ചങ്ങനാശേരി എസ്ബി കോളജിലെ കെമിസ്ട്രി ഡിപ്പാർട്മെന്റന്റെ ശാസ്ത്രവണ്ടിപുളിങ്കുന്ന് അമലോൽഭവ എൽപി സ്കൂളിലെത്തിയപ്പോൾ.
മങ്കൊമ്പ്: കുട്ടികളിൽ ശാസ്ത്രാഭിരുചിയും അന്വേഷണാത്മക മനോഭാവവും വളർത്തുക എന്ന ലക്ഷ്യത്തോടെ ചങ്ങനാശേരി എസ്ബി കോളജിലെ കെമിസ്ട്രി ഡിപ്പാർട്മെന്റന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ശാസ്ത്രവണ്ടി പുളിങ്കുന്ന് അമലോത്ഭവ എൽപി സ്കൂളിലെത്തി.
മങ്കൊമ്പ് എഇഒ എൽ. അനുപമ പരിപാടി ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ സിസ്റ്റർ ജോളി തെരേസ് അധ്യക്ഷത വഹിച്ചു.
എസ്.ബി. കോളജ് പ്രിൻസിപ്പൽ പ്രഫ.ഡോ. ടെഡി സി. കാഞ്ഞൂപ്പറമ്പിൽ, മങ്കൊമ്പ് ബിപിസി പ്രിറ്റി തോമസ്, ഹെഡ്മിസ്ട്രസ് അന്നമ്മ ജോസഫ്, പിടിഎ പ്രസിഡന്റ് പി.കെ. അഭിലാഷ്, അധ്യാപക പ്രതിനിധി ജൂബി അലക്സ് എന്നിവർ പ്രസംഗിച്ചു.
Tags : NattuVishesham DistrictNews