ട​ക്കു​ന്ന​തി​ന്‍റെ അ​വ്യ​ക്ത​മാ​യ ചി​ത്രം സിസിടി​വി​യി​ൽ പ​തി​ഞ്ഞി​ട്ടു​ണ്ട്. പ​ള്ളി​യി​ലെ കൈ​ക്കാ​ര​ൻ ഞാ​യ​റാ​ഴ്ച പ്രാ​ർ​ഥ​ന​യു​ടെ മു​ന്നൊ​രു​ക്ക​ങ്ങ​ൾ ന​ട​ത്താ​ൻ ഇ​ന്ന​ലെ പ​ള്ളി​യി​ൽ എ​ത്തി​യ​പ്പോ​ഴാ​ണ് ഓ​ഫീ​സി​ന്‍റെ​യും നേ​ർ​ച്ച​പ്പെ​ട്ടി​യു​ടെയും പൂ​ട്ടു​ത​ക​ർ​ത്തത് ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​ത്.

പോ​ലീ​സി​ൽ വി​വ​ര​മ​റി​യി​ച്ച​തി​നെത്തുട​ർ​ന്ന് എ​സ്ഐ പി.​എ​സ്.​ സു​ധീ​ര​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പോ​ലീ​സ് എ​ത്തി മേ​ൽ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു. ഒ​രു വ​ർ​ഷം മു​മ്പ് ഈ ​പ​ള്ളി​യി​ലും തൊ​ട്ട​ടു​ത്തു​ള്ള ഓ​ർ​ത്ത​ഡോ​ക്സ് പ​ള്ളി​യി​ലും കൃ​ഷി​ഭ​വ​ൻ, മൃ​ഗാ​ശു​പ​ത്രി തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ലും മോ​ഷ​ണ ശ്ര​മം ന​ട​ന്നി​രു​ന്നു. ഈ ​മോ​ഷ​ണ​ങ്ങ​ളി​ലെ പ്ര​തി​ക​ളെ ഇ​തു​വ​രെ പി​ടി​കൂ​ടാ​നാ​യി​ട്ടി​ല്ല.

ജ​ന​ങ്ങ​ളു​ടെ ആ​ശ​ങ്ക അ​ക​റ്റാ​ൻ പോ​ലീ​സ് പ​ട്രോ​ളിം​ഗ് ഊ​ർ​ജി​ത​മാ​ക്ക​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം.

Tags : NattuVishasham DistrictNews

Recent News

Corehub Up