x
ad
Wed, 17 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ദ​ശാ​ബ്ദി​നി​റ​വി​ൽ സ​ഹൃ​ദ​യ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് മാ​നേ​ജ്മെ​ന്‍റ് സ്റ്റ​ഡീ​സ്


Published: June 17, 2026 01:59 AM IST | Updated: June 17, 2026 01:59 AM IST

കൊ​ട​ക​ര: സ​ഹൃ​ദ​യ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് മാ​നേ​ജ്മെ​ന്‍റ് സ്റ്റ​ഡീ​സി​ന്‍റെ (സിം​സ്) ദ​ശാ​ബ്ദി - സ്ഥാ​പ​ന​ദി​നാ​ഘോ​ഷം അ​ഡ്വ. തോ​മ​സ് ഉ​ണ്ണി​യാ​ട​ൻ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. കേ​ര​ള ഇ​ൻ​സ്റ്റി​റ്റ്യൂ​ഷ​ണ​ൽ റാ​ങ്കിം​ഗ് ഫ്രെ​യിം​വ​ർ​ക്ക് മാ​നേ​ജ്മെ​ന്‍റ് വി​ഭാ​ഗ​ത്തി​ൽ അ​ഞ്ചാം​സ്ഥാ​നം ക​ര​സ്ഥ​മാ​ക്കി​യ സ​ഹൃ​ദ​യ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​നെ എം​എ​ൽ​എ അ​ഭി​ന​ന്ദി​ച്ചു. ഇ​രി​ങ്ങാ​ല​ക്കു​ട രൂ​പ​താ​ധ്യ​ക്ഷ​ൻ ബി​ഷ​പ് മാ​ർ പോ​ളി ക​ണ്ണൂ​ക്കാ​ട​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സിം​സ് ഡ​യ​റ​ക്ട​ർ ഡോ. ​ധ​ന്യ അ​ല​ക്സ്, എ​ക്സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്ട​ർ ഫാ.​ഡോ. ജി​നോ ജോ​ണി മാ​ള​ക്കാ​ര​ൻ, സിം​സ് സ്ഥാ​പ​ക എ​ക്സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്ട​റും ബോ​ർ​ഡ് ഓ​ഫ് ഗ​വേ​ണേ​ഴ്സ് അം​ഗ​വു​മാ​യ മോ​ണ്‍. ആ​ന്‍റു ആ​ല​പ്പാ​ട​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

ആ​ളൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​മാ​യി സ​ഹ​ക​രി​ച്ചു ന​ട​പ്പി​ലാ​ക്കു​ന്ന വാ​ട്ട​ർ എ​ടി​എം പ്രോ​ജ​ക്ടി​ന്‍റെ​യും മി​ല്ല​റ്റ് വി​ല്ലേ​ജ് ക​ഫേ​യു​ടെ​യും ഉ​ദ്ഘാ​ട​ന​വും നി​ർ​വ​ഹി​ച്ചു. സിം​സ് മാ​നേ​ജ​ർ മോ​ണ്‍. വി​ൽ​സ​ണ്‍ ഈ​ര​ത്ത​റ, ആ​ളൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് റോ​സി​ലി ഫ്രാ​ൻ​സി​സ്, വാ​ർ​ഡ് മെ​ന്പ​ർ ഡെ​യ്സി വ​ർ​ഗീ​സ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. വി​ദ്യാ​ർ​ഥി​ക​ൾ​ക്കു​ള്ള സ്കോ​ള​ർ​ഷി​പ്പു​ക​ൾ വി​ത​ര​ണം ചെ​യ്തു. പ്ര​ഫ. ആം​സ​ണ്‍ സൈ​മ​ണ്‍, പ്ര​ഫ. മ​നു അ​ബ്ര​ഹാം നേ​തൃ​ത്വം ന​ൽ​കി.

Tags : Sahridaya Institute Nattuvishesham District News

Recent News

Corehub Up