കുരിയച്ചിറ: സെന്റ് പോൾസ് പബ്ലിക് സ്കൂളിൽ വനിതാദിനാഘോഷത്തോടനുബന്ധിച്ചു റൺ ഫോർ സ്ട്രംഗ്ത് റൺ ഫോർ ഇക്വാലിറ്റി സന്ദേശവുമായി നടത്തിയ മാരത്തൺ-സെലിബ്രേഷൻ റൺ മേയർ ഡോ. നിജി ജസ്റ്റിൻ ഉദ്ഘാടനം ചെയ്തു.
സ്കൂളിൽ തുടങ്ങുന്ന സ്പോർട്സ് അക്കാദമി ലോഗോ പ്രകാശനവും മേയറുടെ റിലീഫ് ഫണ്ടിലേക്കുള്ള ധനസഹായവിതരണവും നടന്നു. നിർധനരായ ആറു പെൺകുട്ടികൾക്കു വിവാഹത്തിനായി ധനസഹായം നൽകി.
പ്രിൻസിപ്പൽ സിസ്റ്റർ സീലിയ, കായികാധ്യാപകൻ റോൺ സേവ്യർ എന്നിവർ നേതൃത്വം നൽകി.
കൗൺസിലർ ജേക്കബ് പുലിക്കോട്ടിൽ, മദർ സുപ്പീരിയർ സിസ്റ്റർ മേരി ജെസ്ലിൻ, പിടിഎ പ്രസിഡന്റ് ജോൺസൺ പാലിയേക്കര, അധ്യാപിക സിന്ധു ജെ. അക്കര എന്നിവർ പ്രസംഗിച്ചു. പത്തു കിലോമീറ്റർ മാരത്തണിൽ അഞ്ഞൂറിലധികംപേർ പങ്കെടുത്തു.
Tags : nattu visheshsam Run for Strength Run for Equality