x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

റോ​ബോ​ട്ടി​ക് എ​ക്സി​ബി​ഷ​ൻ സം​ഘ​ടി​പ്പി​ച്ചു


Published: January 20, 2026 07:29 AM IST | Updated: January 20, 2026 07:29 AM IST

മു​ക്കം: മ​ണാ​ശേ​രി ഗ​വ. യു​പി സ്കൂ​ളി​ൽ നി​ർ​മി​ച്ച അ​ഡീ​ഷ​ണ​ൽ ക്ലാ​സ് റൂം ​ഉ​ദ്ഘാ​ട​ന​വും റോ​ബോ​ട്ടി​ക് എ​ക്സി​ബി​ഷ​നും വി​വി​ധ പ​രി​പാ​ടി​ക​ളോ​ടെ ന​ട​ന്നു. വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ഗു​ണ​മേ​ന്മ​യു​ള്ള പ​ഠ​ന​സൗ​ക​ര്യ​ങ്ങ​ൾ ഉ​റ​പ്പാ​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് ക്ലാ​സ് റൂ​മു​ക​ൾ ഒ​രു​ക്കി​യ​ത്.

കോ​ഴി​ക്കോ​ട് ഡ​യ​റ്റ്, വാ​ക്ക​റൂ ഫൗ​ണ്ടേ​ഷ​ൻ, ഡി- ​ലീ​ഡ് ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ എ​ന്നി​വ​യു​ടെ സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച "വാ​ക്ക് 2 ലീ​ഡ് റോ​ബോ​ട്ടി​ക് ടെ​ക്ക് ക്വ​സ്റ്റ് ഫേ​സ് 2- സ്കൂ​ൾ ലെ​വ​ൽ എ​ക്സ്പോ' വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പു​തി​യ അ​നു​ഭ​വ​മാ​യി.

തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട 30 കു​ട്ടി​ക​ൾ, അ​ഞ്ച് പേ​ര​ട​ങ്ങു​ന്ന ആ​റ് ഗ്രൂ​പ്പു​ക​ളി​ലാ​യി ആ​ർ​ട്ടി​ഫി​ഷ​ൽ ഇ​ന്‍റ​ലി​ജ​ൻ​സ് അ​ടി​സ്ഥാ​ന​മാ​ക്കി വി​ക​സി​പ്പി​ച്ചെ​ടു​ത്ത പ്രോ​ജ​ക്റ്റു​ക​ളു​ടെ അ​വ​ത​ര​ണ​വും ന​ട​ന്നു. പ​രി​പാ​ടി​ക​ൾ ലി​ന്‍റോ ജോ​സ​ഫ് എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. ന​ഗ​ര​സ​ഭാ ചെ​യ​ർ​പേ​ഴ്സ​ൺ അ​ഡ്വ. കെ.​പി. ചാ​ന്ദി​നി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

Tags : nattu vishesham Robotics exhibition

Recent News

Corehub Up