മക്കരപ്പറന്പ് ഗവണ്മെന്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ ഐടി ക്ലബിന്റെ നേതൃത്വത്തിൽ നടന്ന റോബോട്ടിക്സ് ഫെസ്റ്റ്.
മക്കരപ്പറമ്പ് : മക്കരപ്പറമ്പ് ഗവണ്മെന്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ ഐടി ക്ലബിന്റെ നേതൃത്വത്തിൽ റോബോട്ടിക്സ് ഫെസ്റ്റ് നടത്തി. പത്താം ക്ലാസിലെ വിദ്യാർഥികൾക്ക് റോബോട്ടിക് സംവിധാനത്തിന്റെ അടിസ്ഥാന ഘടകങ്ങളായ ബ്രഡ് ബോർഡ്, പിക്റ്റോ ബ്ലോക്സ്, ആർഡിനോയിൽ നിന്നുള്ള വൈദ്യുതി ഉപയോഗിച്ച് എൽഇഡി ബൾബ് പ്രകാശിപ്പിക്കൽ, ബസർ പ്രവർത്തിപ്പിക്കൽ എന്നിവ പരിശീലനം നൽകി.
പ്രധാനാധ്യാപകൻ ടി. അനിൽകുമാർ ഉദ്ഘാടനം ചെയ്തു. കോ ഓർഡിനേറ്റർ പി.പുരുഷോത്തമൻ, ലിറ്റിൽ കൈറ്റ് കോ ഓർഡിനേറ്റർ പി.വിശ്വനാഥൻ എന്നിവർ നേതൃത്വം നൽകി.