വെള്ളരിക്കുണ്ട്: സെന്റ് ജൂഡ്സ് ഹയർ സെക്കൻഡറി സ്കൂളിൽ നവീകരിച്ച ലൈബ്രറിയുടെ ഉദ്ഘാടനം സ്കൂൾ മാനേജർ ഫാ. ഡോ. ജോൺസൺ അന്ത്യാംകുളം നിർവഹിച്ചു.
പ്രിൻസിപ്പൽ ഫാ. ഡോ. സന്തോഷ് പീറ്റർ അധ്യക്ഷത വഹിച്ചു. സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ അബിൻ മൈക്കിൾ മുഖ്യാതിഥിയായി. ഫാ. ജേക്കബ് കാശാങ്ങാട്ട്, കെ.ആർ. സുധീഷ്, ജൈജു എം. ജോയ്, ജുബിൻ ജോസ്, ഡെനാ റോസ് ഷാജി, ഷീജ ജോർജ് എന്നിവർ പ്രസംഗിച്ചു. എൻഎസ്എസ്, സ്കൗട്ട്, ഗൈഡ് അംഗങ്ങളുടെ നേതൃത്വത്തിൽ കുട്ടികളിൽ നിന്നും അധ്യാപകരിൽ നിന്നും പൊതുജനങ്ങളിൽ നിന്നും പുസ്തകഭിക്ഷ എന്ന പരിപാടിയിലൂടെയാണ് ലൈബ്രറിയിലേക്ക് പുസ്തകങ്ങൾ സമാഹരിച്ചത്.
Tags : School library