വാർഷികപൊതുയോഗവും സ്കോളർഷിപ് വിതരണവും
തൃശൂർ: അബ്രഹാം ആൻഡ് ജോസ് അലുമ്നി അസോസിയേഷന്റെ വാർഷികപൊതുയോഗവും സിഎക്ക് പഠിക്കുന്ന നിർധനരായ വിദ്യാർഥികൾക്കുള്ള സ്കോളർഷിപ് വിതരണവും സിഎ പരീക്ഷയിൽ ഉന്നതവിജയംനേടിയ വിദ്യാർഥികൾക്കുള്ള അവാർഡ് ദാനവും
ഹൈക്കോടതി ജഡ് ജി ഹരിശങ്കർ വി. മേനോൻ ഉദ്ഘാടനം ചെയ്തു. കാസിനോ ഹോട്ടലിൽ നടന്ന ചടങ്ങിൽ പ്രസിഡന്റ് വി. വേണുഗോപാലൻ അധ്യക്ഷത വഹിച്ചു. സി.എൽ. സോണി, ജോസ് പോട്ടോക്കാരൻ, ചീരൻ വർഗീസ്, വി.സി. ജെയിംസ്, കെ.എ. ജോസഫ് എന്നിവർ പ്രസംഗിച്ചു.
സിഎ പ്രഫഷണലിൽ 50 വർഷം പൂർത്തിയാക്കിയ വി. വേണുഗോപാലിനെയും സി.എൽ. സണ്ണിയെയും ചടങ്ങിൽ ആദരിച്ചു. സോവനീർ പ്രകാശനവും ഉണ്ടായിരുന്നു.