ഹോളി ക്യൂൻസ് യുപി സ്കൂളിലെ സ്കൂൾ പാർലമെന്റ് തെരഞ്ഞെടുപ്പ്
രാജകുമാരി: ജനാധിപത്യത്തിന്റെ മൂല്യങ്ങളും തെരഞ്ഞെടുപ്പ് നടപടിക്രമങ്ങളും വിദ്യാർഥികൾക്ക് നേരിട്ട് മനസിലാക്കുന്നതിനുള്ള അവസരമൊരുക്കി രാജകുമാരി ഹോളി ക്യൂൻസ് യുപി സ്കൂളിൽ സ്കൂൾ പാർലമെന്റ് തെരഞ്ഞെടുപ്പ്. ഫെലിക്സ് നോബി ഹെഡ് ബോയിയായും നീയാ സുമേഷ് മാത്യു ഹെഡ് ഗേളായും തെരഞ്ഞെടുക്കപ്പെട്ടു.
പൊതുതെരഞ്ഞെടുപ്പിന്റെ മാതൃകയിൽ സ്ഥാനാർഥി നിർണയം, നാമനിർദേശപത്രിക സമർപ്പണം, പ്രചാരണം, വോട്ടെടുപ്പ്, വോട്ടെണ്ണൽ, ഫലപ്രഖ്യാപനം തുടങ്ങിയ ഘട്ടങ്ങളിലൂടെയാണ് തെരഞ്ഞെടുപ്പ് നടപടികൾ പൂർത്തിയാക്കിയത്.
വിദ്യാർഥികളിൽ നേതൃത്വപാടവം, സാമൂഹികബോധം, സഹകരണമനോഭാവം, ഉത്തരവാദിത്വബോധം എന്നിവ വളർത്തുക എന്ന ലക്ഷ്യത്തോടെയാണ് സ്കൂൾ പാർലമെന്റ് തെരഞ്ഞെടുപ്പ് സംഘടിപ്പിച്ചത്. ഹെഡ്മാസ്റ്റർ ഷിബു കെ. ദേവസ്യയും സ്കൂൾ അധികൃതരും അധ്യാപകരും വിദ്യാർഥികളും നേതൃത്വം നൽകി.