x
ad
Mon, 13 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ആ​​ര്‍​ടി​​ഒ നി​​യ​​മ​​നം വൈ​​കു​​ന്നു; ആ​​ര്‍​ടി​​എ യോ​​ഗം ചേ​​രു​​ന്നി​​ല്ല


Published: July 12, 2026 11:50 PM IST | Updated: July 12, 2026 11:50 PM IST

കോ​​ട്ട​​യം: വി​​ര​​മി​​ച്ച​​വ​​ര്‍​ക്ക് പ​​ക​​രം നി​​യ​​മ​​നം വൈ​​കു​​ന്ന​​തോ​​ടെ സം​​സ്ഥാ​​ന​​ത്ത് പ​​ത്തി​​ട​​ങ്ങ​​ളി​​ല്‍ ആ​​ര്‍​ടി​​ഒ​​മാ​​രു​​ടെ ഒ​​ഴി​​വ്. ഫ​​യ​​ലു​​ക​​ള്‍ തീ​​ര്‍​പ്പാ​​ക്കു​​ന്ന​​തി​​ലും കാ​​ല​​താ​​മ​​സം നേ​​രി​​ടു​​ക​​യാ​​ണ്. ആ​​ര്‍​ടി​​ഒ ഇ​​ല്ലാ​​ത്ത​​തി​​നാ​​ല്‍ റോ​​ഡ് ട്രാ​​ന്‍​സ്പോ​​ര്‍​ട്ട് അ​​ഥോ​​റി​​റ്റി (ആ​​ര്‍​ടി​​എ) യോ​​ഗം ചേ​​രു​​ന്നി​​ല്ല. ഡി​​പ്പാ​​ര്‍​ട്ട്മെ​​ന്‍റ് പ്ര​​മോ​​ഷ​​ന്‍ ക​​മ്മി​​റ്റി​​യും (ഡി​​പി​​സി) ന​​ട​​ക്കു​​ന്നി​​ല്ല. നാ​​ഥ​​നി​​ല്ലാ​​തെ മാ​​സ​​ങ്ങ​​ളാ​​യ ഓ​​ഫീ​​സു​​ക​​ളു​​മു​​ണ്ട്.

കോ​​ട്ട​​യം, ആ​​ല​​പ്പു​​ഴ എ​​ന്‍​ഫോ​​ഴ്‌​​സ്‌​​മെ​​ന്‍റ്, വ​​ട​​ക​​ര റൂ​​റ​​ല്‍, ക​​ണ്ണൂ​​ര്‍, ഇ​​ടു​​ക്കി, കോ​​ഴി​​ക്കോ​​ട് ജി​​ല്ല​​ക​​ളി​​ല്‍ ആ​​ര്‍​ടി​​ഒ​​യും എ​​ന്‍​ഫോ​​ഴ്‌​​സ​​മെ​​ന്‍റ് ആ​​ര്‍​ടി​​ഒ​​യും കെ​​എ​​സ്ആ​​ര്‍​ടി​​സി​​യി​​ല്‍ ആ​​ര്‍​ടി​​ഒ​​യു​​മി​​ല്ല. ഇ​​വി​​ട​​ങ്ങ​​ളി​​ൽ പ​​ക​​രം ചു​​മ​​ത​​ല ന​​ല്‍​കി​​യി​​രി​​ക്കു​​ക​​യാ​​ണ്. ഇ​​തി​​നു പു​​റ​​മേ എ​​ട്ട് ജോ​​യി​​ന്‍റ് ആ​​ര്‍​ടി​​ഒ​​മാ​​രു​​ടെ​​യും ഒ​​ഴി​​വു​​ക​​ളു​​ണ്ട്. പ​​ക​​രം നി​​യോ​​ഗി​​ച്ച ആ​​ര്‍​ടി​​ഒ​​മാ​​രു​​ടെ സേ​​വ​​നം ആ​​ഴ്ച​​യി​​ല്‍ ഒ​​ന്നോ ര​​ണ്ടോ ദി​​വ​​സം മാ​​ത്ര​​മാ​​ണ് ല​​ഭി​​ക്കു​​ന്ന​​ത്.

വാ​​ഹ​​ന ഗ​​താ​​ഗ​​ത​​വു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട നി​​ര്‍​ണാ​​യ​​ക തീ​​രു​​മാ​​ന​​മെ​​ടു​​ക്കു​​ന്ന​​ത് ആ​​ർ‌​​ടി​​എ യോ​​ഗ​​ത്തി​​ലാ​​ണ്. സ്റ്റേ​​ജ് കാ​​രി​​യേ​​ജ് ബ​​സ് സ​​ര്‍​വീ​​സു​​ക​​ളു​​ടെ സ​​മ​​യ​​ക്ര​​മം, ടാ​​ക്‌​​സി​​ക​​ളു​​ടെ നി​​ര​​ക്ക് ഉ​​ള്‍​പ്പെ​​ടെ​​യു​​ള്ള കാ​​ര്യ​​ങ്ങ​​ള്‍ സം​​ബ​​ന്ധി​​ച്ചു തീ​​രു​​മാ​​ന​​ങ്ങ​​ളെ​​ടു​​ക്കു​​ന്ന​​തും ആ​​ര്‍​ടി​​എ ബോ​​ര്‍​ഡി​​നു കീ​​ഴി​​ലാ​​ണ്. ഏ​​റ്റ​​വും കൂ​​ടു​​ത​​ല്‍ ബു​​ദ്ധി​​മു​​ട്ട​​നു​​ഭ​​വി​​ക്കു​​ന്ന​​ത് സ്വ​​കാ​​ര്യ​​ബ​​സു​​ട​​മ​​ക​​ളും വാ​​ഹ​​ന​​ഡീ​​ല​​ര്‍​മാ​​രു​​മാ​​ണ്. ബ​​സു​​ക​​ള്‍​ക്ക് സ്റ്റേ​​ജ് കാ​​രി​​യേ​​ജ് പെ​​ര്‍​മി​​റ്റു​​ക​​ള്‍ അ​​നു​​വ​​ദി​​ക്കു​​ന്ന​​തും ച​​ര​​ക്കു​​വാ​​ഹ​​ന​​ങ്ങ​​ളു​​ടെ ദേ​​ശീ​​യ പെ​​ര്‍​മി​​റ്റു​​ക​​ള്‍ പു​​തു​​ക്കു​​ന്ന​​തും അ​​ട​​ക്ക​​മു​​ള്ള കാ​​ര്യ​​ങ്ങ​​ള്‍ ഇ​​ഴ​​യു​​ക​​യാ​​ണ്.

ഉ​​ദ്യോ​​ഗ​​സ്ഥ​​രു​​ടെ വി​​ര​​മി​​ക്ക​​ല്‍ മു​​ന്നി​​ല്‍​ക്ക​​ണ്ട് നി​​യ​​മ​​നം ന​​ട​​ത്തു​​ന്ന​​തും പ്ര​​മോ​​ഷ​​ന്‍ ന​​ല്‍​കു​​ന്ന​​തും വൈ​​കു​​ക​​യാ​​ണ്. പ്ര​​മോ​​ഷ​​ന്‍ ലി​​സ്റ്റ് ട്രാ​​ന്‍​സ്പോ​​ര്‍​ട്ട് ക​​മ്മി​​ഷ​​ണ​​റേ​​റ്റി​​ല്‍​നി​​ന്ന് ഇ​​തു​​വ​​രെ സ​​മ​​ര്‍​പ്പി​​ച്ചി​​ട്ടി​​ല്ല. ഡി​​പ്പാ​​ര്‍​ട്ട്മെ​​ന്‍റ് പ്ര​​മോ​​ഷ​​ന്‍ ക​​മ്മി​​റ്റി (ഡി​​പി​​സി) ഇ​​തു​​വ​​രെ കൂ​​ടി​​യി​​ട്ടു​​മി​​ല്ല.

Tags : RTO appointment Nattuvishesham District News

Recent News

Corehub Up